1 GBP = 85.80INR                       

BREAKING NEWS

ടെസ്‌കോയിലെ ചിക്കന്‍ നന്നായി കുക്ക് ചെയ്തി ല്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉറപ്പ്; ഉള്ളതില്‍ ഭേദം ലിഡിലിലേത്; സൂപ്പര്‍ മാര്‍ക്കറ്റ് ചിക്കനുകളിലെ ബാക്ടീരിയയുടെ അളവെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്ന ചിക്കന്‍ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഫ്രഷ് എന്ന് കരുതി വാങ്ങുന്ന ചിക്കന്‍ ബാക്ടീരിയകളുടെ വിളനിലമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരിയായ രീതിയില്‍ കുക്ക് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഭക്ഷ്യവിഷബാധയേറ്റ് കിടപ്പിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന ചിക്കനുകളില്‍ നടത്തിയ വിശദപരിശോധനയില്‍, ടെസ്‌കോയില്‍നിന്ന് ലഭിക്കുന്ന ചിക്കനിലാണ് ഏറ്റവും കൂടുതല്‍ ബാക്ടരീയയെന്ന് കണ്ടെത്തി. അണുബാധയ്ക്ക് കാരണമാകുന്ന ക്യാംപിലോബാക്റ്ററിന്റെ അംശം ഇതില്‍ ആറുശതമാനത്തോളമുണ്ട്. അസ്ഡയില്‍നിന്നുള്ള ചിക്കനില്‍ 5.5. ശതമാനവും മോറിസണ്‍സിലേതില്‍ 5.4 ശതമാനവുമാണ് ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഫുഡ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സി കണ്ടെത്തി.

ഫ്രഷ് ചിക്കനിലെ ക്യാംപിലോബാക്ടറിന്റെ സാന്നിധ്യം ഓരോ മൂന്നുമാസം കൂടുമ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വെളിപ്പെടുത്താറുണ്ട്. ചിക്കനില്‍ സാധാരണയായി കാണപ്പെടുന്ന ഈ ബാക്ടീരിയ, ഇറച്ചി നന്നായി വേവിക്കുന്നതോടെ ഇല്ലാതാകും. എങ്കിലും ഏഴ് ശതമാനത്തില്‍ക്കൂടുതല്‍ ഈ ബാക്ടീരിയയുള്ള ഇറച്ചി ഭക്ഷ്യയോഗ്യമല്ലെന്നാണ് ഫുഡ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സിയുടെ മുന്നറിയിപ്പ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡിലാണ് ഏറ്റവും ഭക്ഷ്യയോഗ്യമായ ചിക്കന്‍ വില്‍ക്കുന്നത്. ലിഡിലിലെ ചിക്കനില്‍ 0.0.15 ശതമാനം ക്യാംപിലോബാക്ടര്‍ മാത്രമേയുള്ളൂവെന്ന് പരിശോധനയില്‍ കണ്ടെത്തി. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കാലയളവിലെ ചിക്കന്റെ ഗുണനിലവാരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇതില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും ഏജന്‍സിയുടെ പരമാവധി ക്യാംപിലോബാക്ടര്‍ പരിധിയായ ഏഴ് ശതമാനം മറികടന്നിട്ടില്ല. ഒരുഗ്രാം ചിക്കനില്‍ എത്ര ബ്ാക്ടീരിയല്‍ കോളനികളുണ്ടെന്ന് കണക്കാക്കിയാണ് ഈ അളവ് കണക്കാക്കുന്നത്. ഒമ്പത് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഇപ്പോള്‍ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ശേഷിക്കുന്നവയുടെയും അടുത്തുതന്നെ പുറത്തുവരും.

അഞ്ച് ശതമാനം ബാക്ടീരിയ സാന്നിധ്യവുമായി അല്‍ഡിയാണ് നാലാം സ്ഥാനത്തുള്ളത്. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിലെ ചിക്കനില്‍ മൂന്ന് ശതമാനവും സെയ്ന്‍സ്ബറില്‍ 1.2 ശതമാനവും കോ-ഓപ്പറേറ്റീവില്‍ 0.9 ശതമാനവുമാണ് ബാക്ടീരിയയുടെ സാന്നിധ്യം. മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ശരാശരിയെടുത്താല്‍ 3.5 ശതമാനം ബാക്ടീരിയയെ ഇറച്ചിയിലുള്ളൂ. 2018-ലെതിനെക്കാള്‍ അല്പം കൂടുതലാണിത്. 2018-ല്‍ 3.1 ശതമാനമായിരുന്നു ക്യാംപിലോബാക്ടറിന്റെ സാന്നിധ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category