1 GBP = 88.30 INR                       

BREAKING NEWS

കുടുംബസമേതം എത്തിയത് പ്രൈവറ്റ് ജെറ്റില്‍; താമസിക്കുന്നത് 60,000 ഡോളര്‍ വാടക നല്‍കേണ്ട ഫാം ഹൗസില്‍; ഒബാമയുടെ അവധിയാഘോഷം ഇങ്ങനെ

Britishmalayali
kz´wteJI³

ണ്ടുവട്ടം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഒട്ടേറെത്തവണ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോള്‍, ഒരാഴ്ചത്തെ അവധിയാഘോഷിക്കാന്‍ ഫ്രാന്‍സിലേക്കുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വരവാണ് തലക്കെട്ടുകള്‍ പിടിച്ചെടുത്തിട്ടുള്ളത്. ഇളയമകള്‍ സാഷയുടെ ഹൈസ്‌കൂള്‍ ഗ്വാജ്വേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനായാണ് സൗത്ത് ഫ്രാന്‍സിലെ അവിങ്ടണില്‍ ഒബാമയും കുടുംബവും എത്തിയിട്ടുള്ളത്.

18-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച, ആഡംബര ഫാം ഹൗസിലാണ് ഒബാമയും കുടുംബവും താമസിക്കുന്നത്. പ്രൊവന്‍ഷല്‍ സിറ്റിക്ക് അടുത്തുള്ള ബാത്ത്‌ലേസ് ദ്വീപിലാണ് ലെ മാസ് ഡോസ് പോയ്‌റിയേഴ്‌സ് എന്ന ഫാം ഹൗസ്. ഒബാമയും ഭാര്യ മിഷേലും മക്കളായ മലിയയും സാഷയും ഒരാഴ്ച ഇവിടെയുണ്ടാകും. ആഴ്ചയില്‍ 55,000 യൂറോയാണ് ഫാം ഹൗസിന്റെ വാടക. സ്വകാര്യജെറ്റിലാണ് ഒബാമയും കുടുംബവും ഇവിടേക്ക് എത്തിയത്. ഏഴ് ഡബിള്‍ ബെഡ്‌റൂമുകളാണ് ഫാം ഹൗസിലുള്ളത്. വലിയ ഫാം ഹൗസ് മോഡലിലുള്ള കിച്ചനും ഡൈനിങ് റൂമും ഇവിടെയുണ്ട്. വലിയ ജനാലകളുള്ള ഫാം ഹൗസാണിത്.

65 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഫാം ഹൗസും പരിസരവും ഒബാമയുടെയും കുടുംബത്തിന്റെയും വരവോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു. ഗാര്‍ഡ് റീജണല്‍ പോലീസും യുഎസ് സീക്രട്ട് സര്‍വീസും ഇവിടെ സുരക്ഷ ഒരുക്കുന്നുണ്ട്. തീര്‍ത്തും സ്വകാര്യ ആവശ്യത്തിനായാണ് ഒബാമയും കുടുംബവും എത്തിയിട്ടുള്ളത്. നാളെ സാഷയുടെ 18-ാം പിറന്നാള്‍ കൂടിയാണ്. അതുകൂടി ആഘോഷിക്കുകയെന്ന ഉദ്ദേശത്തിലാണ് കുടുംബം ഇവിടെയെത്തിയിട്ടുള്ളത്.

ടെന്നീസ് കളിക്കാനും നീന്തിത്തുടിക്കാനുമൊക്കെ വിശാലമായ സൗകര്യമാണ് ഫാംഹൗസിലുള്ളത്. രണ്ട് പാചകക്കാരും പരിചാരകരുമടക്കം 24 മണിക്കൂറും സജീവമായ ഹൗസ്‌കീപ്പിങ്ങും ഇവിടെയുണ്ട്. മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഴാങ് അലേസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാകും ഒബാമ താമസിക്കുകയെന്നായിരുന്നു ഒരാഴ്ചയായുള്ള ശ്രുതി. എന്നാല്‍, വസാന നിമിഷം അവിങ്ടണിലെ ഫാം ഹൗസിലേക്ക് അവര്‍ എത്തുകയായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് സാഷ ഹൈസ്‌കൂളില്‍നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയത്. വാഷിങ്ടണിലെ സിഡ്‌വെല്‍ പ്രൈവറ്റ് ഹൈസ്‌കൂളില്‍നിന്നായിരുന്നു ഗ്രാജ്വേഷന്‍. ചടങ്ങിന് ഒബാമയും മിഷേലും മലിയയും എത്തിയിരുന്നു. അവിടെയെത്തിയ മറ്റ് കുടുംബങ്ങളുമായി ഒബാമ കുടുംബം ഇടപഴകുന്നതും ശ്രദ്ധേയമായിരുന്നു. മിഷിഗണ്‍ സര്‍വകലാശാലയില്‍ ചേരാനാണ് സാഷ ഇനി തയ്യാറെടുക്കുന്നത്. ഹാര്‍വാര്‍ഡിലാണ് മലിയ ഇപ്പോള്‍ പഠിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category