1 GBP = 88.40 INR                       

BREAKING NEWS

ഷാജുവിനും കുടുംബത്തിനും തല ചായ്ക്കാന്‍ ഇടമൊരുക്കി ഇടുക്കി ജില്ലാ സംഗമം; നാലു സ്‌നേഹ വീടുകള്‍ കൂടി ഒരുങ്ങുമ്പോള്‍ യുകെ മലയാളികള്‍ക്കും അഭിമാനിക്കാം

Britishmalayali
ജിമ്മി ജേക്കബ്ബ്

ഷാജുവിന്റെയും കുടുംബാഗങ്ങളുടെയും സ്വപ്നം യാഥാര്‍ത്ഥമാക്കി ഇടുക്കി ജില്ലാ സംഗമം. 2017 ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ 19-ാംമത്തെ ചാരിറ്റിയായ തൊടുപുഴ, കുമാരമംഗലത്ത് ഉള്ള ഷാജുവിന് ഒരു സ്‌നേഹ വീട് പണിത് നല്‍കുവാന്‍ യുകെ മലയാളികളുടെ സഹായം ഇടുക്കി ജില്ലാ സംഗമം അഭ്യര്‍ത്ഥിക്കുകയും, 2018ലെ ചാരിറ്റിക്ക് 4687 പൗണ്ട് ലഭിക്കുകയും ചെയ്തു. 2018ല്‍ ഷാജുവിനും കുടുംബത്തിനുമായി വീട് പണി തുടങ്ങുകയും നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണത്തോടും കൂടി 2019ല്‍ ഷാജുവിന്റെ വീടിന്റെ പണി പൂര്‍ത്തിയാക്കുകയും സിജോ വേലംകുന്നേല്‍ താക്കോല്‍ കൈമാറുകയും ചെയ്തു. വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം കഴിഞ്ഞ് ഷാജുവും, അമ്മയും, രണ്ട് സഹോദരിമാരും പുതിയ വീട്ടില്‍ താമസം ആരംഭിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മറ്റു നാലു വീടുകളുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ 2018ലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ കണ്‍വീനര്‍ പീറ്റര്‍ താന്നോലിയ്ക്കും, ഇടുക്കി ജില്ലാ സംഗമം കമ്മറ്റികാര്‍ക്കും, എല്ലാ പ്രവര്‍ത്തകര്‍ക്കും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദി പറഞ്ഞു.

ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category