1 GBP = 93.50 INR                       

BREAKING NEWS

കവന്‍ട്രിയിലെ ജോയിയും ജോര്‍ജ് കുട്ടിയും ഷൈജുമോനും ബോബനും എന്തു കൊണ്ടാണ് യുകെ മലയാളികളെ വിസ്മയിപ്പിക്കുന്നത്?

Britishmalayali
kz´wteJI³

യുകെയില്‍ അനേകം സ്റ്റേജ് ഷോകളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. മെഗാ ഷോകള്‍ മുതല്‍ ബഡ്ജറ്റ് ഷോകള്‍ വരെ ഇതില്‍ പെടും. ഒപ്പം അനേകം സംഗീത പ്രേമികളും കലാകാരന്മാരും വ്യത്യസ്തമായ സാംസ്‌കാരിക വിസ്മയം ഒരുക്കി രംഗത്തു വരുന്നു. അതിനിടയിലാണ് യുക്മയുടെ പരിപാടികളും വിവിധ അസോസിയേഷനുകളുടെ ഓണം ക്രിസ്തുമസ് ആഘോഷങ്ങളും. ഇതിനെല്ലാം ഇടയില്‍ തികച്ചും വ്യത്യസ്തമായും പ്രൊഫഷണലുമായി തിളങ്ങി നില്‍ക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്.

മറ്റു പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ബിഎം അവാര്‍ഡ് നൈറ്റിനുള്ള പ്രത്യേകത സമ്പൂര്‍ണ്ണമായും സൗജന്യമാണ് എന്നതാണ്. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇടവേളകള്‍ ഇല്ലാത്ത കലാപരിപാടികള്‍ ഒരുങ്ങുമ്പോള്‍ ഓരോ പരിപാടികളും കൂടുതല്‍ കൂടുതല്‍ മിഴിവുള്ളതാകുന്നു. നൃത്തങ്ങളും സംഗീതവും അവതരിപ്പിക്കാന്‍ റെഡിയാവുന്നവരില്‍ ഏറ്റവും പ്രതിഭയുള്ള പ്രൊഫഷണലുകളെ തെരഞ്ഞെടുത്താണ് ബിഎം അവാര്‍ഡ് നൈറ്റ് ഒരുക്കുക. കലാഭവന്‍ നൈസിനെയും ചിത്ര ലക്ഷ്മി ടീച്ചറുടെയും ട്രൂപ്പുകള്‍ എപ്പോഴും ഒപ്പം നില്‍ക്കുന്നത് അതുകൊണ്ടാണ്. ഒപ്പം നാട്ടില്‍ നിന്നുള്ള കലാകാരന്മാര്‍ കൂടി ചേരുമ്പോള്‍ യുകെയിലെ ഏറ്റവും വലിയ പരിപാടിയായി ഇതു മാറുന്നു.

ഇക്കുറി കവന്‍ട്രിയില്‍ നടന്ന പരിപാടിക്ക് സാക്ഷ്യം വഹിച്ചവരെല്ലാം അത്ഭുതത്തോടെ പറഞ്ഞത് പ്രൊഫഷണലിസത്തെ കുറിച്ചു തന്നെയാണ്. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും സമയ ക്ലിപ്തതയുടെയും ഒക്കെ മേന്മ ഒന്നിനൊന്നു മെച്ചമായിരുന്നു. ഇങ്ങനെ ഒരു പരിപാടി എങ്ങനെയാണ് ഇത്ര ചെലവ് കുറഞ്ഞ് അണിയിച്ചൊരുക്കിയത് എന്നു പലരും ചോദിച്ചു. അതിനുള്ള ഉത്തരം കവന്‍ട്രിക്കാരായ നാലുപേരുടെ പേരുകളില്‍ ഒതുങ്ങി നില്‍ക്കും.

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് ഇതുവരെ നടത്തിയിരുന്നത് അനേകം പേരുടെ അദ്ധ്വാന ഫലമായി ആയിരുന്നു. സാം തിരുവാതിലിലും സിബി മേപ്രത്തും ഉണ്ണികൃഷ്ണന്‍ നായരും ജോര്‍ജ് എടത്വായും അടങ്ങിയ വലിയൊരു നിരയുടെ അക്ഷീണ പ്രയത്നം അതിന്റെ പിന്നില്‍ ഉണ്ട്. ഇക്കുറി പക്ഷെ ഇതുവരെ നടത്തിയവര്‍ക്കെല്ലാം വിശ്രമം കൊടുത്തു പൂര്‍ണ്ണമായും നാലുപേര്‍ക്കു വിട്ടു കൊടുക്കുക ആയിരുന്നു.

