1 GBP = 93.60 INR                       

BREAKING NEWS

സ്വന്തം മകള്‍ക്കൊപ്പം ശയിക്കുന്ന പോപ്പ്! അതേ മകള്‍ സഹോദരന്റെ കാമുകി; 14-കാരിയടക്കം അനേകം കാമുകിമാര്‍ക്കൊപ്പം കൊലയും ചതിയുമായി ജീവിതം; 800 വര്‍ഷം മുന്‍പ് കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്നറിയാമോ?

Britishmalayali
kz´wteJI³

ലോകത്തെ ഏറ്റവും വലിയ മതസംഘടനയാണ് കത്തോലിക്കാ സഭ. സഭയുടെ പ്രഥമാധികാരിയായ പോപ്പ് ഒരു രാഷ്ട്രത്തിന്റെ കൂടി തലവനാണ്. ഒരു കാലത്ത് പാശ്ചാത്യ ലോകത്തെ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത് പോപ്പ് ആയിരുന്നു. പോപ്പിനെ തെരഞ്ഞെടുക്കുന്നത് പോലും കര്‍ദ്ദിനാള്‍മാര്‍ കൂടിയിരുന്നു പ്രാര്‍ത്ഥിച്ചും നോമ്പ്‌നോറ്റും പരിശുദ്ധാത്മാവിന്റെ ഇടപെടലും മൂലമാണ് എന്നു സഭ പഠിപ്പിക്കുന്നു. എന്നാല്‍ അതിഭീകരമായ ക്രൂരതകളുടെയും അരക്ഷിതാവസ്ഥകളുടെയും ഒരു കാലം സഭക്കുണ്ടായിരുന്നു. പോപ്പിന് അനേകം കാമുകിമാര്‍ ഉണ്ടാവുക. അവരില്‍ എല്ലാം കുഞ്ഞുങ്ങള്‍ ജനിക്കുക. അതിലൊരു മകളുമായി ശാരീരിക ബന്ധം തുടരുക തുടങ്ങിയ ഞെട്ടിക്കുന്ന ചരിത്രമുള്ള ഒരു പോപ്പിന്റെ കഥയും സഭാ ചരിത്രത്തിന്റെ ഭാഗമാണ്. പോള്‍ സ്ട്രാത്തേണ്‍ എഴുതിയ ബോര്‍യാസ്; പവര്‍ ആന്‍ഡ് ഫോര്‍ച്യൂണ്‍ എന്ന പുസ്തകത്തിലാണ് കത്തോലിക്കാ സഭയിലെ ഈ കറുത്തകാലം ചുരുള്‍ നിവരുന്നത്.

കത്തോലിക്കാസഭയിലെ മാര്‍പാപ്പമാരില്‍ ഏറ്റവും കുപ്രസിദ്ധന്‍ അന്നും ഇന്നും പോപ്പ് അലക്‌സാണ്ടര്‍ ആറാമന്‍ എന്ന റോഡ്രിഗോ ഡഡി ബോര്‍യയാണ്. 1492-ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1503-ല്‍ മരിക്കുംവരെ ആ പദവിയില്‍ തുടര്‍ന്നു. റോഡ്രിഗോയുടെ അമ്മാവന്‍ കാലിസ്റ്റസ് മൂന്നാമനും മാര്‍പാപ്പയായിരുന്നു. അദ്ദേഹം മാര്‍പാപ്പയായപ്പോള്‍ കര്‍ദിനാളായിരുന്ന റോഡ്രിഗോ വത്തിക്കാനില്‍ വൈസ് ചാന്‍സലറായി. അടുത്ത നാല് മാര്‍പാപ്പമാര്‍ക്ക് കീഴില്‍ സ്ഥാനം വഹിച്ചശേഷമാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

എങ്ങനെയും മാര്‍പാപ്പയാവുകയെന്ന ലക്ഷ്യത്തോടെ നടന്നയാളായിരുന്നു റോഡ്രിഗോ. കര്‍ദിനാളായപ്പോള്‍ മുതല്‍ അതിനുള്ള ശ്രമം തുടങ്ങി. 1492-ല്‍ അന്നത്തെ പോപ്പ് ഇന്നസെന്റ് എട്ടാമന്‍ മരിച്ചപ്പോള്‍, മറ്റ് കര്‍ദിനാള്‍മാര്‍ക്ക് കെട്ടുകണക്കിന് വെള്ളി കൈക്കൂലി കൊടുത്ത് ബോര്‍യ മാര്‍പാപ്പ സ്ഥാനം സ്വന്തമാക്കുകയായിരുന്നുവെന്ന് ചരിത്രം ആരോപിക്കുന്നു.

