1 GBP = 92.50 INR                       

BREAKING NEWS

തുറസ്സായ മലകള്‍ കണ്ടാല്‍ അവിടെയെല്ലാം കുരിശ് സ്ഥാപിക്കുന്നത് മലയോര പ്രദേശത്തെ ശീലമായി മാറിയത് ഹിന്ദുവിന്റെ സഹിഷ്ണുത കൊണ്ട് തന്നെയാണ്; നവഹിന്ദുത്വത്തിന്റെ കാലത്ത് പ്രതിഷേധങ്ങള്‍ രൂപപ്പെടുക സ്വാഭാവികം; ഒരു നാടിന്റെ സമാധാനം ഇല്ലാതാവും മുമ്പ് അനധികൃത കുരിശ് പൊളിച്ച് മാറ്റി വേണം മാതൃക കാട്ടാന്‍; പാഞ്ചാലിമേട്ടിലെ കുരിശ് കൃഷി വിവാദമാകുമ്പോള്‍..

Britishmalayali
ഷാജന്‍ സ്‌കറിയ

ടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് പാഞ്ചാലിമേട്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നിന്നും ഹൈറേഞ്ചിലേക്കുള്ള യാത്രയില്‍ കുട്ടിക്കാനത്തിന് തൊട്ട് മുന്‍പാണ് ഈ പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി പാഞ്ചാലിമേട് പഞ്ച പാണ്ഡവന്മാര്‍ പാഞ്ചാലിയുമായി ഒരു വര്‍ഷം വന്ന് താമസിച്ച ഇടം എന്ന നിലയിലാണ് അറിയപ്പെടുന്നത്. വലിയ ഒരു മലയും ആ മല നിറയെ വിജനമായ സുന്ദരമായ പ്രകൃതിയുമാണ് പാഞ്ചാലിമേടിന്റെ പ്രത്യേകത. സമാനമായ പല മേടുകളും ഈ ഭാഗങ്ങളിലുണ്ട്. പാഞ്ചാലി മേടിനും പീരുമേടിനും ഇടയില്‍ പരുന്തും പാറ എന്ന മറ്റൊരു സുന്ദരമായ ഇടം കൂടിയുണ്ട്. ഇടുക്കി ജില്ലയുടെ സൗന്ദര്യത്തിന്റെ ഭാഗമാണ് ഈ മേടുകളൊക്കെ.

നിര്‍ഭാഗ്യവശാല്‍ ആ പാഞ്ചാലിമേട് ഇന്ന് വലിയൊരു വിവാദത്തിന് കാരണമായിരിക്കുന്നു. പാഞ്ചാലി മേട്ടില്‍ വര്‍ഷങ്ങളായി സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് കുരിശുകള്‍ ഇളക്കിമാറ്റണം എന്നാണ് ഒരു വിഭാഗം പേര്‍ ആവശ്യപ്പെടുന്നത്. അവിടെയടുത്തുള്ള കണങ്കയവയല്‍ എന്ന ഇടവകപ്പള്ളിയുടെ കുരിശുമലയായി ഉപയോഗിക്കുന്ന സ്ഥലമാണ് പാഞ്ചാലി മേട്. 14 പ്രധാനപ്പെട്ട കുരിശുകള്‍ അവിടെ സ്ഥാപിച്ചിരിക്കുന്നു. ഈ ദുഃഖവെള്ളിയാഴ്ച്ച വീണ്ടും മല കയറുന്നതിന് അവിടെ വീണ്ടും ചില മരക്കുരിശുകള്‍ കൂടി സ്ഥാപിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പ്രവീണ്‍ തൊഗാഡിയയുടെ എഎച്ച്പി എന്ന സംഘടനയുടെ കേരളത്തിന്റെ തലവനായ പ്രതീഷ് വിശ്വനാഥന്റെ അനുയായികള്‍ അവിടെ ഒരു ശൂലം സ്ഥാപിച്ചതോടു കൂടി വിവാദമാവുകയാണ്.

