1 GBP = 92.60 INR                       

BREAKING NEWS

ക്രൂരന്‍ ആഗ്രഹിച്ചത് തീകൊളുത്തിയ ശേഷം ആരും അറിയാതെ കടന്നു കളയാന്‍; തീ ആളിപടരുമ്പോഴും ശ്രമിച്ചത് ദുഷ്ടന്‍ രക്ഷപ്പെടാതിരിക്കാനുള്ള കരുതല്‍; ട്രാഫിക്കുകാരന്റെ പൊള്ളലിന് കാരണം സൗമ്യയുടെ തന്ത്രപരമായ നീക്കം; എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനോട് അജാസിന്റെ പേര് പറയണമെന്ന് അമ്മ ചട്ടം കെട്ടിയെന്ന് മകന്റെ വെളിപ്പെടുത്തല്‍; ആ അങ്കിള്‍ വലിയ ശല്യമായിരുന്നു സാറെയെന്ന മകന്റെ വാക്കുകളിലുള്ളത് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന്റെ തെളിവ്; സൗമ്യയുടെ കൊലയ്ക്ക് പിന്നില്‍ സാമ്പത്തികമോ?

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മാവേലിക്കര: പൊലീസുകാരനായ അജാസില്‍ നിന്ന് അമ്മയ്ക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്. അജാസില്‍ നിന്ന് ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് സൗമ്യ മുന്‍കൂട്ടി കണ്ടിരുന്നുവെന്നത് ഈ മൊഴിയില്‍ നിന്ന് വ്യക്തമാണ്.

അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു. ഞാന്‍ മരിച്ചാല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു. മൂത്ത മകന്‍ ഋഷികേശാണ് മൊഴി നല്‍കിയത്. സൗമ്യയ്ക്ക് ഋഷികേശ് അടക്കം മൂന്ന് മക്കളാണുള്ളത്. ഭര്‍ത്താവ് വിദേശത്താണുള്ളത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സൗമ്യയെ മുന്‍ സഹപ്രവര്‍ത്തകനായ അജാസ് കാറിടിച്ച് വീഴ്ത്തി വടിവാളിന് വെട്ടിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇന്നലെ സംഭവസ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോടും കൊടിക്കുന്നില്‍ സുരേഷ് എംപിയോടും ' ആ അങ്കിള്‍ വലിയ ശല്യമായിരുന്നു സാറെ,അമ്മയ്ക്ക് സഹികെട്ടിരുന്നു'വെന്ന് ഋഷികേശ് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ സൗമ്യയുടെ ഓച്ചിറയിലെ വീട്ടിലായിരുന്നു മക്കള്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. മൂത്തമകന്‍ ഋഷികേശ് ഏഴാം ക്ലാസിലും രണ്ടാമത്തെ മകന്‍ ആദിശേഷ് ആറാം ക്ലാസിലും, ഇളയ മകള്‍ ഋതിക അംഗനവാടി വിദ്യാത്ഥിനിയുമാണ്.

കൊല നടത്തിയ പൊലീസുകാരനായ അജാസില്‍ നിന്നും അമ്മയ്ക്ക് ഭീഷണി ഉണ്ടായിരുന്നെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും സൗമ്യ പറഞ്ഞിരുന്നതായും മൂത്ത മകന്‍ പറയുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു. വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പാണ് സൗമ്യയ്ക്ക് പൊലീസില്‍ ജോലി കിട്ടിയത്. അന്നുമുതല്‍ വീടിനടുത്തുള്ള വള്ളികുന്നം സ്റ്റേഷനിലാണ് ജോലി. ൃശ്ശൂരില്‍ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള പരിചയം. ആറ് വര്‍ഷത്തെ സൗഹൃദം തകര്‍ക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അജാസിന്റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊല്ലാനുറച്ച് കൊണ്ട് വള്ളികുന്നത്ത് അജാസ് എത്തിയത് എളമക്കരയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണെന്നും സൂചനയുണ്ട്. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രതി അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതവും ക്രൂരവുമായിരുന്നു കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറില്‍ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ കാത്തിരുന്ന പ്രതി കാറിച്ചുവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുകൊണ്ട് വെട്ടി താഴെയിട്ടു. കയ്യില്‍ ഒരു കത്തിയും ചെറിയ വാളും പ്രതി കരുതിയിരുന്നു. പിന്നീട് കുപ്പിയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സൗമ്യ പ്രതിയെ കെട്ടിപ്പിടിച്ചു. അങ്ങിനെയാണ് പ്രതിക്ക് പൊള്ളലേറ്റത്. തന്നെ ആക്രമിച്ച പ്രതിയേയും വകവരുത്താനാണ് സൗമ്യ അങ്ങനെ ചെയ്തത്. ഇതു കാരണമാണ് ജാസിന്റെ വസ്ത്രങ്ങള്‍ കത്തുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തത്. അല്ലാത്ത പക്ഷം സൗമ്യയെ അതീവ രഹസ്യമായി കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു അജാസിന്റെ നീക്കം.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ വളയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം ഓടി രക്ഷപെടാന്‍ അജാസ് ശ്രമിച്ചിരുന്നു. സൗമ്യ തല്‍ക്ഷണം മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വാഴക്കാല സ്വദേശിയാണ് മുപ്പത്തിമൂന്നുകാരനായ അജാസ്. അവിവാഹിതനാണ്. ഇയാള്‍ ജൂണ്‍ 9 മുതല്‍ മെഡിക്കല്‍ അവധിയെടുത്തിരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി കെ എം ടോമി, ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര എന്നിവര്‍ ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിയെ ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

