1 GBP = 92.60 INR                       

BREAKING NEWS

പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ പ്രദേശത്തെ കുരിശുകള്‍ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍; കോണ്‍ക്രീറ്റ് കുരിശിനോട് ചേര്‍ന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവര്‍ത്തകര്‍; ഉടനടി കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് നോട്ടീസ് നല്‍കി വില്ലേജ് ഓഫീസര്‍; അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഇരിക്കുന്ന ക്ഷേത്രവും പൊളിച്ച് നീക്കണണമെന്ന് ക്രൈസ്തവ വിശ്വാസികള്‍; ഇടുക്കി പീരുമേട്ടില്‍ സംഘര്‍ഷം പുകയുമ്പോള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: ഇടുക്കി പാഞ്ചാലിമേട് കൈയേറി സ്ഥാപിച്ച കുരിശുകള്‍ ഉടന്‍ പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകള്‍ എത്തുമ്പോള്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യത. അതിനിടെ കുരിശുകള്‍ മാറ്റണമെന്ന് വില്ലേജ് ഓഫീസര്‍ പള്ളിക്ക് നിര്‍ദ്ദേശവും നല്‍കി. കനകംഗവയല്‍ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ചയ്ക്കകം കുരിശുകള്‍ പൊളിക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് പുതിയ തര്‍ക്കങ്ങള്‍ക്കും വഴി വയ്ക്കുകയാണ്. ഇടുക്കിയിലെ പീരുമേട് താലൂക്കിനെ തന്നെ സംഘര്‍ഷത്തിലേക്ക് ഈ സംഭവം എത്തിക്കുമെന്നാണ് ആശങ്ക.

പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകള്‍ കൈയേറി കുരിശുനാട്ടിയത്. ഇതിനിടെ പ്രവീണ്‍ തൊഗാഡിയയുടെ എ എച്ച് പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കോണ്‍ക്രീറ്റ് കുരിശിനോട് ചേര്‍ന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവര്‍ത്തകര്‍ പ്രതിഷേത്തിന് പുതിയമാനം നല്‍കി. ഇതോടെ എംഎല്‍എയും മന്ത്രിയും അടക്കമുള്ളവര്‍ പാഞ്ചാലിമേട്ടിലേക്ക് എത്തുകയാണ്. സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഇത്.

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ കുരിശ് മാറ്റണമെങ്കില്‍ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കില്‍ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയിലാണ് കുരിശുകള്‍ സ്ഥാപിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. മുമ്പും ഇടുക്കിയുടെ പലഭാഗത്തും കുരിശുകള്‍ ഉയര്‍ന്നത് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

പാസില്ലാതെ പോകാന്‍ പറ്റുന്നത് ക്ഷേത്രത്തിലേക്ക് ദര്‍ശനം തേടിയെത്തുന്നവര്‍ക്ക് മാത്രമാണെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നത് ഈ സാഹചര്യത്തിലാണ് റവന്യൂ ,വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കുരിശുനാട്ടി കൈയേറ്റം നടക്കുന്നത് . ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രം എന്ന ബോര്‍ഡും , കുരിശും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നും ഹിന്ദു സംഘടകള്‍ ആരോപിക്കുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ ഭൂമിയിലെ ക്ഷേത്രവും പൊളിക്കണമെന്ന ചര്‍ച്ച ക്രൈസ്തവ വിഭാഗവും ഉയര്‍ത്തുന്നത്. ഇതിനൊപ്പം തൊഗാഡിയയുടെ അനുയായികള്‍ കൂടി എത്തുമ്പോള്‍ സ്ഥിതി സംഘര്‍ഷത്തിലേക്ക് പോവുകയാണ്.
പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാന്‍ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിക്കുളവും ക്ഷേത്രവും പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകള്‍ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. ഈ ക്ഷേത്രത്തിനെ പൊളിച്ചു മാറ്റണമെന്ന ആവശ്യമാണ് ക്രൈസ്തവരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ തൊടാന്‍ സര്‍ക്കാരും തയ്യാറാകില്ല. ഇത് മനസ്സിലാക്കിയാണ് ഈ ആവശ്യം. ഇതും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് സുരക്ഷയും കര്‍ശനമാക്കും. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം കൂടിയാണ് ഇത്. സമുദ്രനിരപ്പില്‍നിന്ന് 2500 അടി മുകളിലാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തുനിന്നു 10 കിലോമീറ്ററാണ് പാഞ്ചാലിമേട്ടിലേക്കുള്ളത്.

പാഞ്ചാലിമേട് മൊട്ടക്കുന്നുകളാല്‍ സുന്ദരമാണ്. ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റും പ്രത്യേകതയാണ്. ഭുവനേശ്വരി ദേവിയുടെ ചെറിയ കോവിലാണ് ഇവിടെ ഉള്ളത്. പീഠം തകര്‍ന്ന ഒരു ശിവലിംഗവും കാണാം. പഞ്ചപാണ്ഡവര്‍ പണ്ട് ഇവിടെ പാഞ്ചാലിയുമൊത്ത് താമസിച്ചിട്ടുണ്ടഎന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ മേടിന് പാഞ്ചാലിമേട് എന്ന പേര് ലഭിച്ചത്. പഞ്ചപാണ്ഡവന്മാരില്‍ ഭീമന്റെ കാലടി പതിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഒരു ഗുഹയും ഇവിടെയുണ്ട്. നിത്യപൂജയില്ലാത്ത ഈ ദേവി ക്ഷേത്രവും അതിപുരാതനമായ സര്‍പ്പപ്രതിഷ്ഠകളും പഴക്കമേറിയതും അപൂര്‍വുമായ ശിവലിംഗവുമൊക്കെ ചേര്‍ന്ന് ഈ സ്ഥലത്ത് നിന്ന് ശബരിമലയിലെ മകരജ്യോതിയും ദര്‍ശിക്കാം. ഇവിടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്.

എന്നാല്‍ പാഞ്ചാലിമേടിലെ കുരിശിനും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികള്‍ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. എ എച്ച് പിയുടെ പ്രതീഷ് വിശ്വനാഥനും മറ്റും സ്ഥലത്ത് എത്തി പ്രശ്നം വഷളാക്കുന്നുണ്ട്.
1956മുതല്‍ മരിയന്‍ കുരിശടി മലയിലേക്ക് തീര്‍ത്ഥാടകര്‍ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോര്‍ഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിര്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category