1 GBP = 85.80 INR                       

BREAKING NEWS

ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കം റയില്‍വെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്; ട്രെയിനുകളിലെ തിരുമ്മല്‍ സംസ്‌കാരത്തിന് എതിരെന്ന് ബിജെപി നേതാക്കള്‍; പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനിരുന്നത് ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളില്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കം റയില്‍വെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്. ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 39 ട്രെയിനുകളില്‍ മസാജ് സര്‍വീസ് ആരഭിക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. ലോക്സഭ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കള്‍ ഈ തീരുമാനം ഭാരതീയ സംസ്‌കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു.

പദ്ധതിക്കെതിരെ ബിജെപി നേതാവും ഇന്‍ഡോര്‍ എംപിയുമായ ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്ഗോയലിന് ത്തയച്ചിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തില്‍ ട്രെയിനുകളില്‍ മസാജ്സേവനം നല്‍കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പശ്ചിമ റെയില്‍വേ മേഖലയിലെ രത്ലാം ഡിവിഷന്റേതായിരുന്നു വരുമാനം വര്‍ധിപ്പിക്കാനായി പുതിയ പദ്ധതിക്ക് രൂപം കൊടുത്തത്. ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ ഇത് ആദ്യം നടപ്പാക്കാനും വിജയകരമാണെങ്കില്‍ വ്യാപിപ്പിക്കാനുമായിരുന്നു ഉദ്ദേശ്യം. മൂന്നു പാക്കേജുകളിലായി യഥാക്രമം 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയായിരുന്നു നിരക്കു നിശ്ചയിച്ചിരുന്നത്. തല, കഴുത്ത്, കാല്‍ എന്നിവിടങ്ങളില്‍ 15 മുതല്‍ 20 മിനിറ്റു വരെ മസാജാണ് ഉദ്ദേശിച്ചിരുന്നത്.

ഡെറാഡൂണ്‍-ഇന്‍ഡോര്‍ എക്‌സ്പ്രസ് (14317), ന്യൂഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12416), ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസ് (19325) തുടങ്ങി 39 ട്രെയിനുകളിലാണ് ആദ്യ ഘട്ടത്തില്‍ മസാജ് സേവനം നല്‍കാന്‍ റയില്‍വെ തീരുമാനിച്ചിരുന്നത്.

പുതിയ പദ്ധതി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയര്‍ത്തുമെന്നായിരുന്നു റെയില്‍വെയുടെ വാദം. ഈ മാസം തന്നെ മസാജ് സര്‍വ്വീസ് ആരംഭിക്കാനായിരുന്നു പദ്ധതി. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ മൂന്ന് മുതല്‍ അഞ്ച് വരെ മസാജ് പ്രൊവൈഡര്‍മാര്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം യാത്ര ചെയ്ത് മസാജ് ചെയ്യുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category