1 GBP = 92.60 INR                       

BREAKING NEWS

ലൂര്‍ദില്‍ എത്തി മാതാവിനെ കാണാനുള്ള ആഗ്രഹം ബാക്കിയാക്കി ജോര്‍ജ് താന്നിക്കല്‍ യാത്രയായി; ഡോക്ടര്‍മാര്‍ മൂന്നു മാസം സമയം കൊടുത്തിട്ടും ഒരു മാസം കൊണ്ട് കാന്‍സറിനോടുള്ള പോരാട്ടം പൂര്‍ത്തിയാക്കി; പീറ്റര്‍ബറോയെ നടുക്കിയ വാഴക്കുളംകാരന്റെ മരണം തോറ്റുമടങ്ങിയ പോരാളിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ജീവിതത്തില്‍ മുഴുവന്‍ പോരാട്ടം മരണത്തിനു മുന്നിലും പോരാടി തോറ്റിരിക്കുന്നു. പീറ്റര്‍ബറോയില്‍ വെള്ളിയാഴ്ച വൈകിട്ട് മരിച്ച വാഴക്കുളം സ്വദേശി ജോര്‍ജ് താന്നിക്കലിന്റെ ജീവിതവും മരണവും വെല്ലുവിളികളുടെയും പോരാട്ടങ്ങളുടെയും ഒടുവില്‍ ഒരു തോല്‍വിയുടേതുമാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളോടും പോരാടി വിജയിച്ച ജോര്‍ജ് ഏവരെയും പോലെ നിത്യസത്യമായ മരണത്തിനു മുന്നില്‍ അടിയറവ് പറയുക ആയിരുന്നു.

ഡോക്ടര്‍മാര്‍ നിശ്ചയിച്ച ജീവിതകാലം മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ ക്യാന്‍സര്‍ വൈറസ് ബാധയുടെ അന്തിമ ഘട്ടത്തില്‍ ജോര്‍ജിന് കഴിഞ്ഞില്ല. നാലാഴ്ച മുന്‍പ് തികച്ചും ക്ഷീണിതനായി ഡോക്ടറെ കാണാന്‍ എത്തിയ ജോര്‍ജിന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം നല്‍കിയത് പരമാവധി മൂന്നു മാസത്തെ ആയുസ്സാണ്. എന്നാല്‍ വെറും ഒരു മാസത്തെ കാലാവധിക്കുള്ളില്‍ തന്നെ ജോര്‍ജ് ഓര്‍മ്മയായിരിക്കുന്നു. 

കടുത്ത വയറുവേദനയോടെയാണ് മൂന്നു വര്‍ഷം മുന്‍പ് ഇദ്ദേഹത്തെ പരിശോധനകള്‍ക്കു വിധേയമാക്കുന്നത്. തുടര്‍ന്ന് രോഗം ക്യാന്‍സര്‍ ആണെന്ന് ബോധ്യപ്പെടുകയും തുടര്‍ ചികിത്സ നടത്തുകയും ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി യുകെ മലയാളിയായ ഇദ്ദേഹം ആരുടേയും ആശ്രയം കൂടാതെയാണ് പീറ്റര്‍ ബറോയില്‍ താമസിച്ചിരുന്നത്. അതിനാല്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചനകള്‍.

പോളിഷ് യുവതിയായ ജൊവനെ വിവാഹം കഴിച്ചു ജീവിക്കുന്ന ജോര്‍ജിന് രണ്ടു ആണ്‍മക്കളാണ് കൂടെയുള്ളത്. മൂത്ത മകന്‍ ഇരുപതു വയസു പ്രായം ഉണ്ടെന്നു കുടുംബ സുഹൃത്ത് സൂചിപ്പിച്ചു. വയറില്‍ ആന്തരിക അവയവങ്ങളെ നിശ്ചലമാക്കുന്ന തരത്തില്‍ കാന്‍സര്‍ വൈറസുകള്‍ ഒറ്റയടിക്ക് ആക്രമിക്കാന്‍ എത്തിയപ്പോഴാണ് പോരാളിയായ ഈ സംരംഭകന്‍ അല്‍പം പിന്നോക്കം നിന്നിട്ടുള്ളത്. 

അതിനിടെ അവസാന ആഗ്രഹം സാധിക്കാത്ത സങ്കടവുമായാണ് ജോര്‍ജ് വിടപറഞ്ഞിരിക്കുന്നത്. ഏതാനും ആഴ്ച മുന്‍പ് പീറ്റര്‍ബറോയില്‍ നിന്നും പുറപ്പെട്ട ലൂര്‍ദ് സന്ദര്‍ശന സംഘത്തില്‍ ജോര്‍ജും അംഗമായിരുന്നു. എന്നാല്‍ സംഘം പാതി വഴി എത്തിയപ്പോള്‍ തന്നെ ജോര്‍ജിന് ശാരീരിക അസ്വസ്ഥത മൂലം മടങ്ങേണ്ടി വന്നു. മാതാവിന്റെ സാമീപ്യം ഉണ്ടായതെന്ന് കരുതപ്പെടുന്ന ലൂര്‍ദ് കാണുക എന്നത് ജോര്‍ജിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു.

ഒരുപക്ഷെ രോഗവിമുക്തി പോലും ആഗ്രഹിച്ചാകാം അദ്ദേഹം ലൂര്‍ദ് സന്ദശനത്തിനു തയ്യാറായത്. ബ്രിട്ടീഷ് വംശക്കാര്‍ അടങ്ങിയ ലൂര്‍ദ് സംഘത്തില്‍ ഇടം പിടിച്ച ജോര്‍ജ് തന്റെ യാത്രയില്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ പോയതില്‍ ഏറെ കുണ്ഠിതപ്പെട്ടിരുന്നു. അവസാനത്തെ ആഗ്രഹം എന്ന നിലയില്‍ ലൂര്‍ദ് കാണുക എന്നത് സാധിക്കാതെ പോയ സങ്കടവും അദ്ദേഹം പലരുമായും പങ്കിട്ടിരിരുന്നു. 

പോളിഷുകാരിയായ ഭാര്യ ജൊവാന്‍ നന്നായി കേരളീയ രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ വിദഗ്ധ ആണെന്നും സുഹൃത്തുക്കള്‍ പറയുന്നു. മലയാളം വരെ പഠിച്ചു തുടങ്ങിയ ജൊവാന്‍ കുട്ടികളുടെ കാര്യത്തിലും ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. ജോര്‍ജിന് ഇഷ്ടമായ ഭക്ഷണം ഉണ്ടാക്കാന്‍ ജൊവാനും നന്നായി ശ്രദ്ധിച്ചിരുന്നു. ശവസംസ്‌ക്കാരം യുകെയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഉറ്റ കുടുംബ സുഹുത്തുക്കള്‍ സൂചിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category