ചെയര്‍മാന്‍ എന്ന നിലയില്‍ കെആര്‍ ഷൈജുമോന്‍ എല്ലാത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അവാര്‍ഡ് നൈറ്റ് ഒന്നിനൊന്നു സുന്ദരമാകാന്‍ പ്രയത്നിച്ചത് ഈവന്റ് ഡയറക്ടര്‍ ആയിരുന്ന ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരിയുടെ കലാഹൃദയം ആയിരുന്നു. അലൈഡ് ജോയ് എന്നറിയപ്പെടുന്ന ജോയ് തോമസ് സ്വന്തം തട്ടകത്തില്‍ എത്തിയ അവാര്‍ഡ് നൈറ്റ് പൊലിമയുള്ളതാക്കാന്‍ എല്ലാ ടീം അംഗത്തെയും ഒരുമിപ്പിച്ചു. ബിസിനസ് പ്രതിഭയായി യുകെ മലയാളി സമൂഹം അടുത്തറിയുന്ന വ്യക്തിയാണ് ജോയ് തോമസ്. മാത്രമല്ല, ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഫ്ളൈയിങ് ഓഫിസര്‍ കൂടി ആയിരുന്നു ജോയ് തോമസ്.
ബ്രിട്ടീഷ് മലയാളി ടീമിന്റെ ഭാഗം അല്ലാതിരുന്നിട്ടു കൂടി കവന്‍ട്രിയില്‍ എത്തിയതുകൊണ്ട് ബോബന്‍ ജോര്‍ജ്ജ് എന്ന ക്രൗണ്‍ പ്രൊസിക്യൂട്ടര്‍, ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടും കല്‍പ്പിച്ചു വിജയത്തിനായി രംഗത്തിറങ്ങുക ആയിരുന്നു. കവന്‍ട്രി ക്രൗണ്‍ കോടതിയിലെ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയ അഡ്വ. ബോബന്‍ ജോര്‍ജ് പലവട്ടം കവന്‍ട്രി കേരള കമ്മ്യുണിറ്റിയുടെ നെടുംതൂണ്‍ ആയി പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് അവാര്‍ഡ് നൈറ്റിന്റെ ജനറല്‍ കണ്‍വീനര്‍ പദവി ഏറ്റെടുത്തത്.  
 
ഷൈജുമോന്റെ സംഘാടക മികവിനുള്ള ഉത്തമ ഉദാഹരണമായി മാറുക ആയിരുന്നു അവാര്‍ഡ് നൈറ്റിന്റെ വിജയം. ജലപാനം മുതല്‍ വിശിഷ്ടാതിഥികള്‍ വരെയുള്ള ഇടങ്ങളില്‍ ഷൈജുമോന്റെ കൈയ്യൊപ്പ് പതിഞ്ഞു. ബോബന്‍ ആവട്ടെ കവന്‍ട്രിക്കാര്‍ക്ക് പേരു ദോഷം ഉണ്ടാവാതിരിക്കാന്‍ എല്ലാ ഒരുക്കങ്ങള്‍ക്കും നേരിട്ടു തന്നെ നേതൃത്വം നല്‍കി. ജോയിയുടെ നിശബ്ദമായ റോളായിരുന്നു ഏറ്റവും ശ്രദ്ധേയം. അവാര്‍ഡ് നൈറ്റ് കഴിഞ്ഞു രണ്ടാഴ്ച ആയിട്ടും കവന്‍ട്രിയില്‍ എത്തിയവര്‍ക്ക് അതിന്റെ സന്തോഷം മാറാത്തത് ഇതേ കാര്യങ്ങള്‍ കൊണ്ടാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ജോര്‍ജ് കുട്ടിയുടെ കലാഹൃദയം തന്നെയാണ്. എത്ര മികച്ച സംഘാടക മികവ് ഉണ്ടെങ്കിലും ഷോ മെച്ചമാകണമെങ്കില്‍ കൃത്യമായ ഒരു കലാഹൃദയം പ്രവര്‍ത്തിക്കണം എന്നു പറയേണ്ടതില്ലല്ലോ. ബ്രിട്ടീഷ് മലയാളി സൗന്ദര്യ മത്സരത്തിന്റെ സംഘാടകനായി ആരംഭിച്ച ജോര്‍ജ്കുട്ടി പൊടുന്നനെ പ്രോഗ്രാം ഡയറക്ടറായി മാറുക ആയിരുന്നു. ഒടുവില്‍ ഇക്കുറി ഈവന്റ് ഡയറക്ടര്‍ ആയപ്പോള്‍ ഓരോ പരിപാടിയുടെയും ഭംഗിയും മികവും ഉറപ്പു വരുത്താനും അതിന്റെ പിന്നില്‍ സ്‌ക്രീനില്‍ കൃത്യമായ ബായ്ക്ക് ഗ്രൗണ്ട് എത്താനും ഒക്കെ പണിപ്പെട്ടു. ജോര്‍ജ്കുട്ടിയുടെ അസാധാരണമായ മികവിന്റെ വമ്പന്‍ വിജയമായിരുന്നു അവാര്‍ഡ് നൈറ്റിന്റെ മിഴിയും തെളിവും. 

യുകെ മലയാളികള്‍ക്ക് ഒരിക്കലും ഈ നാലു പേരെയും മറക്കാന്‍ ആവില്ല. കാരണം. ജൂണ്‍ ഒന്നാം തീയതി അവര്‍ക്ക് സമ്മാനിച്ചത് അത്രയ്ക്കും സുന്ദരമായ ഒരു ദിവസമായിരുന്നു. ഏതാണ്ട് 1500 ല്‍ അധികം കലാസ്വാദകര്‍ ഇരുപ്പിടത്തില്‍ നിന്നും എണീക്കാതെ കലാവിരുന്ന് ആസ്വദിച്ചത് വെറുതെ ആയിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category