ഇറ്റലിയില്‍ നവോഥാനത്തിന്റെ കാലമായിരുന്നു അത്. നവോഥാന കാലത്ത് കര്‍ദിനാള്‍മാര്‍ രാജാക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. വേട്ടയാടലും ചൂതുകളിയും വിരുന്നൊരുക്കലും സ്വത്ത് വാരിക്കൂട്ടലുമൊക്കെയായി ലൗകിക സുഖങ്ങളില്‍ മുഴുകിയ ജീവിതം. കുത്തഴിഞ്ഞ ജീവിതമാണ് പലരും നയിച്ചിരുന്നത്. 60-ാം വയസ്സില്‍ മാര്‍പാപ്പയാകുമ്പോഴേക്കും റോഡ്രിഗോയ്ക്ക് അനേകം സ്ത്രീകളിലായി അനേകം കുട്ടികള്‍ ജനിച്ചിരുന്നു. ആരൊക്കെ, എവിടെയൊക്കെയാണ് എന്നുപോലും അറിയാത്ത രീതിയില്‍.

എന്നാല്‍, റോഡ്രിഗോക്ക് സ്വന്തമായി കുടുംബമുണ്ടായിരുന്നു. വത്തിക്കാനിലേക്ക് അവരെ കൊണ്ടുവന്നു. 14 വയസ്സുള്ള ഗ്യൂലി ഫര്‍നേസായിരുന്നു അപ്പോള്‍ പോപ്പിന്റെ ഭാര്യ. മക്കളില്‍ പ്രിയപ്പെട്ടവരായ നാലുപേരെയും കൂടെക്കൂട്ടി. സെസാര്‍, യുവാന്‍, ലൂക്രേസിയ, ജോഫ്രി എന്നിവരെ. അതിസുന്ദരിയായിരുന്നു ലൂക്രേസിയ. പൊട്ടിത്തെറിക്കുന്ന പ്രായവും. സ്വന്തം മകളായിരുന്നുവെങ്കിലും റോഡ്രിഗോക്ക് ലൂക്രേസിയയില്‍ ഒരു കണ്ണുണ്ടായിരുന്നു. 13-ാം വയസ്സില്‍ ലൂക്രേസിയയെ ജിയോവാനി സ്‌ഫോര്‍സയെന്നയാള്‍ വിവാഹം കഴിച്ചു. നാലുവര്‍ഷത്തിനുശേഷം വിവാഹബന്ധമുപേക്ഷിച്ച് ജിയോവാനി റോമില്‍നിന്നുതന്നെ ഓടിപ്പോയി. അതിനൊരു കാരണമേയുണ്ടായിരുന്നുള്ളൂ. ലൂക്രേസിയയുമായുള്ള റോഡ്രിഗോയുടെ വഴിവിട്ട ബന്ധം. അതിനെ എതിര്‍ക്കാന്‍ നോക്കിയപ്പോള്‍, ജീവനുതന്നെ ഭീഷണിയായി. അച്ഛന്‍ മകളെ പ്രാപിക്കുന്നുവെന്ന കാര്യം മനസ്സിലാക്കിയ ജിയോവാനി ബന്ധമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്.

അച്ഛനായ റോഡ്രിഗോയുമായി കിടക്ക പങ്കിടുമ്പോള്‍ത്തന്നെ സഹോദന്‍ സെസാറുമായും ലൂക്രേസിയയ്ക്ക് ബന്ധമുണ്ടായിരുന്നു. കുടുംബത്തിനുള്ളില്‍ത്തന്നെ പരസ്പരം ലൈംഗികത ആസ്വദിക്കുന്നവരായിരുന്നു ബോര്‍യമാര്‍. ചിലപ്പോള്‍ കൂട്ടമായും അവര്‍ ലൈംഗികത ആസ്വദിച്ചിരുന്നു. സെസാറിനും സഹോദരന്‍ യുവാനും മറ്റൊരു സഹോദരനായ ജോഫ്രിയുടെ ഭാര്യ സാന്‍സിയ ഓഫ് അരാഗോണുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍, സഹോദരിമായുള്ള സെസാറിന്റെ ബന്ധത്തെ യുവാന്‍ ചോദ്യം ചെയ്തു. ദിവസങ്ങള്‍ക്കുശേഷം ടിബെര്‍ നദിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ യുവാന്റെ മൃതദേഹം ഒഴുകിനടന്നു.

