1 GBP = 91.30 INR                       

BREAKING NEWS

ഒരുദിവസം മൂന്ന് കൊലപാതകങ്ങളായതോടെ ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി; ലണ്ടനെ രക്ഷിക്കാന്‍ മേയറെ ഉടന്‍ മാറ്റണമെന്ന് ട്രംപ്; ലണ്ടന്‍ കത്തിക്കുത്തിന്റെ ലോക തലസ്ഥാനമാകുമ്പോള്‍

Britishmalayali
kz´wteJI³

കുറ്റകൃത്യങ്ങളുടെ ആഗോള തലസ്ഥാനമായി മാറുകയാണ് ലണ്ടന്‍. ഒരുദിവസം മൂന്നുപേര്‍ കുത്തേറ്റ് മരിച്ചതോടെ, ഇക്കൊല്ലം ഇതുവരെ കൊല്ലപ്പെട്ടത് 59 പേരായി. വെള്ളിയാഴ്ച 12 മിനുട്ട് വ്യത്യാസത്തിലാണ് രണ്ട് കൗമാരക്കാര്‍ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റൊരാളും കൊല്ലപ്പെട്ടു. കുറ്റകൃത്യങ്ങളുടെ പേരില്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ പുതിയൊരു തര്‍ക്കത്തിനും ഈ സംഭവങ്ങള്‍ വഴിവെച്ചു.

ദേശീയ ദുരന്തമെന്നാണ് സാദിഖ് ഖാനെ ഈ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിശേഷിപ്പിച്ചത്. 'അയാളൊരു ദേശീയ ദുരന്തമാണ്. ലണ്ടന്‍ നഗരത്തെ നശിപ്പിക്കുകയാണയാള്‍' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപുമായി ചര്‍ച്ചചെയ്ത് താന്‍ തന്റെ സമയം പാഴാക്കില്ലെന്ന് സാദിഖ് ഖാന്‍ ഇതിന് മറുപടി നല്‍കിയിരുന്നു. 'ലണ്ടന് എത്രയും പെട്ടെന്ന് മറ്റൊരു മേയറെ നിയമിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും മോശമാകും' എന്നായിരുന്നു ഇതിന് ട്വിറ്ററിലൂടെ ട്രംപ് മറുപടി നല്‍കിയത്.

അടുത്തിടെ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോഴും ട്രംപും സാദിഖ് ഖാനുമായുള്ള അഭിപ്രായവ്യത്യാസം പൊന്തിവന്നിരുന്നു. ട്രംപിനെ ഫാസിസ്റ്റ് എന്നാണ് സാദിഖ് ഖാന്‍ വിളിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് ആണ് ട്രംപെന്നും സാദിഖ് ഖാന്‍ വിമര്‍ശിച്ചു. ഖാന്‍ തികഞ്ഞ പരാജയമാണെന്നായിരുന്നു ഇതിന് ട്രംപ് നല്‍കിയ മറുപടി. ഇപ്പോള്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മേയറെ ആക്രമിക്കാന്‍ ട്രംപ് ശ്രമിക്കുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഒരു ദുരന്തത്തെപ്പോലും ലണ്ടന്‍ മേയര്‍ക്കെതിരായ ആക്രമണമാക്കി മാറ്റുകയാണ് ട്രംപെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസിന് എല്ലാവിധ പിന്തുണയും ഖാന്‍ നല്‍കുന്നുണ്ടെന്നും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ജെറമി കോര്‍ബിന്‍ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വാന്‍ഡ്‌സ്‌വര്‍ത്തിലാണ് 18-കാരന്‍ കുത്തേറ്റ് മരിച്ചത്. മിനിറ്റുകള്‍ക്കകം, 12 മൈല്‍ അകലെ പ്ലംസ്റ്റീഡീല്‍ 199 വയസ്സുള്ള യുവാവ് വെടിയേറ്റ് മരിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഈസ്റ്റ് ലണ്ടനിലെ ടവര്‍ ഹാംലെറ്റ്‌സില്‍ 30-കാരന്‍ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ക്ലാഫാമില്‍ മൂന്ന് പേര്‍ക്ക് കത്തിക്കുത്തില്‍ ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റ് ലണ്ടനിലെ കൊലപാതകമൊഴിച്ചുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളടക്കം 14 പേരെ അറസ്റ്റ് ചെയ്തതായി മെട്രൊപൊലിറ്റന്‍ പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ക്ക് 16-നും 19-നും മധ്യേയാണ് പ്രായമെന്ന് പോലീസ് അറിയിച്ചു. ഇതില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.

കത്തിക്കുത്തേറ്റ് ഈ വര്‍ഷം 59 പേരാണ് ലണ്ടനില്‍ മരിച്ചത്. പരിക്കേറ്റത് നൂറുകണക്കിന് പേരാണ്. ഇന്നലെ, ഹാംലെറ്റില്‍ 30-കാരന്‍ കുത്തേറ്റ്മരിച്ച് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, നോര്‍ത്ത് ലണ്ടനിലെ എഡ്മണ്ടണില്‍ 40-കാരനും കുത്തേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. നെഞ്ചത്ത് കുത്തേറ്റ ഇയാളെ എയര്‍ലിഫ്റ്റ് ചെയ്ത് ആഷുപത്രിയിലെത്തിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 4.42-നാണ് ആദ്യത്തെയാള്‍ കുത്തേറ്റ് മരിച്ചത്. ഇയാളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അതിനിടെ 12 മൈല്‍ അകലെ പ്ലംസ്റ്റീഡില്‍ ഹാര്‍ട്ട്‌വീല്‍ പാര്‍ക്കിലെ കാര്‍ പാര്‍ക്കില്‍ രണ്ടാമത്തെയാള്‍ വെടിയേറ്റ് മരിച്ചു. 11 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ലണ്ടനില്‍ വീണ്ടും കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രൊപൊലിറ്റന്‍ പോലീസും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും പ്തികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category