1 GBP = 95.50 INR                       

BREAKING NEWS

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും; എന്നിട്ടും സാറ പ്രവാസിയാകേണ്ടി വന്നത് ജോലിക്കായി ലക്ഷങ്ങള്‍ കോഴ നല്‍കാന്‍ ഇല്ലാത്തതിന്റെ പേരില്‍; കഴിവുണ്ടായിട്ടും ജോലി ലഭിക്കാന്‍ പണം മാനദണ്ഡമാകുന്നതിന്റെ ദുഃഖം പങ്കുവെക്കുന്ന അച്ഛന്റെ പോസറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

ന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യത ഇല്ലാത്ത നാടാണ് കേരളം എന്നതിന്റെ നേര്‍ സാക്ഷ്യമായി ഒരു പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ എംജി സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും എംഎക്ക് കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും നേടിയ തന്റെ മകള്‍ ഒടുവില്‍ ജോലി തേടി കാനഡയിലേക്ക് പോകേണ്ടി വന്നു എന്നാണ് സഖറിയ പെന്‍കുന്നം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കോളജുകളില്‍ അദ്ധ്യാപക നിയമനത്തിന് മാനദണ്ഡം അക്കാദമിക് നിലവാരമല്ലെന്നും പണം മാത്രമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ യോഗ്യമായ ജോലികള്‍ നല്‍കാന്‍ ഭരണകൂടം തയ്യാറാകണം എന്നു പറഞ്ഞാണ് പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

ഓരോ വിഷയങ്ങളിലും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയാലും അവരുടെ കഴിവുകള്‍ സംസ്ഥാനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത തുറന്നു പറയുകയാണ് സഖറിയയുടെ പോസ്റ്റില്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ കോളജുകള്‍ വളരെ കുറവും അവിടെ നടത്തപ്പെടുന്ന കോഴ്സുകള്‍ പരിമിതവുമാണ്. എയ്ഡഡ് കോളജുകളില്‍ മാനേജ്മെന്റാണ് നിയമനം നടത്തുന്നത്. ഇവിടെ ഓരോ നിയമനത്തിനും ലക്ഷങ്ങളാണ് കോഴയായി നല്‍കേണ്ടി വരുന്നത്. മിടുക്കരായ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും ഇതിന് കഴിയാതെ വരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം നല്‍കുന്ന എല്ലാ ജോലികളിലേക്കും പി.എസ്.സി നിയമനം നടത്തണം എന്ന ആവശ്യം പലപ്പോഴും ഭരണകൂടം കേട്ടില്ലെന്നു നടിക്കാറാണ് പതിവ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ഒടുവില്‍
ഞങ്ങളുടെ സാറാ ..
ഇതാ ക്യാനഡയിലേക്ക്.
ഞങ്ങളുടെ കൂടെ
ഈ നാട്ടില്‍
ജീവിക്കണമെന്ന്
അവള്‍
ആഗ്രഹിച്ചു.
ഞങ്ങളും
ആഗ്രഹിച്ചു.
പക്ഷേ:
വെറുതെ ജീവിക്കാന്‍
ആവില്ലല്ലോ.
ഒരു നല്ല ജോലി
ഇക്കാലത്ത്
ആവശ്യമാണ്.

അവള്‍
നന്നായി പഠിച്ചു.
പഠനത്തില്‍
നന്നായി അദ്ധ്വാനിച്ചു.
നല്ല റിസല്‍ട്ട് ലഭിച്ചു.
English Lit..BA
MG.university Ist Rank
MA. Kerala university, Ist Rank.

 

പക്ഷേ:
ഇവിടെ ഒരു വിദ്യാഭ്യാസ
സ്ഥാപനത്തിനും
ഈ ഉന്നത വിജയം നേടിയ
കുട്ടിയെ വേണ്ട.
എല്ലാവര്‍ക്കും വേണ്ടത്
പണമാണ്.
പണം.
അതും ലക്ഷങ്ങള്‍ .
ഒരു കോളജ് അദ്ധ്യാപക
നിയമനത്തിന് ചോദിക്കുന്ന
ലക്ഷങ്ങള്‍
സാധാരണക്കാരന്
താങ്ങാനാവില്ല.

ഒരു പിതാവ്
എന്ന നിലയില്‍
വിദ്യാഭ്യാസ മന്ത്രിയോടും
യൂണിവേഴ്സിറ്റികളോടും
ഒരു അഭ്യര്‍ത്ഥn ഉണ്ട്.
ദയവു ചെയ്ത്
ഈ റാങ്ക്
കൊടുക്കുന്ന രീതി
അങ്ങ് നിര്‍ത്തി കളയു.
എന്തിനാണ്
കുട്ടി കള്‍ക്ക് വെറുതെ
ആശ കൊടുക്കുന്നത്?
എന്റെ മകള്‍
റാങ്കിനു വേണ്ടി
പഠിച്ചതല്ല
പഠിച്ചപ്പോള്‍
റാങ്ക് കിട്ടി പോയതാണ്.
അത് കിട്ടുമ്പോള്‍
ആ കുട്ടികള്‍
സ്വാഭാവികമായും
വിചാരിക്കുന്നു ഇവിടെ
ഒരു ജോലിക്ക്
പ്രഥമ പരിഗണന
കിട്ടുമല്ലോ എന്ന്.
പക്ഷേ
ദുഃഖമുണ്ട്
ഇന്ന്
പ്രഥമ പരിഗണന
ഞാന്‍ എത്ര തുക
നിയമനത്തിന്
കൊടുക്കും എന്നതാണ്.
പഠനവും, കഴിവും
പഠിപ്പിക്കാനുള്ള
താല്‍പര്യവും
ആര്‍ക്ക്, ഏത് മാനേജ്മെന്റിന്
വേണം?
അങ്ങിനെ ഒരു താല്‍പര്യം
ഏതെങ്കിലും കോളജിന്
ഉണ്ടെങ്കില്‍
എന്റെ കുട്ടി
കഴിഞ്ഞ രണ്ടു വര്‍ഷം ,
കാത്തിരുന്ന്
ഒടുവില്‍
ഒരു വിദേശ രാജ്യത്ത്
അഭയം തേടി
പോകേണ്ടി വരില്ലായി രുന്നു.
ബഹു .വിദ്യാഭ്യാസ മന്ത്രിയോട്
ഒരു അഭ്യര്‍ത്ഥന ഉണ്ട്.
ഏത് വിഷയത്തിലും
ഒന്നും രണ്ടും റാങ്ക്
നേടുന്ന കുട്ടികളെ
എത്രയും വേഗം
അവരുടെ പ0നത്തിന്
യോഗ്യമായ തസ്തിക ക ളില്‍
കാലതാമസം കൂടാതെ
നിയമിച്ച് അവരില്‍
ഉള്ള കഴിവുകളെ
ഇന്നാട്ടിലെ തലമുറകള്‍ക്ക്
പ്രയോജനപ്പെടുത്താന്‍
ഒരു തീരുമാനം
ഉണ്ടാക്കുന്ന കാര്യം
ആലോചിക്കണം.
ഒരു അപേക്ഷയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category