ഇറ്റലിയിലെ ഏറ്റവും സുന്ദരനായ പുരുഷനെന്നാണ് സെസാര്‍ വിലയിരുത്തപ്പെട്ടത്. ആഘോഷങ്ങളിലും സ്ത്രീകളിലും അഭിരമിച്ചുനടന്ന സെസാറിനെ 15-ാം വയസ്സില്‍ റോഡ്രിഗോ പാംപ്ലോണയിലെ ബിഷപ്പാക്കി. 18-ാം വയസ്സില്‍ കര്‍ദിനാളായും ഉയര്‍ത്തി. മാര്‍പാപ്പ പദവി ബോര്‍യ കുടുംബത്തിന്റെ കുത്തകയാക്കാനായിരുന്നു റോഡ്രിഗോയുടെ ശ്രമം. ഇറ്റലിയുടെ ഭരണം പിടിക്കാനും അതുവഴി റേഡ്രിഗോ ലക്ഷ്യമിട്ടു.

അതിക്രൂരനായിരുന്നു സെസാര്‍. ലൂക്രേസിയയ്‌ക്കൊപ്പം മനുഷ്യര്‍ക്കുനേരെ അമ്പെയ്ത് രസിക്കുകയായിരുന്നു സെസാറിന്റെ വിനോദങ്ങളിലൊന്ന്. ജയിലിന്റെ മട്ടുപ്പാവില്‍ ലൂക്രേസിയയും സെസാറും നില്‍ക്കും. താഴെ തടവുപുള്ളികളെ നിരത്തി നിര്‍ത്തി അവര്‍ക്കുനേരെ അമ്പെയ്യും. തന്നെ വിമര്‍ശിക്കുന്നവരെയും സെസാര്‍ വെറുതെവിട്ടിരുന്നില്ല. ഒരിക്കല്‍ തന്നെ പരിസഹിച്ച കലാകാരന്റെ നാവ് പിഴുതെടുക്കുകയും കൈകള്‍ മുറിച്ചെടുക്കുകയും ചെയ്തു.

അഞ്ചുവര്‍ഷമേ കര്‍ദിനാള്‍ പദവിയില്‍ സെസാര്‍ തുടര്‍ന്നുള്ളൂ. ആ പദവി രാജിവെച്ചശേഷം സൈന്യത്തില്‍ ചേര്‍ന്നു. കര്‍ദിനാള്‍ പദവിയില്‍നിന്ന് രാജിവെച്ച ആദ്യത്തെയാളാണ് സെസാര്‍. ഫ്രാന്‍സിലെ ലൂയി 12-ാമന്‍ രാജാവുമായി സഖ്യത്തിലേര്‍പ്പെട്ട് ഇറ്റലിയുടെ ഒരു പ്രദേശം കീഴടക്കിയ സെസാര്‍ അവിടെ ഭരണം സ്ഥാപിച്ചു. എല്ലാറ്റിനും റോഡ്രിഗോയുടെ പിന്തുണയുമുണ്ടായിരുന്നു.

ലൂക്രേസിയയായിരുന്നു സെസാറിന്റെ ദൗര്‍ബല്യം. 1500-ല്‍ ലൂക്രേസിയയുടെ രണ്ടാമത്തെ ഭര്‍ത്താവിനെയും  സെസാര്‍ വകവരുത്തി. ലൂക്രേസിയയും ഭര്‍ത്താവും കിടപ്പറയിലായിരിക്കവെ, തന്റെ സൈന്യതത്തെ ഉപയോഗിച്ച് അയാളെ കൊലപ്പെടുത്തുകയാണ് സെസാര്‍ ചെയ്തത്. സെസാര്‍ ചോദ്യംചെയ്യപ്പെടാത്ത ശക്തികേന്ദ്രമായി വളരുകയായിരുന്നു പിന്നീട്. എതിര്‍ക്കുന്നവരെയെല്ലാം വകവരുത്തി. എന്നാല്‍, റോഡ്രിഗോയുടെ മരണത്തോടെ എല്ലാം തകിടം മറിഞ്ഞു.

1502-ലാണ് റോഡ്രിഗോ മരിക്കുന്നത്. അതോടെ, സെസാറിന്റെ ശക്തി കുറഞ്ഞു. ശത്രുക്കളുടെ പിടിയിലകപ്പെട്ട സെസാര്‍, രക്ഷപ്പെട്ടെങ്കിലും 1507-ല്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. റോഡ്രിഗോയുടെ പിന്‍ഗാമിയായി മാര്‍പാപ്പയായ പോപ്പ് ജൂലിയസ് രണ്ടാമന്‍, ബോര്‍യ കുടുംബത്തെക്കുറിച്ച് ഇനിയാരും സംസാരിക്കരുതെന്ന നിര്‍ദേശവും നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category