1 GBP = 88.00 INR                       

BREAKING NEWS

അങ്ങോട്ട് നോക്കിനില്‍ക്ക് പെണ്ണേ; ദേശീയഗാനം ചൊല്ലിയപ്പോള്‍ തിരിഞ്ഞുനോക്കിയ മേഗനെ കണ്ണുകൊണ്ട് വഴക്കുപറഞ്ഞ് ഹാരി; വീഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

പ്രശസ്തരുടെ ജീവിതത്തിലെ ഓരോനിമിഷവും ഒപ്പിയെടുത്ത് അതിന് വ്യാഖ്യാനങ്ങളൊരുക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത്. ട്രൂപ്പിങ് ദ കളര്‍ ചടങ്ങിനിടെ ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍നിന്ന് ഹാരി രാജകുമാരന്‍ ഭാര്യ മേഗന്‍ രാജകുമാരിയോട് മന്ത്രിച്ചുപറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആഘോഷം. ദേശീയഗാനം പാടുമ്പോള്‍ പിന്തിരിഞ്ഞുനോക്കിയ മേഗനോട് തിരിഞ്ഞുനില്‍ക്കാനാണ് ഹാരി ആവശ്യപ്പെട്ടതെന്ന ചുണ്ടനക്കം വായിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു.

ദേശീയ ഗാനത്തിനിടെ, രണ്ടുവട്ടമാണ് മേഗന്‍ തിരിഞ്ഞ് ഭര്‍ത്താവിനെ നോക്കിയത്. രണ്ടുവട്ടവും ചെറിയ വാക്കുകള്‍ മന്ത്രിച്ച് ഹാരി മേഗനെ ശാസിക്കുന്നുണ്ട്. ഹാരിയെന്താണ് പറഞ്ഞതെന്നത് സംബന്ധിച്ച് മുമ്പുതന്നെ വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായാണ് ചുണ്ടനക്കം വിലയിരുത്തിയുള്ള ഈ കണ്ടെത്തല്‍. ആദ്യത്തെ തവണ 'യെസ്, ദാറ്റ്‌സ് റൈറ്റ്' എന്നും രണ്ടാം തവണ 'ടേണ്‍ എറൗണ്ട്...ലുക്ക്' എന്നുമാണ് ഹാരി പറഞ്ഞതെന്നാണ് വിലയിരുത്തുന്നത്.

ദേശീയഗാനം ചൊല്ലുമ്പോള്‍ രാജകുടുംബങ്ങള്‍ എങ്ങനെ നില്‍ക്കണമെന്നതിന് പാരമ്പര്യമായി ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. കൊട്ടാരത്തിന്റെ മട്ടുപ്പാവിലാണ് നില്‍ക്കുന്നതെങ്കില്‍ അവിടെനിന്ന് ജനങ്ങളെ നോക്കുന്ന രീതിയിലാവണം നില്‍ക്കേണ്ടത്. ട്രൂപ്പിങ് ദ കളര്‍ ചടങ്ങിനിടെ, ദേശീയഗാനം ആലപിക്കുന്നതിന് തൊട്ടുമുമ്പായാണ് മേഗന്റെ പിന്തിരിഞ്ഞുനോക്കിയതും ഹാരി ശാസിച്ചതും. രാജ്ഞിയുടെ ഔദ്യോഗിക പിറന്നാള്‍ ആഘോഷത്തിനാണ് ട്രൂപ്പിങ് ദ കളര്‍ എന്നുപറയുന്നത്.

ചടങ്ങില്‍ ഹാരിയുടെ മുന്നിലായാണ് മേഗന്‍ നിനിന്നിരുന്നത്. തുടരെ രണ്ടുവട്ടമാണ് അവര്‍ പിന്തിരിഞ്ഞ് ഭര്‍ത്താവിനെ നോക്കിയത്. ചുണ്ട് തുറക്കാത്ത രീതിയില്‍ മന്ത്രിക്കുന്നതുപോലെയാണ് ഹാരി മേഗനോട് സംസാരിക്കുന്നതും. ദൃശ്യത്തിന്റെ തുടക്കത്തില്‍ രാജകുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നത് കാണാം. ഹാരി മേഗന്റെ മുഖത്തുനിന്ന് കണ്ണെടുത്ത, തന്റെ ഇടതുവശത്തുള്ള ആരോടോ സംസാരിക്കുന്നതും കാണാനാവും. ഇതിന് തൊട്ടുപിന്നാലെ എല്ലാവരും നേരെ നോക്കി തയ്യാറെടുക്കുമ്പോഴാണ് മേഗന്‍ പിന്നോട്ടുതിരിഞ്ഞത്.

മേഗന്‍ എന്തോ പറയാനായി തുടങ്ങുമ്പോഴേക്കും, അതംഗീകരിച്ചുകൊണ്ട് സംസാരം നിര്‍ത്തുവാന്‍ ഹാരി ശ്രമിക്കുകയാണ്. തൊട്ടുപിന്നാലെ മേഗന്‍ വീണ്ടും തിരിഞ്ഞ് എന്തോ ചോദിക്കാനായി ഭാവിക്കുമ്പോഴേക്കും തിരിഞ്ഞു നേരെ നോക്കിനില്‍ക്കാന്‍ ഹാരിയുടെ നിര്‍ദേശം മേഗന് കിട്ടിയിരുന്നു. ഇതോടെ, നല്ല കുട്ടിയായി ദേശീയഗാനത്തിന് കാതോര്‍ത്ത് മറ്റ് രാജകുടുംബാംഗങ്ങള്‍ക്കൊപ്പം മേഗനും നിലയുറപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category