1 GBP = 91.30 INR                       

BREAKING NEWS

ലോകകപ്പിന്റെ ഫിക്സ്ച്ചര്‍ വന്നപ്പോള്‍ മുതല്‍ കാത്തിരുന്ന മത്സരം; ഫൈനലിനെക്കാള്‍ വലിയ തീപാറും പോരാട്ടം; പുല്‍വാമയും അഭിനന്ദനെ പരിഹസിക്കലും കൊണ്ട് ഗ്രൗണ്ടിന് പുറത്തും തീപിടിച്ച ബില്‍ഡപ്പുകള്‍; രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്ക് തീര്‍ക്കാനുള്ളത് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ നാണംകെട്ട തോല്‍വിക്കുള്ള പകയും; ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ ഏറെ മുന്നില്‍; ബൗളിങ്ങില്‍ ഒപ്പത്തിനൊപ്പം; മഴ മാറി നിന്നാല്‍ മാഞ്ചസ്റ്ററില്‍ ഇന്ന് ക്രിക്കറ്റ് യുദ്ധം

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന മത്സരം. ഈ ലോകകപ്പിന്റെ ഫൈനലിനെക്കാള്‍ തീ പാറും എന്ന് ഉറപ്പുള്ള മത്സരം. ലോകകപ്പിന്റെ ഫിക്സ്ച്ചര്‍ പുറത്ത് വന്നപ്പോള്‍ ആവേശത്തോടെ നോക്കിയത് ആ മത്സരം എന്നാണ് എന്ന് മാത്രമായിരുന്നു. പറഞ്ഞ് വരുന്നത് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തെ കുറിച്ച തന്നെയാണ്. ചിര വൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണ കളത്തിന് പുറത്തെ കണക്കുകള്‍ കൂടി തീര്‍ക്കാനുണ്ട് ഇന്ത്യക്ക്. മറ്റെല്ലാ എതിരാളികളേയും പോലെ സാധാരണ ഒരു മത്സരം എന്ന് കോലിയും സര്‍ഫറാസും പറയുന്നുണ്ടെങ്കിലും അത് അങ്ങനെ കാണാന്‍ ഇരു രാജ്യത്തെയും ജനത തയ്യാറാകില്ല. ഇന്ത്യന്‍ വായു സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച് പാക് മാധ്യമം പരസ്യം സംപ്രേഷണം ചെയതതോടെ വിഷയം കൂടുതല്‍ ചൂട് പിടിച്ചു.

ഈ മത്സരം കളിക്കരുതെന്നും ആ പോയിന്റുകള്‍ നമുക്ക് വേണ്ടെന്നും ഉള്‍പ്പടെ ഇന്ത്യയിലെ പല മുന്‍ താരങ്ങളും പുല്‍വാമ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രസ്താവിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എന്ത് പറയുന്നുവോ അത്പോലെ ചെയ്യും എന്നായിരുന്നു മത്സരം ബഹിഷ്‌കരിക്കണം എന്ന് നാല് പാട് നിന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടത്. ഇനി ഇന്നത്തെ മത്സരത്തിലേക്ക് വരികയാണെങ്കില്‍ പാക്കിസ്ഥാനെക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യ എന്ന് നിസംശയം പറയാം. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെങ്കിലും സാരമായി ബാധിക്കില്ലെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്. രോഹിതിനൊപ്പെ രാഹുല്‍ ഓപ്പണര്‍ റോളിലെത്തും. മൂന്നാമനായി കോലി നാലാം നമ്പറിലേക്ക് ധോണിക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും.

ശിഖര്‍ ധവാന് പകരം ദിനേശ് കാര്‍ത്തിക്കോ വിജയ് ശങ്കറോ ടീമിലെത്തും. പിന്നീട് ജാദവ് പാണ്ഡ്യ എന്നിവരും ചേരുമ്പോള്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും ഒരുപോലെ ശക്തം. എന്നാല്‍ മറുവശത്ത് പാക്കിസ്ഥാന്റെ കാര്യം അങ്ങനെയല്ല. ഓപ്പണര്‍ ഫഖര്‍ സമന്‍ അത്ര നല്ല ഫോമിലല്ല. ഇമാം ഉള്‍ ഹഖ് തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്നുവെങ്കിലും വലിയ ഇന്നിങ്സ് കളിക്കാന്‍ കഴിയുന്നില്ല. ബാബര്‍ അസം ആസിഫ് അലി എന്നിവര്‍ ലോകകപ്പിന് തൊട്ട് മുന്‍പുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍പ്പന്‍ ഫോമിലാണെങ്കിലും ലോകകപ്പില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. മുന്‍ നായകന്മാരായ ഹഫീസും ഷൊയ്ബ് മാലിക്കുമാണ് പിന്നീട് വരിക. ഇതില്‍ മുഹമ്മദ് ഹഫീസ് നല്ല ഫോമിലാണ്. ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ളത് മാലിക്കിനെയും അപകടകാരിയാക്കും.

ഇന്ത്യന്‍ നിരയില്‍ ഇന്ന് ഒരു സ്പിന്നര്‍ മാത്രമെ കളിക്കാന്‍ സാധ്യതയുള്ളു. അത് യുസ് വേന്ദ്ര ചഹാലായിരിക്കും. മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും മഴ സാധ്യതയുമുള്ളതിനാല്‍ തന്നെ കുല്‍ദീപിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയേക്കും. ബുംറയും ഭുവനേശ്വറും നയിക്കുന്ന ഫാസ്റ്റ് ബൗളിങ് അറ്റാക്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും നിര്‍ണായക റോള്‍ വഹിക്കേണ്ടി വരും. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയാണ് മുന്നിലെങ്കിലും ബൗളിങ്ങില്‍ ഒപ്പത്തിനൊപ്പമാണ് എന്ന് പറയേണ്ടി വരും.ബുംറയും ഭുവനേശ്വറുമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ടെങ്കില്‍ മുഹമ്മദ് ആമിര്‍ വഹാബ് റിയാസ് എന്നിവരാണ് പാക് ബൗളിങ് മുന്‍നിരക്കാര്‍.

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ച് ഇന്ത്യ ഷമിയെ മൂന്നാം ഫാസ്റ്റ് ബൗളറെ എത്തിച്ചാല്‍ കുല്‍ദീപ് പുറത്തിരിക്കേണ്ടി വരും. മറുവശത്ത് ഹസന്‍ അലി ആണ് പാക്കിസ്ഥാന്റെ മൂന്നാം ഫാസ്റ്റ് ബൗളര്‍. ഷഹീന്‍ അഫ്രീദിയെന്ന മറ്റൊരു ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ കൂടി ചേരുമ്പോള്‍ നാല് വേഗക്കാരെയാണ് പാക് പട ഉപയോഗിക്കുക. ഇന്ത്യ ചഹാല്‍ എന്ന ലെഗ് സ്പിന്നറെ ഉപയോഗിക്കുമ്പോള്‍ മറുവശത്ത് ഷദാബ് ഖാന്‍ എന്ന 20കാരനാണ് പാക് മറുപടി. കളത്തിലെ കണക്ക് വെച്ച് ഒരിക്കലും പാക്കിസ്ഥാനെ അളക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു സവിശേഷത. ആരോടും ജയിക്കും ആരോടും തോക്കും എന്ന പാക് പടയുടെ ശീലം ഇന്ത്യ ഭയക്കണം. മഴ മാറിനിന്നാല്‍ പോരാട്ടങ്ങളുടെ പോരാട്ടത്തില്‍ ഇന്ന് തീ പാറും എന്നതില്‍ സംശയമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category