1 GBP = 85.00 INR                       

BREAKING NEWS

115-1...153-2...187-3; മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ശ്രീലങ്ക; കൂറ്റന്‍ ലക്ഷ്യം പിന്തുടരവെ ഓപ്പണര്‍മാര്‍ നല്‍കിയ അടിത്തറ കളഞ്ഞ് കുളിച്ച് മധ്യനിര; ഓസ്ട്രേലിയക്ക് മുന്നില്‍ വീണത് 87 റണ്‍സ് അകലെ; അഞ്ച് മത്സരങ്ങളില്‍ നാലാം ജയവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്; സെഞ്ച്വറി വീരന്‍ ആരണ്‍ ഫിഞ്ച് കളിയിലെ താരം

Britishmalayali
kz´wteJI³

ഓവല്‍ (ലണ്ടന്‍): ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് നാലാം വിജയവുമായി ഓസ്ട്രേലിയ. ഓവലില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്കന്‍ മറുപടി 45.5 ഓവറില്‍ 247 റണ്‍സിന് അവസാനിച്ചു. ഓപ്പണര്‍മാരായ നായകന്‍ ദിമുത് കരുണരത്ന 97(108) കുശാല്‍ പെരേര 52(36) എന്നിവര്‍ അര്‍ധശതകം നേടി. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരണ് ഫിഞ്ചാണ് കളിയിലെ കേമന്‍. വിജയത്തോടെ എട്ട് പോയിന്റുമായി ഓസ്ട്രേലിയ ഒന്നാമതെത്തി.


ഓപ്പണര്‍മാര്‍ സ്വപ്നതുല്യമായ തുടക്കം നല്‍കിയപ്പോള്‍ ശ്രീലങ്ക ഓസീസിനെ വീഴ്ത്തും എന്ന് കരുതി.ഒന്നാം വിക്കറ്റില്‍ പിറന്നത് 115 റണ്‍സ്. കുശാല്‍ പെരേര പുറത്തായെങ്കിലും മറുവശത്ത് കരുണരത്നെ തുടര്‍ന്നു. സ്‌കോര്‍ 153ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് വീണു. ലഹിരു തിരിമാനെ ബെഹറന്‍ഡോര്‍ഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് വന്ന കുശാല്‍ മെന്‍ഡിസുമൊത്ത് കരുണരത്ന മികച്ച സ്ട്രോക്പ്ലേയുമായി മുന്നോട്ട് പോയി. 32 ഓവറില്‍ 186ന് 2 എന്ന ശക്തമായ നിലയില്‍ നില്‍ക്കെ കെയിന്‍ റിച്ചാഡ്സണ്‍ കരുണരത്നയെ 97(108) സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ വീഴ്ത്തിയത് മത്സരത്തില്‍ ഓസ്ട്രേലിയയുടെ തിരിച്ച് വരവായി.

പിന്നീടാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് പാഞ്ഞ് കയറിയത്. കുശാല്‍ മെന്‍ഡിസ് 30(37) ഏയ്ഞ്ചലോ മാത്യൂസ് 9(11) മിലിന്‍ധ സിരിവര്‍ധനെ 3(4) തിസാര പെരേര 7(3) എന്നിവര്‍ വീണപ്പോള്‍ 186ന് 2 എന്ന നിലയില്‍ നിന്ന് ലങ്കന്‍ ടീം വീണത് 222ന് 7 എന്ന പരിതാപകരമായ സ്‌കോറിലേക്ക്. ധനഞ്ജയ ഡി സില്‍വ 16*(30) ഇസുരു ഉഡാന 8(8) ലസിത് മലിംഗ 1(5) നുവാന്‍ പ്രീദീപ് 0(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോറുകള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് നായകന്‍ ആരണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറി 153(132) ആണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 15 ഫോറും 5 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. 59 പന്തില്‍ 73 റണ്‍സ് നേടി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം നടത്തി. അവസാന നിമിഷം ചില വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 25 പന്തില്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഗ്ലെന്‍ മാക്‌സ്വെല്‍ ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുകയായിരുന്നു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 26(48) ഉസ്മാന്‍ ഖവാജ 10(20), ഷോണ്‍ മാര്‍ഷ് 3(9), അലക്‌സ് ക്യാരി 4(3), പാറ്റ് കമ്മിന്‍സ് 0(1) മിച്ചല്‍ സ്റ്റാര്‍ക്ക് 5*(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ലങ്കയ്ക്ക് വേണ്ടി ഇസുരു ഉഡാന, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലസിത് മാലിം ഒരു വിക്കറ്റ് വീഴ്ത്തി. അഞ്ച് കളികളില്‍ നിന്ന് നാല് ജയമുള്‍പ്പടെ എട്ട് പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം. ഇന്ത്യയോട് മാത്രമാണ് ഈ ലോകകപ്പില്‍ അവര്‍ തോറ്റത്. അഞ്ച് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയും മഴ കാരണം ഉപേക്ഷിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ലഭിച്ച രണ്ട് പോയിന്റുമുള്‍പ്പടെ 4 പോയിന്റുമായി അഞ്ചാമതാണ് ശ്രീലങ്ക

ഓസ്ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷമുള്ള പോയിന്റ്സ് ടേബിള്‍ ഇങ്ങനെ


 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category