1 GBP = 92.60 INR                       

BREAKING NEWS

മുമ്പ് വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചത് വള്ളിക്കുന്ന് എസ് ഐയോട് പൊലീസുകാരി പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല; അജാസും സൗമ്യയും തമ്മില്‍ ഫോണ്‍ ചെയ്തതും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതും തെളിവാകും; പ്രതിയുടെ മൊബൈലില്‍ നിറയെ സൗമ്യയുടെ ചിത്രങ്ങള്‍; ഇരുവര്‍ക്കുമിടിയിലെ സൗഹൃദം വഴി തെറ്റിയത് പ്രണയ മോഹങ്ങള്‍ അജാസില്‍ ഉദിച്ചപ്പോള്‍; കടം നല്‍കിയതും മാനസികമായി കീഴ്പ്പെടുത്താന്‍; തൃശൂര്‍ പൊലീസ് അക്കാദമിയിലെ പരിചയം അറുകൊലയിലേക്ക് എത്തിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ആലപ്പുഴ: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യര്‍ഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കിയതോടെ വ്യക്തമാകുന്നത് മുമ്പ് ഇവര്‍ക്കുണ്ടായിരുന്ന അടുത്ത സൗഹൃദ ബന്ധമാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നല്‍കി. അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉള്ളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി. ഇതോടെ വിവാഹ ആവശ്യം നിരസിച്ചതാണ് പകയ്ക്ക് കാരണമെന്ന നിഗമനത്തിലേക്ക് പൊലീസും എത്തുകയാണ്.

മുമ്പ് ഒരു ദിവസം വീട്ടിലെത്തിയ അജാസ് സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. ഇക്കാര്യം വള്ളിക്കുന്ന് സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെന്ന് സൗമ്യയുടെ അമ്മ വെളിപ്പെടുത്തുന്നു. ഇത്തരമൊരു സംഭവം നടന്നതായി പൊലീസുകാരിയുടെ പരാതി കിട്ടിയിട്ടും നടപടികളൊന്നും എടുത്തില്ല. ഇതും ഇപ്പോഴത്തെ വലിയ ദുരന്തത്തിന് കാരണമായി. അന്ന് പൊലീസുകാരനെന്ന നിലയില്‍ അജാസിനെ വെറുതെ വിടുകയായിരുന്നു. ഒരു നടപടിയും ആരും എടുത്തില്ല. ഇതിനൊപ്പം പകയും നാള്‍ക്കുനാള്‍ കൂടി. ഇതും കുത്തിക്കൊലപ്പെടുത്തിയ ശേഷം തീ കൊളുത്താന്‍ അജാസിനെ പ്രേരിപ്പിച്ചു. പ്രത്യേക തരം ആയുധങ്ങളും സംഘടിപ്പിച്ചു. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനും പദ്ധതിയുണ്ടായിരുന്നു. നേരിട്ട് തീകൊളുത്താന്‍ ശ്രമിച്ചാല്‍ സൗമ്യ കുതറിയോടുമെന്നതിനാലാണ് ഇത്തവണ കാറിടിച്ച് വീഴ്ത്തി കുത്തിമലര്‍ത്തിയ ശേഷം തീ കൊളുത്തിയത്. ഇതാണ് സൗമ്യയെ മരണത്തിലേക്ക് തള്ളി വിട്ടതും.

എന്നാല്‍ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നല്‍കിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാല്‍ അജാസ് സൗമ്യയോട് വിവഹാഭ്യര്‍ഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായി പരുക്കേറ്റതുകൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തില്ല. അജാസ് ഉപയോഗിച്ച ആയുധവും മറ്റും എങ്ങനെ നിര്‍മ്മിച്ചുവെന്നത് ഉള്‍പ്പെടെ കണ്ടത്തേണ്ടതുണ്ട്. അജാസ് അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ആരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുത്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യും. 45 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കില്‍ മാത്രമേ വിശദ മൊഴിയെടുക്കല്‍ സാധ്യമാകൂ.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസില്‍ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. ഏറ്റവും ഒടുവില്‍ നാട്ടിലെത്തി പതിനഞ്ച് ദിവസം മുന്‍പാണ് ഇയാള്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികള്‍ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസാണ്. അതുകൊണ്ട ്തന്നെ അജാസിന്റെ വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാല്‍ വിവാഹ ആവശ്യം എത്തിയതോടെ സൗമ്യ അകലം പാലിക്കാന്‍ തുടങ്ങി. ഇതാണ് കൊലപാതകത്തിലേക്ക് എത്തുന്നത്.

സൗമ്യക്ക് പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 'എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,' സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. പിന്നീട് കൊച്ചിയില്‍ ഒരേ സ്റ്റേഷനില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമായി. സൗമ്യയുടെ അമ്മയുടെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

അജാസും സൗമ്യയും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വായ്പയായി വാങ്ങിരുന്നു. ഇത് തിരികെ നല്‍കാന്‍ ഒരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അയാള്‍ പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. സൗമ്യയും താനും എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇത് അറിഞ്ഞ സൗമ്യയുടെ അമ്മ ഇനി മകളെ വിളിക്കരുതെന്ന് താക്കീത് ചെയ്തു. ഇതോടെയാണ് പ്രതികാരം തുടങ്ങുന്നത്.

ഇന്നലെ പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം. ആള്‍ത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാല്‍ ആര്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. സ്‌കൂട്ടറില്‍ വന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്ത്തി. കുത്തിയ ശേഷം തീകൊളുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category