1 GBP = 93.00 INR                       

BREAKING NEWS

ജനാധിപധ്യത്തിന്റെ കാവല്‍ക്കാരാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകരും കുഞ്ചന്‍ നമ്പ്യാരുടെ പിന്‍ഗാമികളും ഹാസ്യത്തിലൂടെ പരമാര്‍ദ്ധ സത്യങ്ങള്‍ വിവരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളും

Britishmalayali
റോയ് സ്റ്റീഫന്‍

മൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹങ്ങളേയും കൂട്ടായ്മകളെയും നയിക്കുമ്പോഴും ആരോപണങ്ങള്‍ സ്വാഭാവികമാണ് ചിലതെല്ലാം സത്യമായിരിക്കും. ചിലതെല്ലാം ആസൂത്രിതവുമായിരിക്കാം. പക്ഷെ മനുഷ്യന്റെ സ്വകാര്യതയായ മതവിശ്വാസങ്ങളുടെ പേരില്‍ സംരക്ഷണ കവചം സൃഷ്ടിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന് യോചിക്കുന്നതല്ല. 'വിശ്വാസം രക്ഷതി' എന്ന കാര്‍ട്ടൂണ്‍ ഒരു കലാകാരന്റെ ഭാവന മാത്രമാണെന്നും സമകാലീന സംഭവ വികാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വരച്ചതാണെന്ന് സാമൂഹിക ജീവികളായ എല്ലാ മനുഷ്യരും ഉള്‍കൊള്ളുന്നു. അതോടൊപ്പം തന്നെ എല്ലാ കലരൂപങ്ങളും ഒരേ പോലെ ആസ്വദിക്കുന്ന മനുഷ്യര്‍ ഈ കലയേയും ആ കാഴ്ചപ്പാടില്‍ മാത്രം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ കലാസൃഷ്ടിക്കു പകരം മതനിന്ദയാണെന്ന് പ്രത്യാരോപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മതങ്ങളുടെ പേരില്‍ സംരക്ഷണ കവചം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. കേരള ലളിതകലാ അക്കാദമി  മികച്ച കാര്‍ട്ടൂണിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇതില്‍ മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ ഈ വിവാദ കാര്‍ട്ടൂണിലെ ഫ്രാന്‍കോയുടെ കൈവശമിരിക്കുന്ന അംശവടി മതചിഹ്നമല്ലെന്നുള്ള ലളിതകലാ അക്കാദമിയുടെ നിലപാട് അംഗീകരിക്കുവാന്‍ ആക്ഷേപിക്കുന്നവര്‍ കൂട്ടാക്കുന്നുമില്ല. ക്രിസ്ത്യാനികളുടെ മതചിഹ്നം കുരിശാണെന്നും അംശവടി വെറും അധികാര ചിഹ്നമാണെന്നും സാധാരണക്കാരായ വിശ്വാസികള്‍ക്ക് മനസ്സിലാകുന്നുണ്ട്. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ ആവിഷ്‌ക്കാര സ്വാതന്ത്രമുണ്ടെന്നു ലളിതകലാ അക്കാദമി സെക്രട്ടറി ആവര്‍ത്തിക്കുമ്പോഴും ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉളവായതിലുപരി വീണ്ടും സംരക്ഷണ കവചം നിര്‍മ്മിക്കുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

മലയാള സാഹിത്യത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ ഹാസ്യരൂപേണ കാര്യം അവതരിച്ചപ്പോളും കലാസ്വാദകരായ മലയാളികള്‍ ഹൃദയത്തില്‍ വരവേല്‍ക്കുകയും അംഗീകരിക്കുകയും ചെയ്തു. അതുപോലെ തന്നെ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളെ അതിന്റെതായ അര്‍ത്ഥത്തിലും വ്യാപ്തിയിലും വായനക്കാര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഓട്ടന്‍തുള്ളല്‍ സംസാരത്തിലൂടെയും ആംഗ്യ ഭാഷയിലൂടെയും സമൂഹത്തിലെ ദുഷ്പ്രവണതകളെ പരിഹസിക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആനുകാലിക  സംഭവങ്ങളെയും വിഷയങ്ങളെയും പരിഹാസ രൂപേണ ചിത്രീകരിക്കുന്നു. മാധ്യമങ്ങള്‍ക്കുള്ള സ്വതന്ത്രത കാര്‍ട്ടൂണ്‍ രചയിതാക്കള്‍ക്കും ലഭിക്കുന്നത് വളരെ അപൂര്‍വമായുള്ള കലാകാരന്മാര്‍ക്ക് പ്രചോദനമാവുകയാണ് ചെയ്യുന്നത്. സത്യത്തെ കണ്ടുപിടിക്കുന്നതും അതിനെ രസകരവും ലളിതമായ ഭാഷയില്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചുമതലയൊരു മാന്യമായ ഒരു വ്യാപാരമാണ് അതാണ് പത്രപ്രവര്‍ത്തനോട് അനുബന്ധിച്ചുള്ള കാര്‍ട്ടൂണിസ്റ്റുകളും നിര്‍വഹിക്കുന്നത്. ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തനം ജനങ്ങളുടെ ശത്രുവല്ല. മറിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ നിര്‍ണായക സംരക്ഷകനാണ്. സത്യസന്ധമായ ജേര്‍ണലിസം ഏതൊരു മാന്യമായ സമൂഹത്തിന്റെയും ഒരു സുപ്രധാന ഭാഗമാണ്. നിര്‍ഭയരായ പത്ര പ്രവര്‍ത്തകര്‍ നിലനില്‍ക്കുകയെന്നത്   ഒരു സ്വതന്ത്ര സമൂഹത്തിന്റെ അടയാളം കൂടിയാണ്.

ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനവും മാനവും വിജയവും ജനാധിപത്യ സംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നതില്‍ മാത്രമാണെന്ന് സംശയമില്ലാത്ത  കാര്യമാണ്. സ്വന്തത്ര ലബ്ദിയ്ക്കു ശേഷം ഇന്ത്യയില്‍ തുടര്‍ച്ചയായ ജനാധിപത്യ ഭരണം മാത്രം സംഭവിക്കുമ്പോഴും നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാനില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പിനെകുറിച്ച് നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലായിക്കാണും. അവിടെ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഒരു ജനാധിപത്യ ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തീകരിച്ചത്. സാധാരണയായി പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ജനാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാറാണ് പതിവ്. ഭാരതത്തില്‍ നിലവിലുള്ള പോലെ ഒരു പരിധിവരെ പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളുടെ അഭാവവും മതതീവ്രവാദത്തിന്റെ അതിപ്രസരം മൂലവുമാണെ ഈ അനിശ്ചിതാവസ്ഥയെന്നും മനസിലാക്കുവാന്‍ സാധിക്കും. നമ്മുടെ സ്വന്തം ഇന്ത്യക്കൊപ്പം സ്വതന്ത്രം ലഭിച്ച രാജ്യമാണ് പാക്കിസ്ഥാന്‍ എന്നാല്‍ ഇന്നും പൊതുജനങ്ങള്‍ക്കു ജീവിക്കുവാനും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്രം മാത്രം ഇതുവരെ ലഭിച്ചിട്ടില്ല.

എല്ലാ ജനാധിപധ്യ രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ നിലനില്‍ക്കുന്നുണ്ട് നിയമനിര്‍മ്മാണം നടത്തുന്ന നിയമസഭയും. നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ജുഡീഷ്യറിയും നടപ്പാക്കുന്നതിന് ഉത്തരവാദികളായ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും എന്നാല്‍ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങളുടെ സവിശേഷത മറ്റുതൂണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഒരു സര്‍ക്കാരിന്റെയും ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കേണ്ടതെങ്കിലും ചില അവസരങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. പല രാജ്യങ്ങളിലും ഈ തൂണുകളുടെ അധികാരങ്ങള്‍ വേറിട്ടതായിരിക്കും ഭാരതത്തിലെ സവിശേഷത ഈ നാലു തൂണുകളും മറ്റൊന്നിനു മുകളിലല്ല എന്നുള്ളതാണ്. എന്നാല്‍ അമേരിക്കയില്‍ കോടതികള്‍ വളരെ ശക്തമാണ് ബ്രിട്ടണില്‍ നിയമ നിര്‍മാണത്തിനാണ് മുന്‍ഗണന. ജനാധിപധ്യത്തില്‍ സാധാരക്കാരന്റെ ശബ്ദമാണ് നാലാമത്തെ തൂണായ മാധ്യമങ്ങള്‍. കാലോചിതമായി ശാസ്ത്രീയമായ വികസനം ഉള്‍ക്കൊണ്ടുകൊണ്ട് മാധ്യമങ്ങളും വളര്‍ന്നു. പഴയകാലങ്ങളില്‍ നിന്നുമുള്ള എഴുത്തു പത്രമാധ്യമങ്ങള്‍ നിന്നും ദൃശ്യമാധ്യമങ്ങളായി അവയില്‍ നിന്നുമൊക്കെ പരിണമിച്ച് ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മാധ്യമങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഒറ്റ ഉപകരണത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു, പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം.

