1 GBP = 91.30 INR                       

BREAKING NEWS

രാപകല്‍ തയ്യല്‍ ജോലി ചെയ്യുന്ന അമ്മ; വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന അച്ഛന്‍ പുഷ്പാകരന്‍; കഷ്ടപാടുകള്‍ക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവര്‍ഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭര്‍ത്താവ് തുടര്‍പഠനം സാധ്യമാക്കിയപ്പോള്‍ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാന്‍ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോള്‍ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാന്‍ നോക്കിയ സഹപ്രവര്‍ത്തകയെ

Britishmalayali
kz´wteJI³

വള്ളികുന്നം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരന്‍ പിടഞ്ഞ് മരിച്ചത് സ്വന്തം വീടിന് മുന്നില്‍വച്ച്. ക്ലാപ്പനയിലെ കുടുംബവീട്ടില്‍ നിന്നു മക്കളെയും കൊണ്ട് വള്ളികുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യയ്ക്കു പതിവാണ്. കൊല്ലം തഴവയില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറില്‍ വള്ളികുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് ആലുവ ട്രാഫിക് പൊലീസിലെ അജാസിന്റെ അക്രമത്തിനിരയാകുന്നത്. കുടുംബത്തിന് വേണ്ടി കഠിനാധ്വാനംചെയ്യുന്ന പെണ്‍കുട്ടിയായിരുന്നു സൗമ്യ. കൂടുതല്‍ മെച്ചപ്പെട്ട ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയത്. ഇതിനായി ഇവര്‍ നല്ല തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതെല്ലാം വെറുതെയാക്കിയായാണ് കൊലപാതകം.

11 വര്‍ഷം മുമ്പ് കൊല്ലം എസ്എന്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കൊല്ലം ക്ലാപ്പനയില്‍ വരവിള തണ്ടാശേരിയില്‍ പുഷ്‌കരന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ സൗമ്യയെ സജീവ് വിവാഹം കഴിക്കുന്നത്. സജീവിന് പ്ലംബിങ് ജോലിയായിരുന്നു. വിവാഹശേഷം തുടര്‍പഠനത്തിന് സൗമ്യയെ വിട്ടത് സജീവായിരുന്നു. നാല് വര്‍ഷം മുമ്പാണ് സൗമ്യക്ക് പൊലീസില്‍ ജോലി ലഭിച്ചത്. ഇതിനിടയില്‍ സജീവ് സൗദിയില്‍ ജോലി നോക്കി. തിരികെയെത്തി രണ്ട് വര്‍ഷത്തോളം നാട്ടില്‍ നിന്ന ശേഷമാണ് മൂന്നാഴ്ച മുമ്പ് ലിബിയയിലേക്ക് പോയത്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സൗമ്യയുടെ കുടുംബ പശ്ചാത്തലം കഷ്ടപാടിന്റേതാണ്. കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകല്‍ തയ്യല്‍ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരന്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസില്‍ ജോലി നേടി. ഇത് കുടുംബത്തിന് താങ്ങും തണലുമായി.

സൗമ്യയുടെ മൂന്നു മക്കളില്‍ ഇളയവളായ 4 വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിലാണ് നില്‍ക്കുന്നത്. സൗമ്യ ജോലിക്കു പോകുന്നതിനാല്‍ അങ്കണവാടിയില്‍ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ ഇവിടെ നിര്‍ത്തുന്നത്. മിക്കപ്പോഴും സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുന്‍പും സൗമ്യ വന്നിരുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

കൊല്ലം തഴവയില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറില്‍ വള്ളികുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് ആലുവ ട്രാഫിക് പൊലീസിലെ അജാസിന്റെ അക്രമത്തിനിരയാകുന്നത്. ഈ സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. തൃശൂര്‍ പൊലീസ് ക്യാമ്പില്‍ സൗമ്യയുടെ ഇന്‍സ്ട്രക്ടറായ അജാസിന് ഈ വീടും പരിസരവും അറിയാമായിരുന്നു. സ്‌കൂട്ടറില്‍ പോയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന ഇയാള്‍ വീടിനടുത്തെത്തിയപ്പോഴാണ് ഇടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടിയശേഷം പെട്രോള്‍ ഒഴിച്ച് തീവച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്തുതന്നെ സൗമ്യ മരിച്ചു.

തൃശൂര്‍ ക്യാമ്പിലെ പരിശീലനത്തിനുശേഷം മൂന്ന് വര്‍ഷം മുമ്പ് വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ ജോലി ആരംഭിച്ച സൗമ്യ സ്റ്റുഡന്റ് പൊലീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വട്ടയ്ക്കാട് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടറായ ഈ മുപ്പതുകാരി ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രിയങ്കരിയായിരുന്നു ഇവര്‍.

