1 GBP = 85.00 INR                       

BREAKING NEWS

ലിവര്‍പൂളും റോത്തര്‍ഹാമും ന്യൂ കാസിലും മുതല്‍ ഷെഫീല്‍ഡും ബ്ലാക്ക് പൂളും വരെ 17 നഗരങ്ങളിലേക്ക് ചേക്കേറൂ; ഒരു ലക്ഷത്തില്‍ താഴെ പൗണ്ട് കൊടുത്താല്‍ ഇപ്പോഴും മൂന്ന് ബെഡ്റൂം വീട് വാങ്ങാം; ഇനിയും വീട് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഒരു വഴികാട്ടി

Britishmalayali
kz´wteJI³

യുകെയില്‍ അനുദിനം പെരുകി വരുന്ന വീട് വിലകള്‍ കാരണം സ്വന്തമായി ഒരു വീട് വാങ്ങാന്‍ സാധിക്കാത്ത നിരവധി പേര്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന അവസ്ഥയാണിന്നുള്ളത്. എന്നാല്‍ ലണ്ടന്‍ പോലുള്ള വലിയ നഗരങ്ങളില്‍ വീട് വാങ്ങാന്‍ ശ്രമിക്കുന്നതിന് പകരം അത്തരക്കാര്‍ ലിവര്‍പൂളും റോത്തര്‍ഹാമും ന്യൂകാസിലും മുതല്‍ ഷെഫീല്‍ഡും ബ്ലാക്ക്പൂളും പോലുള്ള 17 നഗരങ്ങളില്‍ വീട് വാങ്ങാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഈ നഗരങ്ങളില്‍ വെറും ഒരു ലക്ഷം പൗണ്ടിന് താഴെ വില കൊടുത്താല്‍ ഇപ്പോഴും മൂന്ന് ബെഡ്റൂം വീട് വാങ്ങാന്‍ സാധിക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇനിയും യുകെയില്‍ വീട് വാങ്ങാന്‍ സാധിക്കാത്തവര്‍ക്കുള്ള വഴികാട്ടിയാണിത്.

ഹൗസ് സിംപിള്‍ പുറത്ത് വിട്ടിരിക്കുന്ന വീട് വിലവിവരപ്പട്ടികയില്‍ കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന രാജ്യത്തെ 17 നഗരങ്ങളില്‍ മുമ്പിലുള്ളത് ലിവര്‍പൂളാണ്. ഇവിടെ നിലവില്‍ ഒരു ലക്ഷം പൗണ്ടോ അതിന് താഴെയോ ഉള്ള വിലയില്‍ 628 മൂന്ന് ബെഡ്റൂം വീടുകളാണുള്ളത്. ഇവയെല്ലാം സിറ്റി സെന്ററിന്റെ അഞ്ച് മൈല്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നവയാണെന്ന പ്രത്യേകതയുമുണ്ടെന്ന് ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്റായ ഹൗസ് സിംപിള്‍ കണ്ടെത്തിയിരിക്കുന്നു. വിലക്കുറവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്  സൗത്ത് യോര്‍ക്ക്ഷെയറിലെ റോത്തര്‍ഹാമാണ്.  

റോത്തര്‍ഹാമില്‍ ഇതേ വിലകള്‍ക്ക് നിലവില്‍ 449 വീടുകളാണ് വില്‍പനക്കുളളത്. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലുള്ളതും കുടുംബങ്ങള്‍ക്ക് കുടിയേറാന്‍ അനുയോജ്യവുമായ പത്ത് ബെസ്റ്റ് വാല്യൂ ടൗണുകളില്‍ വീടുകള്‍ ലഭ്യമാണെന്ന് ഹൗസ് സിംപിള്‍ നടത്തിയ ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിലെ ആദ്യത്തെ 40 സ്ഥാനങ്ങളില്‍ സൗത്ത് ഓഫ് ഇംഗ്ലണ്ടിലെ ഒരൊറ്റ ടൗണ്‍ അല്ലെങ്കില്‍ സിറ്റിയും സ്ഥാനം പിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വില കുറച്ച് വീടുകള്‍ ലഭിക്കുന്ന ആദ്യത്തെ 17 നഗരങ്ങളില്‍ ന്യൂകാസില്‍ അപോണ്‍ ടൈന മൂന്നാം സ്ഥാനത്താണ്. 

ഇവിടെ ഈ വിലക്ക് 393 വീടുകളാണ് ലഭ്യമായിരിക്കുന്നത്. 379 വീടുകള്‍ ഇതേ വിലയ്ക്ക് ലഭ്യമായിട്ടുള്ള ഗേറ്റ്സ്ഹെഡ് നാലാംസ്ഥാനത്തും 379 വീടുകള്‍ ഇതേ വിലയ്ക്ക് ലഭ്യമാകുന്ന ഹാര്‍ട്ട്പൂള്‍ അഞ്ചാംസ്ഥാനത്തും 359 വീടുകള്‍ ലഭ്യമായ ബെര്‍ക്കെന്‍ഹെഡ് ആറാംസ്ഥാനത്തും 337 വീടുകള്‍ ലഭ്യമായ ഡോന്‍കാസ്റ്റര്‍ ഏഴാം സ്ഥാനത്തും 308 വീടുകളുള്ള മിഡില്‍സ്ബറോ എട്ടാംസ്ഥാനത്തും 298 വീടുകളുള്ള ലീഡ്സ് ഒമ്പതാംസ്ഥാനത്തും നിലകൊള്ളുന്നു. 289 വീടുകളുള്ള ബ്രാഡ്ഫോര്‍ഡ്, 287 വീടുകളുള്ള സെന്റ് ഹെലന്‍സ്, 262 വീടുകള്‍ വീതമുള്ള ബ്രാന്‍സ്ലെ, ഡര്‍ഹാം, 247 വീടുകളുള്ള ബ്ലാക്ക്പൂള്‍, 240 വീടുകളുള്ള വിഗാന്‍, 222 വീടുകളുള്ള ഷെഫീല്‍ഡ്, 212 വീടുകളുള്ള ബോല്‍ട്ടന്‍ എന്നിവ  ആദ്യത്തെ 17 സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് നഗരങ്ങളാണ്.

സൗത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന എക്സെസ്റ്റര്‍ ലിസ്റ്റില്‍ 41ാം സ്ഥാനത്താണുള്ളത്. ബ്രെക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും നോര്‍ത്തേണ്‍ റീജിയണുകളില്‍ വീട് വാങ്ങുന്നവര്‍ക്ക് അനുകൂലമായ നിരവധി ഇടങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നാണ് ഹൗസ് സിംപിള്‍ ചീഫ് എക്സിക്യൂട്ടീവായ സാം മിറ്റ്ചെല്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category