1 GBP = 85.80 INR                       

BREAKING NEWS

തളര്‍ന്നു കിടക്കുന്ന അമ്മയെ പരിചരിക്കാന്‍ ബുദ്ധിമുട്ട്; പെറ്റമ്മയുടെ ദുരിതക്കിടപ്പ് കാണാനും വയ്യ; ഒടുവില്‍ രാജമ്മയെ ശ്വാസം മുട്ടിച്ച് കൊന്നത് സ്വന്തം മകന്‍; കൊലപാതകത്തിന് സുരേഷിന് തുണയായത് അമ്മാവന്റെ മകന്‍ ചിന്നരാജും

Britishmalayali
kz´wteJI³

നെല്ലിയാമ്പതി: പെറ്റമ്മയെ മകനും സഹോദരപുത്രനും ചേര്‍ന്ന് കൊലപ്പെടുത്തിയത് പരിചരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയെ (65) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുരേഷ് (35), രാജമ്മയുടെ സഹോദരപുത്രന്‍ ചിന്നരാജ് (36) എന്നിവര്‍ അറസ്റ്റിലാകുന്നതോടെയാണ് സ്വാഭാവിക മരണം എന്ന നിലയില്‍ മൃതദേഹം പോലും മറവു ചെയ്ത കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഒരുവര്‍ഷത്തോളമായി രോഗിയായിരുന്ന ശാന്തമ്മ വിഷുവിന് വീട്ടില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. നല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ രാജമ്മയ്ക്ക് വീട്ടിലെത്തി ചികിത്സനല്‍കി വരികയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണവും വെള്ളവും കുഴലിലൂടെയാണ് നല്‍കിയിരുന്നത്. ഒരുമാസമായി രാജമ്മ തീരെ അവശയായി. അമ്മയുടെ അവസ്ഥയില്‍ മകന്‍ സുരേഷിന് ഏറെ ദുഃഖിതനായിരുന്നു. ഇതേത്തുടര്‍ന്ന് രാജമ്മയെ കൊലപ്പെടുത്താന്‍ മകന്‍ സുരേഷും ചിന്നരാജും തീരുമാനിക്കയായിരുന്നു. രാജമ്മയുടെ സഹോദരന്‍ തേനിപ്പാടി ആറുമുഖന്റെ മകനാണ് ചിന്നരാജ്.

മെയ് 27-നാണ് കൊലപാതകം നടന്നത്. ഇരുവരും ചേര്‍ന്ന് രാജമ്മയെ കൊലപ്പെടുത്തിയശേഷം സ്വാഭാവിക മരണം എന്ന രീതിയില്‍ മൃതദേഹം മറവുചെയ്തു. രാജമ്മയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം തോട്ടംതൊഴിലാളികള്‍ രംഗത്തെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ. വി. രാജന്‍, സജി തുടങ്ങിയവരുടെ നേതൃത്വത്തില്‍നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് ആര്‍.ഡി.ഒ. ആര്‍. രേണുവിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് അസി. സര്‍ജന്‍ ഡോ. ജെറി ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടവും നടന്നു.

രാജമ്മയെ പരിചരിക്കാന്‍ വയ്യാത്തതിനെത്തുടര്‍ന്നാണ് കൊലചെയ്തതെന്ന് ഇരുവരും പാടഗിരിപൊലീസിന് മൊഴിനല്‍കി. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് രാജമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴിനല്‍കി. ആലത്തൂര്‍ ഡിവൈ.എസ്പി. എം.കെ. ഗോപാലകൃഷ്ണന്‍, നെന്മാറ സിഐ. ടി.കെ. ഷൈജു, പാടഗിരി എസ്ഐ. ടി.ആര്‍. പൈലോത്ത് തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വംനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category