1 GBP = 90.70 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സാന്റ്‌വിച്ച് കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി; ലിസ്റ്റീരിയ അണുബാധയില്‍ ഞെട്ടി ആശുപത്രി വൃത്തങ്ങള്‍; നാണക്കേടു കൊണ്ട് തലതാഴ്ത്തി എന്‍എച്ച്എസ്

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ വച്ച് സാന്റ്‌വിച്ച് കഴിച്ചതിലൂടെ രണ്ടു രോഗികള്‍ കൂടി മരിച്ചു. ഇതോടെ, ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയില്‍ വച്ചു മരണമടഞ്ഞ രോഗികളുടെ എണ്ണം അഞ്ചായി. ഏപ്രില്‍ 25 മുതല്‍ മെയ് 15 വരെയുള്ള ഒരുമാസക്കാലയളവില്‍ ആറു പേരിലാണ് ലിസ്റ്റീരിയ അണുബാധ കണ്ടെത്തിയത്. ഇതില്‍ അഞ്ചു പേരാണ് മരിച്ചത്. മൂന്നു പേര്‍ മാഞ്ചസ്റ്റര്‍ എന്‍എച്ച്എസിലും രണ്ടു പേര്‍ എയ്ന്‍ട്രീ ഹോസ്പിറ്റല്‍ ലിവര്‍പൂളിലുമാണ് മരിച്ചത്.

നിലവില്‍ മറ്റാര്‍ക്കും അണുബാധയുണ്ടായതായി കണ്ടെത്തിയിട്ടില്ല. എങ്കിലും കര്‍ശനമായ നിരീക്ഷണങ്ങളും അന്വേഷണവും തുടരുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോക്ടര്‍ നിക്ക് ഫിന്‍ വ്യക്തമാക്കി. അണുബാധ മറ്റു രോഗികളിലേക്ക് വ്യാപിക്കുന്നതു തടയുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചു കഴിഞ്ഞു. സ്റ്റഫോര്‍ഡ്‌ഷെയറിലെ സ്‌റ്റോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ ഗുഡ് ഫുഡ് ചെയിന്‍ എന്ന കമ്പനിയാണ് ആശുപത്രികളിലേക്ക് സാന്റ് വിച്ച് വിതരണം ചെയ്തത്. 

യുകെയിലെ 43 എന്‍എച്ച്എസ് ട്രസ്റ്റുകളിലാണ് ഈ കമ്പനി സാന്‍ഡ് വിച്ച് വിതരണം നടത്തുന്നത്. രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് കമ്പനി ഇതിനു കാരണമായിരിക്കുന്ന സാന്‍ഡ് വിച്ചുകളും സാലഡുകളും പിന്‍വലിക്കുകയും ഉല്‍പാദനം നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. മേയ് 25നാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ സാന്‍ഡ് വിച്ചുകളു സാലഡുകളും പിന്‍വലിച്ചത്. ഇവയില്‍ ചില ഉല്‍പന്നങ്ങള്‍ ഹോസ്പിറ്റലുകളില്‍ വിറ്റവയും മറ്റു ചിലത് രോഗികള്‍ക്ക് നല്‍കിയതാണെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

നോര്‍ത്ത് കണ്ട്രി കുക്ക്ഡ് മീറ്റ്സ് വിതരണം ചെയ്യുന്നതും ഗുഡ് ഫുഡ് ചെയിനാണ്. ലിസ്റ്റീരിയയുമായി ബന്ധപ്പെട്ട ടെസ്റ്റുകളില്‍ ഇത് പലപ്പോഴും പോസിറ്റീവ് ഫലം കാണിച്ചിരുന്നു. നോര്‍ത്ത് കണ്‍ട്രി കുക്ക്ഡ് മീറ്റ്സും നോര്‍ത്ത് കണ്‍ട്രി ക്വാളിറ്റി ഫുഡ്സ് ഉല്‍പാദിപ്പിക്കുന്ന ഉല്‍പാദിപ്പിക്കുന്ന നിരവധി ഉല്‍പന്നങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി തവണ ഉല്‍പാദനം നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു.

നല്ല ആരോഗ്യമുള്ളവരെ ലിസ്റ്റീരിയ ബാധിച്ചാലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുകയില്ല. എന്നാല്‍ രോഗികളെ പോലുള്ളവരില്‍ ഇത് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ചത് പോലെ മരണത്തിനും കാരണമായിത്തീരും .ഈ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നാണ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്. ലിസ്റ്റീരിയ എന്ന പേരിലുള്ള ബാക്ടീരിയ ആണ് ഈ രോഗത്തിന് കാരണമായി വര്‍ത്തിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഇവര്‍ക്കുണ്ടാകും. 38 ഡിഗ്രിയോ അതിന് മുകളിലോ താപനില ഇത്തരക്കാര്‍ക്കുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category