1 GBP = 92.70 INR                       

BREAKING NEWS

പ്രണയപ്പക തീര്‍ക്കാന്‍ അജിന്‍ എത്തിയത് പെട്രോളിന് പുറമേ കത്തിയും കയറും ബിയര്‍ കുപ്പിയും ലൈറ്ററുമായി; ചിലങ്ക ജംഗ്ഷനില്‍ കവിതയെ ചുട്ടെരിച്ചത് നാലു മാസം മുമ്പ്; ഫെയ്സ് ബുക്കില്‍ പ്രണയം ആഘോഷിച്ചിട്ടും നീതുവിനെ നിധീഷ് കത്തിച്ചത് വാമ്പയര്‍ സിനിമകളുടെ രൗദ്ര ഭാവം ആവാഹിച്ച്; വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് നാലു മാസത്തിനിടെ മലയാളിയെ നടുക്കിയത് മൂന്ന് കൊലപാതകങ്ങള്‍; സാക്ഷര കേരളത്തിന് അപമാനമായി കാക്കിക്കുള്ളിലെ ക്രൂരതയും

Britishmalayali
kz´wteJI³

 

കൊച്ചി: സാക്ഷര കേരളത്തില്‍ 4 മാസത്തിനിടയിലുണ്ടായതു സമാനമായ 6 സംഭവങ്ങള്‍. ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതും അതില്‍ അതിക്രൂരവും. ഇവിടെ പ്രതി പൊലീസുകാരനും. ഇതോടെ കേരളത്തിന്റെ മനസ്സിന് എന്തുപറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്. വാട്സാപ്പും ടിക് ടോക്കും കൊണ്ടു നടക്കുന്ന യുവ തലമുറ വഴി തെറ്റുന്നതിന് ഏറ്റവും വലിയ തെളിവാണ് സൗമ്യയുടെ കൊലപാതകം. പ്രതികാരം തീര്‍ക്കാന്‍ ഒളിച്ചിരുന്ന വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചു കൊല്ലുന്ന മാനസികാവസ്ഥയാണ് ഈ ക്രൂരതയിലും നിറഞ്ഞത്.

പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ പകതീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനിയെ തിരുവല്ല നഗരത്തില്‍ പട്ടാപ്പകല്‍ കുത്തിപ്പരുക്കേല്‍പിച്ച ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വാണു പ്രതി. 2019 മാര്‍ച്ച് 13നായിരുന്നു ഈ സംഭവം. ഇത് തന്നെ മലയാളി ഉള്‍ക്കൊണ്ടത് ഏറെ വേദനയോടെ. ഇതിന് ശേഷം തുടര്‍ച്ചയായി ആറു മാസത്തിനിടെ ആറ് സംഭവങ്ങളും. പ്രണയം നിരസിച്ചതിന് 19- കാരിയെ വകവരുത്താനായി അജിന്‍ എത്തിയത് എല്ലാവിധ തയ്യാറെടുപ്പോടെ. കത്തി, ബിയര്‍ കുപ്പി, പെട്രോള്‍, കയര്‍, ലൈറ്റര്‍ എന്നിവ കൈയില്‍ കരുതിയിയിരുന്നതായി തെളിവെടുപ്പില്‍ വ്യക്തമായി. ഒരു മാര്‍ഗ്ഗം പരാജയപ്പെട്ടാന്‍ ഉടന്‍ കൊല നടത്താന്‍ അടുത്ത വഴി പ്രയോഗിക്കുന്നതിനാണ് ഇയാള്‍ സര്‍വസന്നാഹവുമായി എത്തി. ഇതിന് സമാനമാണ് പൊലീസുകാരി സൗമ്യയുടേയും കൊലപാതകം.

2019 മാര്‍ച്ച് 14ന് പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നതും മലയാളി ഏറെ ചര്‍ച്ച ചെയ്തു. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കല്‍ മനു(24)വാണു കൊച്ചി പനമ്പിള്ളിനഗറില്‍ കൊലപാതകശ്രമം നടത്തിയത്. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. 2019 ഏപ്രില്‍ 4ന് വിവാഹാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി തൃശൂര്‍ ചിയ്യാരം മച്ചിങ്ങല്‍ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടന്‍ നിധീഷ് കുത്തിവീഴ്ത്തിയശേഷം തീവച്ചു കൊന്നു. ടിക് ടോക്കിന്റെ സ്വാധീനമായിരുന്നു ഇതിന് കാരണം. ദുരൂഹമായ പലതും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായി. പ്രണയം പൊതുലോകത്ത് ചര്‍ച്ചയാക്കി ടിക് ടോക്കില്‍ വിവാഹം പോലും നടന്നെന്ന് പ്രഖ്യാപിച്ച പ്രണയമാണ് ഇവിടെ തകര്‍ന്നത്. ഇംഗ്ലീഷ് സിനിമകളുടെ സ്വാധീനവും പിശാചിന്റെ ഇടപെടലും വരെ ചര്‍ച്ചയാക്കി.

2019 മെയ് 28ന് സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിന്‍സ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. യുവതിയുടെ വീട്ടില്‍ക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. 2019 മെയ് 31ന് വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് ചെങ്ങന്നൂര്‍ സ്വദേശി പുഷ്പലത(39)യെ ആംബുലന്‍സിന്റെ മുന്‍ ഡ്രൈവര്‍ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടില്‍ നിഥിന്‍ വെട്ടിപ്പരുക്കേല്‍പിച്ചു. പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി. ഇതും പ്രണയപ്പകയായിരുന്നു. എന്നാല്‍ പുഷ്പലതയുടെ ജീവന്‍ നഷ്ടമായില്ല. പ്രണയവും സൗഹൃദവും ആരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതികാരം തീര്‍ക്കാന്‍ കത്തിയും പെട്രോളും സ്വന്തമാക്കുകയാണ് മലയാളികള്‍. ഇതെല്ലാമാണ് ആറ് ശ്രമങ്ങളിലും നിറഞ്ഞത്.