അജാസിന് 60 ശതമാനത്തോളം പൊള്ളലേറ്റു
പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തിലെ പ്രതി കൊച്ചി വാഴാക്കാല സ്വദേശിയും ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനുമായ അജാസിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് രാത്രി വൈകിയും പൊലീസ് നടത്തിയ നീക്കം വിഫലമായിരുന്നു. മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തി അജാസിന്റെ മൊഴിയെടുക്കുന്നതിന് പൊലീസ് നടത്തിയ ശ്രമം വിഫലമായി. പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് ഇന്നലെ രാത്രി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഇവിടെ ചികത്സയില്‍ക്കഴിയുന്ന ഇയാള്‍ ഈ സമയം അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കനായില്ല. സംസാരിക്കാറാവുമ്പോള്‍ അറിയിച്ചാല്‍ വീണ്ടുമെത്താമെന്നറിയിച്ച് മജിസ്‌ട്രേറ്റ് മടങ്ങി.

60 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ ഇതുവരെ ഈ ക്രൂരകൃത്തിന് ഇടയാക്കിയ കാര്യ- കാരണങ്ങളെക്കുറിച്ച് പൊലീസിനോടൊ സംഭവ സ്ഥലത്ത് തടഞ്ഞുവച്ച നാട്ടക്കാരോടൊ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലന്നാണ് അറിയുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിയിക്കുകയായിരുന്ന വള്ളികുന്ന് സ്റ്റേഷനിലെ സി പി ഒ സൗമ്യ പുഷ്‌കരനെയാണ് അജാസ് കാറടിച്ച് വീഴ്തിയ ശേഷം വെട്ടുകയും തുടര്‍ന്ന് കന്നാസില്‍ക്കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയും ചെയ്തത്. സൗമ്യ സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. ധരിച്ചിരുന്നതില്‍ അടിവസ്ത്രമൊഴിച്ചുള്ള കത്തിനശിച്ചിരുന്നതായിട്ടാണ് സംഭവസ്ഥത്ത് ഓടിക്കൂടിയവരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. കൈയില്‍ മുറിവേറ്റിരുന്നെന്നും ഇത് വെട്ടാനുള്ള നീക്കത്തിനിടെയോ പിടിവലിയിക്കിടെയൊ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം. ഇതുകൊണ്ടാണ് രക്ഷപ്പെടാന്‍ ഇയാള്‍ക്ക് കഴിയാത്തത്.

സംഭവ സ്ഥലത്ത് ജനക്കൂട്ടം തടഞ്ഞുവച്ചിരുന്ന അജാസിനെ പൊലീസ് എത്തിയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് അജാസിന് ഗുരുതരമായി പൊള്ളലേറ്റതായി സ്ഥിരീകരിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യനില ആശങ്കാജനകമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പൊലീസിന് നല്‍കിയിട്ടുള്ള വിവരം. സംഭവസ്ഥത്തുവച്ചും പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഇയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു എന്നും ഇത് എന്തായിരുന്നെന്ന് കേള്‍വിക്കാരില്‍ ആര്‍ക്കും വ്യക്തമായിരുന്നില്ലന്നുമാണ് പുറത്തായ വിവരം. അജാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇന്നും മൊഴിയെടുക്കുന്നതിനുള്ള നീക്കം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡി വൈ എസ് പി അനീഷ് വി കോര അറിയിച്ചു.

തൃശൂര്‍ കെഎപി ബെറ്റാലിയനില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോള്‍ പരിശീലനം നല്‍കാന്‍ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാല്‍ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

എന്നാല്‍ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. അന്‍പത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ മാത്രമെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category