1 GBP = 90.70 INR                       

BREAKING NEWS

വിമാനത്താവളത്തില്‍ വിവിഐപി പരിഗണന നിഷേധിച്ചത് സെഡ്പ്ലസ് സുരക്ഷയുള്ള മുതിര്‍ന്ന നേതാവിന്; സാധാരണ യാത്രക്കാരെപ്പോലെ ക്യൂവില്‍ നിര്‍ത്തിയ ചന്ദ്രബാബു നായിഡുവിനെ വിമാനത്തിലേക്കെത്തിച്ചതും സാധാരണ ബസില്‍ തന്നെ; ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നടത്തുന്നത് രാഷ്ട്രീയ പകപോക്കലെന്ന് തെലുങ്ക് ദേശം പാര്‍ട്ടി

Britishmalayali
kz´wteJI³

വിജയവാഡ: ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തില്‍ വിവിഐപി പരിഗണന നിഷേധിച്ചത് വാഹനവ്യൂഹത്തില്‍ നിന്നും രണ്ട് കാറുകളും പിന്‍വലിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സാധാരണ യാത്രക്കാരെപ്പോലെ ക്യൂവില്‍നിര്‍ത്തി ശരീര പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളെന്ന നിലയിലും വിവിഐപി പരിഗണനയും മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതു കൊണ്ട് സെഡ് പ്ലസ് സുരക്ഷയുമുള്ള ആളാണ് നായിഡു.

വിമാനത്താവളങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ വാഹനങ്ങള്‍ക്കു നല്‍കിയിരുന്ന പ്രവേശനാനുമതി റദ്ദാക്കുകയും ചെയ്തു. ദേഹപരിശോധന പൂര്‍ത്തിയാക്കിയ നായിഡു ബസിലാണ് വിമാനത്തിനടുത്തെത്തിയത്. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം ഹൈദരാബാദിലേക്കു മടങ്ങാനാണ് നായിഡു ഇന്നലെ വിജയവാഡ വിമാനത്താവളത്തിലെത്തിയത്.

ഈയിടെ നായിഡുവിന്റെ വാഹനവ്യൂഹത്തില്‍നിന്നു 2 കാറുകള്‍ പൊലീസ് പിന്‍വലിച്ചിരുന്നു. 2003ല്‍ തിരുപ്പതിയില്‍ വച്ച് നായുഡിവിനു നേരെ മാവോയിസ്റ്റ് വധശ്രമമുണ്ടായ ശേഷമാണ് അദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷ നല്‍കിയത്. 24 മണിക്കൂറും 23 സായുധ സുരക്ഷാഭടന്മാര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ഇപ്പോഴും മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ പ്രധാനപേരാണ് ചന്ദ്രബാബു നായിഡു.

സംഭവത്തെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തി. ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ പറഞ്ഞു. വര്‍ഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചിന്ന രാജപ്പ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category