അങ്ങനെ മാധ്യമങ്ങള്‍ വളര്‍ന്നു ജനലക്ഷങ്ങള്‍ക്കുപരി  ജനകൊടികളിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോ വാര്‍ത്തയും എത്തിച്ചേരുമ്പോള്‍ വീണ്ടും ആരോപണങ്ങളെയോ സത്യത്തിനെയോ മൂടി വയ്ക്കുവാനും ആരോപിതരെ മതങ്ങളുടെ പേരില്‍ സംരക്ഷിക്കുവാനും ശ്രമിക്കുന്നതാണ് ഭോഷത്തരം. ശബരിമലയുടെ പേരില്‍ കൈപൊള്ളിയെന്നു വിശ്വസിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് ഇനിയൊരു പരീക്ഷണത്തിന് തയ്യാറാവുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നില്ലെങ്കിലും നിലവില്‍ നല്‍കിയ പുരസ്‌കാരം പുനഃപരിശോധിക്കുമെന്ന് വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും മാധ്യമങ്ങള്‍ക്കുള്ള താക്കീതായി തന്നെ കാണുവാന്‍ സാധിക്കും. ഫ്രാങ്കോയെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിനോട് സര്‍ക്കാര്‍ വിയോജിക്കുന്നില്ലാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണെന്നാണ് വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തത്. ഫ്രാങ്കോയെ പൊതുസമൂഹത്തിന് മുമ്പില്‍ വരച്ചുകാട്ടാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയില്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ചതിനോടാണ് വിയോജിപ്പുള്ളതെന്നും സാധാരണ വിശ്വാസികളില്‍ ഇത് ബുദ്ധിമുട്ടുളവാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രിയദ്ദേഹം അറിഞ്ഞോ അറിയാതെയോ മറക്കുന്ന സത്യാവസ്ഥ അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണെന്നും. അതംഗീകരിക്കേണ്ടത് കേരളത്തിലെ പൊതുസമൂഹത്തിന്റെ മാന്യതയും കൂടിയാണെന്ന കാര്യം കൂടിയാണ്. ഈ സ്ഥിതിഗതികളില്‍ സംരക്ഷിക്കപ്പെടേണ്ടത് കാര്‍ട്ടുണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര മാധ്യമ സംസ്‌കാരങ്ങളാണ് അത് പ്രവര്‍ത്തികമാക്കേണ്ടത് പൊതുജനങ്ങളും.

ലോകം അനുദിനം പരിണമിക്കുന്നതുപോലെ ഇന്നത്തെ കാലഘട്ടത്തില്‍ ജനാധിപധ്യവും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്ന മലയാളത്തില്‍ വിവരിക്കാവുന്ന പദം. രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും കോര്‍പ്പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടെന്നു ചുരുക്കത്തില്‍ പറയാം. ഈ കൂട്ടുകെട്ടുകള്‍ മാധ്യമങ്ങളെയും സാരമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തലങ്ങളില്‍ വ്യക്തമായ കാര്യം തന്നെയാണ്. ക്ലാസ്സിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില് മാധ്യമമൊഴിച്ചുള്ള മറ്റ് മൂന്ന് പങ്കാളികളേ ഉള്ളൂ എങ്കിലും ഭാരതത്തിലെ സ്ഥിതിവിശേഷത്തില്‍ മോഡേണ്‍ ക്രോണി ക്യാപിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കൂടി ചേരുന്നതായിട്ടാണ് കാണപ്പെടുന്നത്. ക്രോണി ക്യാപിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള് അവരുടെ സ്വന്തം സ്വന്തം റോളുകളില്‍ മാത്രം നില നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പ്പറേറ്റാവുന്നു, മാധ്യമം നടത്തുന്നു. മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു. കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പ്പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖലകള്‍  അങ്ങോട്ടു മിങ്ങോട്ടും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ശുദ്ധമായ ജനാധിപധ്യം വീണ്ടും ജനങ്ങളില്‍ നിന്നും അകന്നു കോര്‍പറേറ്റുകളായി കൊണ്ടിരിക്കുന്നു.