കവിതയുടെ കണ്ണീരോര്‍മ്മ
തിരുവല്ല സ്വദേശി കവിത വിജയകുമാറാണ് പതിനെട്ട് വയസ്സുള്ള യുവാവിന്റെ പകയില്‍ പട്ടാപ്പകല്‍ തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വച്ച് കത്തിയമര്‍ന്നത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

മാര്‍ച്ച് 12ന് ചിലങ്ക ജംഗ്ഷനില്‍ കാത്തു നിന്ന യുവാവ് പെണ്‍കുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൃത്യമായ ചികിത്സ കൊണ്ട് പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു കേരളം ഒന്നാകെ. ഇതിനിടെയായിരുന്നു മരണമെത്തിയത്.
അവള്‍ക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിങ്കളാഴ്ച അമ്മയുടെ വീട്ടിലായതിനാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തില്‍ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിലാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെണ്‍കുട്ടിയെ എം എല്‍ റ്റിക്ക് വിടാന്‍ തീരുമാനിച്ചെതെന്നും ഇവര്‍ക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകള്‍ക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയില്‍ വാടക വീടെടുത്ത് താമസമാക്കിയത്. ഇതിനിടെയാണ് അജിന്റെ ക്രൂരത ജീവനെടുത്തത്.

നീതുവിന്റെ ജീവനെടുത്തത് വാമ്പയര്‍ സിനിമകള്‍
പ്രണയനൈരാശ്യം തന്നെയാണ് തൃശൂര്‍ ചിയ്യാരം മച്ചിങ്ങല്‍ നീതുവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ കാരണമെന്നാണ് പ്രതി നിധീഷന്റെ കുറ്റസമ്മതം. കൊലപ്പെടുത്തിയ നീതുവിനൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്സ് ബുക്കില്‍ ഏപ്രില്‍ രണ്ടിന് നിധീഷ് പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുന്‍പിട്ട പോസ്റ്റ് ഇരുട്ടില്‍ വന്ന് രക്തമൂറ്റി കുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകള്‍ പറയുന്ന വാംപയര്‍ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്സ് ബുക്കില്‍ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യന്‍ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇന്‍ മൈ വെയിന്‍സ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഇങ്ങനെ നീതുവിനെ കൊല്ലാനുള്ള മാനസിക തയ്യാറെടുപ്പുമായാണ് നിധീഷ് ചിയ്യാരത്തെ എത്തിയത്.

കൊച്ചിയില്‍ താമസിക്കുന്നിടത്തുനിന്ന് നിധീഷ് അര്‍ധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് പുലര്‍ച്ചെ വീട്ടിലെത്തി. അന്ന് പകല്‍ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാര്‍ കരുതി. കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂര്‍ച്ചയേറിയ പുതിയ മോഡല്‍ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓണ്‍ലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്. കൊച്ചിയില്‍ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയില്‍ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗില്‍ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയില്‍ വാഹനടാങ്കില്‍ നിന്ന് കുപ്പിയിലേക്ക് പെട്രോള്‍ ഊറ്റി മാറ്റി. ഇരുചക്ര യാത്രയില്‍ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഈ ഗ്ലൗസണിഞ്ഞാണ് കൃത്യം നിര്‍വഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. ഒരു വര്‍ഷം മുന്പ് വിവാഹ താത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്.റോഡില്‍ ബൈക്ക് നിര്‍ത്തി വീടിന്റെ പിന്നില്‍ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്.
ഇവിടെ വച്ചാണ് വാക്കുതര്‍ക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചശേഷം വിഷം കഴിച്ച് മരിക്കാന്‍ തയ്യാറെടുത്തിരുന്നതായും നിധീഷ് പൊലീസിനോട് പറഞ്ഞു. ബാഗില്‍ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോള്‍ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. എന്നാല്‍ അതിന് നിധീഷിന് കഴിഞ്ഞില്ല.

കാക്കിക്കുള്ളിലെ ക്രൂരതയായി അജാസ്
സൗഹൃദത്തിലുണ്ടായ വിള്ളലും പകയുമാണ് വള്ളിക്കുന്നത്തെ പൊലീസുകാരി സൗമ്യയുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ്. കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ സൗമ്യയും അവരെ കൊലക്കത്തിക്കിരയാക്കി ചുട്ടുകൊന്ന അജാസും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2013 ല്‍ പൊലീസ് സേനയുടെ ഭാഗമായ സൗമ്യ, പരിശീലനകാലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസിനെ പരിചയപ്പെടുന്നത്. ഇവരുടെ ബാച്ചിന്റെ പരിശീലകനായിരുന്നു കൊച്ചി വാഴക്കാല സ്വദേശിയായ അജാസ്. ഇവര്‍ തമ്മിലുണ്ടായ സൗഹൃദത്തില്‍ വിള്ളല്‍ വീണതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസില്‍ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് സജീവ് വിദേശത്താണ്.ഏറ്റവും ഒടുവില്‍ നാട്ടിലെത്തി പതിനഞ്ച് ദിവസം മുന്‍പാണ് ഇയാള്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികള്‍ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസ്സാണ്. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category