1 GBP = 85.80INR                       

BREAKING NEWS

കോപ അമേരിക്ക ഗ്രൂപ്പ് തല മത്സരത്തില്‍ അര്‍ജന്റീന തോല്‍വി വഴങ്ങിയത് നിരുപാധികം; ഏകപക്ഷീയമായ രണ്ടു ഗോളുകളുമായി മെസ്സിയേയും കൂട്ടരേയും തകര്‍ത്തതു കൊളംബിയ; മൂന്നു പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പ് എയില്‍ മുന്നില്‍

Britishmalayali
kz´wteJI³

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയുടെ തോല്‍വിയോടെ കോപ അമേരിക്ക ഗ്രൂപ്പ് തല മത്സരത്തിന് തുടക്കം. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസ്സിയെയും കൂട്ടരെയും തകര്‍ത്തത്.

കൊളംബിയക്കു വേണ്ടി 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയും ഗോള്‍ നേടി്. രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അര്‍ജന്റീനയുടെ തോല്‍വി ഉറപ്പിച്ചു.

മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി. തുടക്കത്തില്‍ അര്‍ജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂര്‍ച്ചയേറി. 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയില്‍ ഡി മരിയയെ പിന്‍വലിച്ച അര്‍ജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാല്‍ കൊളംബിയന്‍ കുതിപ്പിനെ പൂട്ടാന്‍ അത് മതിയാകുമായിരുന്നില്ല. 46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല. 62-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category