എല്ലാം കരുതിക്കൂട്ടി
സൗമ്യയെ കൊലപ്പെടുത്താന്‍ അജാസെത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായിട്ടാണ്. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വാങ്ങാന്‍ കിട്ടുന്നതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ലീവിലായിരുന്നെന്നും സൂചനയുണ്ട്. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ മജിസ്ട്രേട്ട് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരത്തില്‍ അവ്യക്തതയുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല. ഇന്നു വീണ്ടും മൊഴിയെടുക്കാന്‍ ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു.

സൗമ്യയുടെ നീക്കങ്ങള്‍ പ്രതി കൃത്യമായി നിരീക്ഷിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിഎസ്സി പരീക്ഷ എഴുതാന്‍ പോകുമെന്നും ഏത് വഴി സൗമ്യ സഞ്ചരിക്കുമെന്നും ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. കൊലപാതകം നടത്താന്‍ കരുതിക്കൂട്ടി, തയ്യാറെടുപ്പോടെയാണ് അജാസ് എത്തിയത്. തൃശൂരില്‍ പൊലീസ് ടെയിനിങ് കാലത്ത് സൗമ്യയുടെ പരിശീലകസംഘത്തില്‍ അജാസുണ്ടായിരുന്നു. സൗമ്യയോട് അജാസിനു മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് പറയുന്നു. സ്റ്റുഡന്റ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗമ്യ പ്രിയങ്കരിയായിരുന്നു.

കണ്ടത് വലിയൊരു തീ ഗോളം
അക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തുന്ന തീഗോളമാണ്. ഒരുവിധത്തിലും അടുത്തെത്താന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. സമീപത്തുതന്നെ ദേഹത്തു തീ പടര്‍ന്ന നിലയില്‍ പ്രതി അജാസുമുണ്ടായിരുന്നു. തീകെടുത്തിയശേഷം നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.

'വല്ലാത്തൊരു അലര്‍ച്ചകേട്ടു, വീടിനു പുറത്തേക്കുനോക്കിയപ്പോള്‍ ഒരാള്‍ നിലത്ത് കത്തിക്കരിയുന്നതാണ് കണ്ടത്. സമീപത്തെ പൈപ്പിന്‍ചുവട്ടില്‍ വെള്ളം തുറന്നുവിട്ടുകൊണ്ട് മറ്റൊരാളും. ആരെയും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല''- ഏറെ പ്രയാസപ്പെട്ടാണ് സംഭവത്തെപ്പറ്റി അദബിയ ഓര്‍ത്തെടുത്തത്. വള്ളികുന്നം തെക്കേമുറി നാലുവിളക്ക് സമീപമുള്ള യൂബ്ര മന്‍സിലിനുമുന്നിലാണ് ക്രൂരത നടന്നത്. അദവിയയും മരുമകള്‍ തസ്‌നിയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. തസ്‌നി അകത്തെ മുറിയിലായിരുന്നു.

സൗമ്യയുടെ അലര്‍ച്ചകേട്ട് ആദ്യംപുറത്തേക്കുവന്നത് അദബിയയാണ്. തീയുംപുകയുംനിലവിളിയുമെല്ലാംചേര്‍ന്ന് പേടിപ്പെടുത്തുന്ന ദൃശ്യമായിരുന്നു അവര്‍കണ്ടത്. പൈപ്പിന്‍ചുവട്ടില്‍ വസ്ത്രങ്ങളെല്ലാം കത്തിയനിലയിലായിരുന്നു പ്രതി അജാസ്. നിമിഷങ്ങള്‍ക്കകം ആളുകള്‍ ഓടിക്കൂടി. അപ്പോഴേക്കും സൗമ്യമരിച്ചിരുന്നു.

പെട്രോള്‍ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാന്‍ നോക്കിയ സഹപ്രവര്‍ത്തകയെ
അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസില്‍ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡില്‍ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്‌കൂട്ടറില്‍ ചെറിയ മണ്‍റോഡിലൂടെ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയെന്നു മനസ്സിലാക്കിയ അജാസ് കാര്‍ ഇരപ്പിച്ചു മുന്നോട്ടു മണ്‍റോഡിലൂടെ കയറ്റി സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തി.

അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേര്‍ന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയല്‍ക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടര്‍ന്ന അജാസ് അയല്‍വീടിന്റെ മുറ്റത്തുവച്ചു കൊടുവാള്‍ കൊണ്ടു സൗമ്യയെ വെട്ടി. രക്ഷപ്പെടാന്‍ മുന്നോട്ടോടിയപ്പോള്‍ പിന്തുടര്‍ന്നു വീണ്ടും കഴുത്തില്‍ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു. സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോള്‍ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു.

ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നുകഴിഞ്ഞിരുന്നു. മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇന്‍ക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category