1 GBP = 88.30 INR                       

BREAKING NEWS

ആകാശച്ചാട്ടത്തിന് തയ്യാറായി ഇരുപതില്‍ അധികം അപേക്ഷകള്‍; ആവേശത്തോടെ മുന്നോട്ടു വരുന്നതില്‍ ഏറെയും കൗമാരക്കാര്‍; പങ്കാളികളാകാന്‍ ഇനിയും അവസരം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്തംബര്‍ 28ന് സാലിസ്ബറിയില്‍ വച്ചു നടത്തുന്ന ആകാശച്ചാട്ടത്തിലേക്ക് വായനക്കാരില്‍ നിന്നും ഹൃദ്യമായ പ്രതികരണം. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ യോഗ്യതയുള്ള ഇരുപതുപേരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇവരില്‍ ഏതാനും പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്തു. ഫണ്ട് റൈസിംഗിന് തുടക്കം കുറിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഇനി പത്ത് ആളുകള്‍ക്ക് കൂടി ആകാശച്ചാട്ടത്തില്‍ പങ്കെടുക്കാം. മുന്‍ വര്‍ഷത്തേതു പോലെ തന്നെ ഇക്കുറിയും പുതു തലമുറയാണ് ആകാശച്ചാട്ടത്തിന് സന്നദ്ധരായി മുന്നോട്ടു വരുന്നവരില്‍ ഏറെയും.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം. 

സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.

മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.
എല്ലാ വര്‍ഷവും യുകെ മലയാളികള്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാം. നാഷണല്‍ ത്രീ പീക്ക് ചലഞ്ചാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്, എന്നാല്‍ 2017 ല്‍ നോട്ടിംഗാമിലെ ലാന്‍കറില്‍ വച്ച് നടത്തിയ സ്‌കൈ ഡൈവിംഗ് ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ഫണ്ട് റൈസിംഗ് പ്രോഗ്രാം. മുപ്പത്തിമൂന്നുപേര്‍ പങ്കെടുത്തിരുന്ന ആ ഇവന്റില്‍ 42,000 പൗണ്ട് സമാഹരിച്ചിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 2017ല്‍ 33 പേരാണ് നോട്ടിംഗാമില്‍ വച്ച് ആകാശച്ചാട്ടം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category