1 GBP = 92.50 INR                       

BREAKING NEWS

ഫ്രാങ്കോ മുളയ്ക്കന്‍ എന്ന പെണ്ണ് കേസിലെ പ്രതിയെ പൂവന്‍കോഴിയില്‍ ചിത്രീകരിച്ചാല്‍ ആര്‍ക്ക് കുറ്റം പറയാനാവും? എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു വിശ്വാസത്തിന്റെ അടിത്തറയായ ഒരു മതചിഹ്നത്തെ ഷഡ്ഡിയിയില്‍ കോര്‍ത്ത് ചിത്രീകരിക്കുന്നത് അപലപനീയം തന്നെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു നാട്ടില്‍ മതചിഹ്നങ്ങളെ ആദരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാവണം

Britishmalayali
ഷാജന്‍ സ്‌കറിയ

ന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏത് വ്യക്തിക്കും അവന് ഇഷ്ടമുള്ള പ്രവൃത്തി ചെയ്യാന്‍ കഴിയും എന്നതാണ്. അഭിപ്രായ സ്വതന്ത്ര്യമെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പ്രതിഫലനമാണ്. ആര്‍ക്കും ആരെ കുറിച്ചും എന്തഭിപ്രായവും പറയാന്‍ അവകാശമുള്ളത് പോലെ ഏതൊരു എഴുത്ത്കാരനും കലാകാരനും അവന് ബോധ്യമുള്ള കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്ന തരത്തില്‍ കലാസൃഷ്ടി നടത്താനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും മതങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എഴുത്തുകാര്‍ക്കെതിരെ ഉണ്ടാകുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുന്നതാണ് ഭരണഘടനാപരം യുക്തിപരം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

അതേ സമയം ഇന്ത്യ പോലെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍ മതവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ എഴുത്തുകാരും പൊതുപ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും എിക്കുണ്ട്. ഇതിന് മുന്‍പ് ഇത്തരം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഈ നിലപാടില്‍ ഉറച്ച് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞിരുന്നത്. മതവികാരങ്ങളേയും മതചിഹ്നങ്ങളേയും വ്രണപ്പെടുത്താതെ തന്നെ ഇന്ത്യന്‍ ഭരണഘട നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക എന്നതാണ് എന്റെ വ്യക്തിപരമായ ആശയം.

മീശ എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് എന്ന തരത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ ഒരു വശത്ത് നോവലെഴുത്ത്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന് ഉറക്കെ പറയുമ്പോഴും അത്തരമൊരു പരാമര്‍ശം ഒരു മത വിശ്വസത്തെ വ്രണപ്പെടുത്തുമെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ് എന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ മറന്നിരുന്നില്ല. അതേ സമയം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്ന് വിവാദത്തില്‍ എന്റെ നിലപാട് കുറച്ച് കൂടി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അനുകൂലമായിരുന്നു.


അത് തികച്ചും അനാവശ്യമായ ഒരു വിവാദമായിരുന്നുവെന്നും ലോകമറിയപ്പെടുന്ന ഒരു ചിത്രകാരന്‍ യേശുവിന്റെ അന്ത്യ അത്താഴത്തെ ആധുനിക കാലത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി നടത്തിയ നിര്‍ദ്ദോഷമായിരുന്ന ഒരു ചിത്രമായിരുന്നുവെന്നുമാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല അത് വിവാദമാാക്കുന്നതിന് ചില വ്യക്തികള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ടായിരുന്നില്ല. സമാനമായ മറ്റൊരു വിവാദം കൂടി ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്. കേരളാ ലളിത കലാ അക്കാദമി പുരസ്‌കാരം നല്‍കിയ കാര്‍ട്ടൂണാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ആ കാര്‍ട്ടൂണില്‍ ഫ്രാങ്കോ മുളയ്ക്കനെ ഒരു പൂവന്‍ കോഴിയായി ചിത്രീകരിക്കുകയും ഫ്രാങ്കോയുടെ കൈയിലിരിക്കുന്ന മെത്രാന്റെ സ്ഥാനീയ ചിഹ്നമായ അംശവടിയില്‍ ഒരു സ്ത്രീയുടെ ഷഡ്ഡി തൂക്കിയിട്ടിരിക്കുകയും ചെയ്തിരിക്കുന്നതാണ് വിവാദമാകുന്നത്. ഫ്രാങ്കോ മുളയ്ക്കന്‍ എന്ന സ്ത്രീ പീഡനക്കേസിലെ പ്രതിയെ ഒരു പൂവന്‍ കോഴിയോട് ഉപമിക്കുന്നതും ആ പൂവന്‍ കോഴിയെ താങ്ങി നിര്‍ത്തുന്ന പി.സി ജോര്‍ജിനെ പോലെയുള്ളവരെ പരിഹസിക്കുന്നതും തീര്‍ച്ചയായും തെറ്റായ കാര്യമല്ല. മാത്രമല്ല ഫ്രാങ്കോ മുളയ്ക്കന്‍ ഒരു ബലാത്സംഗ കേസിലെ പ്രതിയായിട്ടും അത് സമ്മതിക്കാന്‍ കൂട്ടാക്കാതെ ആ മനുഷ്യന് ഓശാന പാടാന്‍ ശ്രമിക്കുന്ന സഭയുടെ ഔദ്യോഗികമായ നിലപാടും വിമര്‍ശിക്കപ്പെടേണ്ടതാണ്.

ഫ്രാങ്കോ മുളയ്ക്കനെ ജയിലില്‍ പോയി സന്ദര്‍ശിക്കുകയും യേശുക്രിസ്തുവിന്റെ സഹനത്തോട് ഉപമിക്കുന്ന മെത്രാന്മാര്‍ ഒരു വശത്തും ഫ്രാങ്കോ മുളയ്ക്കനാണോ കന്യാസ്ത്രീയാണോ കുറ്റക്കാര്‍ എന്ന് പറയാന്‍ കഴിയുകയില്ല എന്ന് നാണമില്ലാതെ വിളിച്ച് പറയുന്ന മെത്രാന്മാര്‍ മറുവശത്തും ഇതിനൊക്കെ ഓശാന പാടിക്കൊണ്ട് ഫ്രാങ്കോയെ വിശുദ്ധനും സഹനദാസനുമാക്കാന്‍ ശ്രമിക്കുന്ന ചില കുഞ്ഞാടുകള്‍ വേറൊരു വശത്തും നിലകൊള്ളുമ്പോള്‍ ഇത്തരം മര്‍മ്മത്തില്‍ കൊള്ളുന്ന വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും സഭയെ നാണം കെടുത്തുകയും കണ്ണ് തുറപ്പിക്കുകയും ചെയ്യേണ്ടതാണ്.FGFD 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category