1 GBP = 88.40 INR                       

BREAKING NEWS

ഷാങ്ഹായ് ഉച്ചകോടിയില്‍ ഏഷ്യയുടെ ആധിപത്യം ഉറപ്പിക്കാന്‍ പുട്ടിന്‍ നടത്തിയ നീക്കങ്ങളെല്ലാം ചര്‍ച്ചയാവുന്നു; ചൈനീസ്, ടര്‍ക്കിഷ് പ്രസിഡന്റുമാരുമായും ഖത്തര്‍ അമീനുമായുള്ള കൂടിക്കാഴ്ചാ ചിത്രങ്ങള്‍ അമേരിക്കന്‍ വിരുദ്ധ മുന്നണിയുടെ തുടക്കമെന്ന് പറഞ്ഞ് പാശ്ചാത്യ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

മേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ കൂട്ടായ്മയ്ക്ക് പകരം ഏഷ്യയില്‍ മറ്റൊരു അച്ചുതണ്ടിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ കഴിഞ്ഞദിവസം സമാപിച്ച ഷാങ്ഹായ് കോര്‍പറേഷന്‍ ഉച്ചകോടിക്കിടെ അദ്ദേഹം ശ്രമിച്ചതും അത്തരമൊരു ശക്തികേന്ദ്രത്തിന് തുടക്കമിടാനാണ്. തുടര്‍ന്ന് താജിക്കിസ്ഥാനില്‍ നടന്ന ഉച്ചകോടിയിലും സമാന്തര ശക്തികേന്ദ്രത്തിന്റെ നിര്‍മിതിക്കായുള്ള ശ്രമം പുട്ടിന്റെ ഭാഗത്തുനിന്നുണ്ടായതായി പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ഖത്തര്‍ എന്നിവര്‍ക്കൊപ്പമാണ് തജിക്കിസ്താനിലെ ഉച്ചകോടിയില്‍ പുട്ടിന്‍ ചര്‍ച്ചകള്‍ നടത്തിയത്. മൂന്ന് നേതാക്കള്‍ക്കുമൊപ്പമുള്ള പുട്ടിന്റെ ചിത്രങ്ങള്‍ ഇതിനകം പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വിരുന്നായിക്കഴിഞ്ഞു. ഇന്നലെയാണ് തജിക്കിസ്താനില്‍ ഉച്ചകോടിക്ക് തുടക്കമായത്. ഗള്‍ഫ് മേഖലയില്‍ ഇറാനും അമേരിക്കയുമായുള്ള് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഇറാന്‍ പ്രസിഡന്റ് ഹാസന്‍ റൗഹാനിയുമായും പുട്ടിന്‍ ചര്‍ച്ച നടത്തിയിരുന്നു.

2015-ല്‍ റഷ്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളുമായാണ് ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചത്. ഈ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളില്‍നിന്ന് അനുകൂലമായ സഹകരണമുള്ളിടത്തോളം കാലം കരാറുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍ ശനിയാഴ്ച വ്യക്തമാക്കിയിരിന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പുട്ടിന്‍-റൂഹാനി കൂടിക്കാഴ്ച.

ഏഷ്യന്‍ രാജ്യങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് തജിക്കിസ്ഥാന്‍ തലസ്ഥാനമായ ഡുഷാന്‍ബെയില്‍ സമ്മേളനം നടക്കുന്നത്. കഴിഞ്ഞദിവസം ബിഷ്‌കെക്കില്‍ സമാപിച്ച ഷാങ്ഹായി കോര്‍പറേഷന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം ആരംഭിച്ചത്. ഇവിടെയെത്തിയ നേതാക്കളില്‍ പുട്ടിനായിരുന്നു ശ്രദ്ധാകേന്ദ്രം. ഷി ജിന്‍പിങ്ങും എര്‍ദോഗനും ഖത്തര്‍ എമിര്‍ തമീം ബിന്‍ ഹമാദ് അല്‍താനിയുമൊക്കെ പുട്ടിനുമായി സൗഹൃദം പുതുക്കുന്നതിനും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് ഏറെ സമയവും ചെലവിട്ടത്.

ഇറാനമായുള്ള ആണവക്കരാര്‍ റഷ്യ അംഗീകരിക്കുമെന്ന് പുട്ടിന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളും അതേ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പരസ്പരമുള്ള സഹകരണം ശക്തിപ്പെടുത്തുകയും കരാറിനെ വ്യവസ്ഥകള്‍ പാലിക്കുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്. അതില്‍ മാറ്റമുണ്ടാകില്ലെന്നും പുട്ടിന്‍ പറഞ്ഞു. ഇറാന് റഷ്യ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന ആരോപണം അമേരിക്ക നേരത്തെതന്നെ ഉയര്‍ത്തിയിരുന്നു. അതിനിടെയാണ് ആണവക്കരാറില്‍ ഇറാനെ അനുകൂലിച്ച് റഷ്യ രംഗത്തുവന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category