1 GBP = 92.50 INR                       

BREAKING NEWS

അഗ്നിബാധയ്ക്കുശേഷം ആദ്യ കുര്‍ബാനയ്ക്ക് നോട്രഡാം കത്തീഡ്രലില്‍ മെത്രാന്മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച്; നിര്‍മാണം തുടരുന്നതിനിടെ ആവേശം നിലനിര്‍ത്താന്‍ ആരാധനയുമായി സഭ

Britishmalayali
kz´wteJI³

ഗ്നിബാധയില്‍ പൂര്‍ണമായി തകര്‍ന്ന ഫ്രാന്‍സിലെ നോട്രഡാം പള്ളിയില്‍ ദുരന്തത്തിനുശേഷമുള്ള ആദ്യ കുര്‍ബാന അതിജീവനത്തിന്റെ വിശ്വാസപ്രഖ്യാപനമായി മാറി. ആര്‍ച്ച്ബിഷപ്പ് മൈക്കല്‍ ഔപ്പേറ്റിന്റെ നേതൃത്വത്തിലാണ് ഇന്നലെ കുര്‍ബാന നടന്നത്. സുരക്ഷയുടെ പേരില്‍ പള്ളിയിലെത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നു. വൈദികരടക്കം 30 പേര്‍ക്കാണ് കുര്‍ബാന സമയത്ത് പള്ളിക്കകത്ത് പ്രവേശനം അനുവദിച്ചിരുന്നത്.

ഏപ്രില്‍ 15-നാണ് നോട്രഡാം പള്ളി കത്തിനശിച്ചത്. പള്ളിയുടെ പ്രധാന ഗോപുരമടക്കം തകര്‍ന്നു. 600 വര്‍ഷം പഴക്കമുള്ള പള്ളിയെ അതേ ഗാംഭീര്യത്തോടെ പുനര്‍നിര്‍മിക്കുമെന്ന് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. പുനര്‍നിര്‍മാണം നടക്കുന്നതിനാലാണ് ആദ്യ കുര്‍ബാനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുകളില്‍നിന്ന് കഷ്ണങ്ങള്‍ അടര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍, ഹെല്‍മറ്റ് ധരിച്ചുകൊണ്ടാണ് വൈദികരും വിശ്വാസികളും കുര്‍ബാനയില്‍ പങ്കെടുത്തത്.

വിശ്വാസികള്‍ക്ക് കുര്‍ബാാനയില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാതിരുന്നതിനാല്‍, കാത്തലിക് ടെലിവിഷന്‍ കുര്‍ബാന തത്സസമയം സംപ്രേഷണം ചെയ്തിരുന്നു. പള്ളിയിലെ വാര്‍ഷിക കുര്‍ബാനയുടെ ഭാഗമായാണ് ഇന്നലെ ചടങ്ങ് സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കര്‍ബാന. നോത്രദാം പള്ളിയെ പഴയ രീതിയില്‍ പുനര്‍നിര്‍മിക്കാനാകുമെന്ന പ്രതീക്ഷ പകരുന്നതായിരുന്നു പ്രാര്‍ഥനയെന്ന് ആര്‍ച്ച് ബിഷപ്പ് ഒൗപ്പേറ്റ് പറഞ്ഞു.

പള്ളി പുനര്‍നിര്‍മിക്കുമെന്ന കാര്യം ഉറപ്പാണ്. ഏതിന് സമയവും സാവകാശവുമെടുക്കും. ഒട്ടേറെ പണം വേണം, സമയം വേണം, കഠിനാധ്വാനവും വേണം. പക്ഷേ, സഭ അതിനെയൊക്കെ അതിജീവിക്കുമെന്ന് കുര്‍ബാനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാ. പിയറി വിവാറെസ് പറഞ്ഞു. ഇപ്പോള്‍ നടന്ന കുര്‍ബാന പോലും അതിജീവിക്കുമെന്നതിന്റെ സാഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളി പുതുക്കിപ്പണിയാന്‍ സഹായിക്കാമെന്ന് ഒട്ടേറെ കോര്‍പറേറ്റ് ഉടമകളും ധനാഢ്യന്മാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. 850 മില്യണ്‍ യൂറോയാണ് ഇത്തരത്തില്‍ സംഭാവനയായി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിന്റെ പത്ത് ശതമാനം തുക ഇതുവരെ അക്കൗണ്ടിലെത്തിയതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. കുര്‍ബാനയ്ക്ക് വിശ്വാസികളെ പൂര്‍ണമായും അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ഫ്രാങ്ക് റീസ്റ്റര്‍ പറഞ്ഞു.

പള്ളി ഇപ്പോഴും തീര്‍ത്തും ദുര്‍ബലമായ അവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു. തിരക്കിനിടെ അപകടമുണ്ടായാല്‍ എന്ന ആശങ്ക കുര്‍ബാന സംഘടിപ്പിക്കുമ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുറഞ്ഞ ആളുകളെ മാത്രം അനുവദിച്ചത്. ശക്തമായൊരു കാറ്റില്‍ ഇനിയും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് പള്ളിയുടെ മേല്‍ക്കൂരയെന്നും മന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category