പിന്നാലെ ചില പ്രാദേശിക മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തതോടു കൂടി വില്ലേജ് അധികൃതര്‍ പള്ളിക്ക് നോട്ടീസ് കൊടുത്തിരിക്കുകയാണ് കുരിശ് പൊളിച്ച് മാറ്റണം എന്നാവശ്യപ്പെട്ട്. ഈയിടെ സ്ഥാപിച്ച മരക്കുരിശുകള്‍ പൊളിച്ച് മാറ്റുന്നതിന് വിരോധമായി എന്നാല്‍ പതിറ്റാണ്ടുകളായി കണയങ്കവയല്‍ പള്ളിയുടെ കുരിശുമലയായി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് കുരിശുകള്‍ പൊളിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് പള്ളി അധികൃതരുടെ നിലപാട്. അങ്ങനെയെങ്കില്‍ പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പൊളിക്കേണ്ടതില്ലേ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. എന്തായാലും ആ നാട്ടിലെ സമാധാനത്തിന് തടസം നില്‍ക്കുന്ന നിലയിലേക്ക് ആ വിഷയം വളരുകയാണ്.


എന്റെ അഭിപ്രായത്തില്‍ ഒരു സര്‍ക്കാര്‍ ഭൂമിയിലും ഒരു ആരാധനാലയവും ആരും സ്ഥാപിക്കാന്‍ പാടില്ല. ആര് സ്ഥാപിക്കുന്നുവോ അപ്പോള്‍ തന്നെ അനധികൃത കൈയേറ്റമെന്ന രീതിയില്‍ പൊളിച്ച് മാറ്റുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ നിറവേറ്റേണ്ടതാണ്. എന്നാല്‍ ചില ക്ഷേത്രങ്ങളും പള്ളികളും മറ്റും നൂറ്റാണ്ടുകളായും പതിറ്റാണ്ടുകളായും അവിടെ സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍ അതിനോട് ഒരു വിട്ടു വീഴ്ച്ച ചെയ്യുന്നതില്‍ തെറ്റില്ല. രാജ്യത്തെ നിയമങ്ങള്‍ പറയുന്നത് പോലും 1977കള്‍ക്ക് മുന്‍പുള്ള എല്ലാ കയ്യേറ്റങ്ങളും കുടിയേറ്റങ്ങളായി സ്ഥിരീകരിച്ച് കൊടുക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഓരോ പ്രദേശത്തേയും ഇത്തരം കയ്യേറ്റങ്ങളെ പ്രത്യേകമായി തന്നെ പരിഗണിക്കേണ്ടതുണ്ട്.

പാഞ്ചാലിമേട്ടിലെ കോണ്‍ക്രീറ്റ് കുരിശുകള്‍ പൊളിച്ച് മാറ്റുന്നതിന് വേണ്ടി ക്ഷേത്രം പൊളിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് വിവരക്കേട് തന്നെയാണ് എന്ന് പറയേണ്ടി വരും. പാഞ്ചാലിമേടിന്റെ ചരിത്രവുമായി ബന്ധമുള്ളതാണ് ആ ദേവീക്ഷേത്രത്തിന്. അതുകൊണ്ട് തന്നെ ആ ക്ഷേത്രം പൊളിക്കണമെന്ന് പറയുന്നത് കോണ്‍ക്രീറ്റ് കുരിശുകള്‍ക്ക് പകരമായി കരുതുന്നത് തന്നെ മണ്ടത്തരമാണ്. കോണ്‍ക്രീറ്റ് കുരിശുകള്‍ ഒരു അധികാരവും അവകാശവുമില്ലാതെ സ്ഥാപിച്ചതാണെങ്കില്‍ അത് പൊളിച്ച് മാറ്റുന്നതിനുള്ള സൗമനസ്യമാണ് പള്ളി അധികൃതര്‍ കാട്ടേണ്ടത്. ഏതെങ്കിലും ഒരു കുരിശല്ല പതിനാല് കുരിശുകളാണ് വിവാദത്തിലായിരിക്കുന്നത് എന്ന് മറക്കരുത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category