ഈ ജനാധിപധ്യപരിവര്‍ത്തനം എളുപ്പത്തില്‍ മനസ്സിലാക്കുവാനുള്ള ഒരു ഉദാഹരണമാണ് നടിയെ മാനഭംഗപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാന്‍ ക്വൊട്ടേഷന്‍ കൊടുത്ത നടന്റെ പ്രവര്‍ത്തന ശൈലികള്‍. മിമിക്രി കലാകാരനില്‍ നിന്നും വളര്‍ന്ന് സിനിമാമേഖലകളിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയായപ്പോള്‍ സിനിമാ മേഖലയുടെ പൂര്‍ണ്ണമായ വ്യാപാരശൃംഖല ഏറ്റെടുത്തു തന്റെ മാത്രം വരുതിയിലാക്കിയ പ്രവര്‍ത്തനരീതികള്‍. സിനിമാ അഭിനയത്തിനുപരി നിര്‍മ്മാണവും വിതരണവും പിന്നീട് പ്രദര്‍ശന ശാലകളും സ്വന്തമാക്കിക്കഴിഞ്ഞപ്പോള്‍ മലയാളികള്‍ ഏതു സിനിമ കാണണം അല്ലെങ്കില്‍ കാണാതിരിക്കണം എന്നുള്ള തീരുമാനമെടുക്കുവാനുള്ള അധികാരവും ഈ വ്യക്തിയിലേക്കെത്തിച്ചേര്‍ന്നു. അതോടൊപ്പം തന്നെ താരങ്ങളുടെ സംഘടനയുടെ നിയന്ത്രണം കൂടി ആയപ്പോള്‍ പഴയ കാലങ്ങളിലെ ചക്രവര്‍ത്തികള്‍ക്കു തുല്യനായി മാറി. താന്‍ അംഗീകരിക്കാത്ത നടീനടന്മാര്‍ക്ക് വിലക്കുകളായി, തങ്ങള്‍ അംഗീകരിക്കാത്ത അല്ലെങ്കില്‍ തങ്ങള്‍ക്കു കപ്പം തരാത്ത ചിത്രങ്ങള്‍ സ്വാഭാവികമായും പ്രദര്‍ശിപ്പിക്കുവാന്‍ സിനിമാ ശാലകള്‍ ലഭിക്കാതെ പെട്ടികള്‍ക്കുള്ളില്‍ മാത്രമായി നിലകൊള്ളും.

കശാപ്പു ചെയ്യപ്പെടുന്ന ജനാധിപത്യമാണ് നിലവിലുള്ളതെന്ന് ജനാധിപത്യത്തെ കെട്ടിപ്പുണരുന്ന   ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ വിലയിരുത്തുമ്പോള്‍ പ്രബുദ്ധരായ പൊതുജനങ്ങള്‍ വേണം ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കേണ്ടത്. മതരാഷ്ട്രീയ ഭേതമന്യേ വ്യക്തികള്‍ക്കെതിരെയും സമൂഹങ്ങള്‍ക്കെതിരെയും തെറ്റ് ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടത് സാമൂഹിക നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ്. അതിനു സഹായകമാകുന്നത് പൂര്‍ണ്ണമായും സ്വതന്ത്രമായ മാധ്യമങ്ങളും സത്യങ്ങളെ ഹാസ്യരൂപേന അവതരിപ്പിക്കുന്ന കുഞ്ചന്‍ നമ്പ്യാരുടെ പിന്തുടര്‍ച്ചാവകാശമുള്ള കാര്‍ട്ടൂണിസ്റ്റുകളുമാണ്. അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌ക്കാരിക നിലപാടുകള്‍ക്കുപരി ജനാധിപധ്യ മര്യാദകള്‍ക്കുപരി സാമൂഹിക നീതി സാധ്യമാകണം. സാമാന്യ നീതി സാധ്യമാക്കിയെങ്കില്‍ മാത്രമേ കുറ്റവാളികള്‍ തെറ്റുകളില്‍ നിന്നും പിന്തിരികയുള്ളൂ തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതികളല്ല ആധുനിക ജനാധിപധ്യത്തിന്റെ ആവശ്യം പകരം നേരായ ആരോപണങ്ങളെ ജനാധിപത്യമര്യാദകളിലൂടെ നേരിടുന്ന നേതൃത്വത്തിനെയാണ്.

മതവികാരം വൃണപ്പെട്ടു എന്ന് ചിലരെങ്കിലും ആരോപിച്ചപ്പോള്‍ സമൂഹത്തിനോട് ഖേദം പ്രകടിപ്പിക്കുവാന്‍ മടിക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റ് കെ. കെ. സുഭാഷിന്റെ മാതൃക ഏറ്റവും ഉത്തമമാണ് അദ്ദേഹത്തെപോലുള്ള വ്യക്തിത്തങ്ങളിലാണ് ഇന്നത്തെ ജനാധിപധ്യത്തിന്റെ പ്രതീക്ഷ. അര്‍ഹതയുള്ളര്‍വര്‍ക്കു പുരസ്‌കാരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും എന്നാല്‍ അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാരങ്ങള്‍ക്കുവേണ്ടിയോ അംഗീകാരങ്ങള്‍ക്കുവേണ്ടിയോ അല്ല മറിച്ചു സമൂഹത്തിന്റെ നിലനില്‍പിനുവേണ്ടി മാത്രം. ജനങ്ങളിലൂടെയുള്ള ജനാധിപധ്യം നിലനില്‍ക്കുന്നതിനുവേണ്ടി മാത്രം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category