1 GBP = 90.70 INR                       

BREAKING NEWS

നീതിആയോഗിലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത് ആഭ്യന്തര ഉദ്പാദനത്തിലെ വന്‍ കുതിച്ചുചാട്ടം; 2024ഓടെ അഞ്ചുലക്ഷം കോടി എന്ന ലക്ഷ്യത്തിന് മോദി ആവശ്യപ്പെട്ടത് സംസ്ഥാനങ്ങളുടെ പിന്തുണ; തെരഞ്ഞെടുപ്പിലെ മാസ്മരിക വിജയത്തിന് പിന്നാലെ സാമ്പത്തിക രംഗത്തും 'മോദി ടച്ചു'മായി ഇന്ത്യന്‍ പ്രധാനമന്ത്രി; കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ആഹ്വാനവുമായി മോദി രണ്ടാമൂഴത്തില്‍

Britishmalayali
kz´wteJI³

ഡല്‍ഹി: അസാധ്യതകളിലെ സാധ്യതകളിലേക്ക് വിരല്‍ ചുണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി. ആഭ്യന്തര ഉദ്പാദനത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവ് അഞ്ചു വര്‍ഷം കൊണ്ട് നേടാനാവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രഖ്യാപിച്ചത്. ഇന്ത്യയെ 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനാകും എന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയോളം വളര്‍ച്ചയാണ് മോദി ലക്ഷ്യം വെക്കുന്നത്.

നിലവില്‍ 2.6 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ആഭ്യന്തര ഉദ്പാദനം. 2017ല്‍ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയിരുന്നു. അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോക ബാങ്ക് പറയുന്നത്. ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.3 ശതമാന മായിരിക്കുമെങ്കില്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അത് 7.5 ശതമാനമായി വര്‍ദ്ധിക്കും. നിലവില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കു മികവുള്ള മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വര്‍ധിപ്പിക്കാന്‍ ജില്ലാതലം മുതല്‍ ശ്രമിക്കുകയും ചെയ്താല്‍ ഇതു സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഇനി രാജ്യത്തിന്റെ വികസനത്തിനുവേണ്ടി എല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വരള്‍ച്ച, വെള്ളപ്പൊക്കം, മലിനീകരണം, അഴിമതി, അക്രമം എന്നിവയ്ക്കെതിരേ യോജിച്ച പോരാട്ടമുണ്ടാകണം. 2022-ഓടെ പുതിയ ഇന്ത്യ എന്ന ലക്ഷ്യം എല്ലാവര്‍ക്കുമുണ്ടാകണം.


ശുചിത്വഭാരതം, പ്രധാനമന്ത്രി ഭവനപദ്ധതി എന്നിവ, സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചുനിന്നാല്‍ വികസനം സാധ്യമാകുമെന്നതിന് ഉദാഹരണങ്ങളാണ്. ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാനും ജീവിതസൗഹാര്‍ദാന്തരീക്ഷമുണ്ടാക്കാനും കഴിയണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരിക്കുന്ന വരള്‍ച്ച നേരിടാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. 'ഓരോ തുള്ളി, കൂടുതല്‍ വിള' തന്ത്രം പ്രാത്സാഹിപ്പിക്കപ്പെടണം. 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാര്‍ഷികരംഗത്ത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. കാര്‍ഷികരംഗത്ത് കോര്‍പ്പറേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യസംസ്‌കരണ മേഖലയുടെ വളര്‍ച്ച ത്വരപ്പെടുത്തണം. കയറ്റുമതി പ്രോത്സാഹിപ്പിക്കണം- പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയുടെ ഘടനാപരമായ പരിഷ്‌കരണം നിര്‍ദ്ദേശിക്കാന്‍ ഏതാനും മുഖ്യമന്ത്രിമാര്‍ അംഗങ്ങളായ സമിതിയും അദ്ദേഹം പ്രഖ്യാപിച്ചു.

യോഗത്തില്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, കെ. ചന്ദ്രശേഖര്‍ റാവു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നിവര്‍ യോഗത്തിനെത്തിയില്ല. സാമ്പത്തിക അധികാരമില്ലാത്ത നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കുന്നത് നിഷ്ഫലമാണെന്നു പറഞ്ഞാണ് മമത യോഗം ബഹിഷ്‌കരിച്ചത്. ആരോഗ്യകാരണങ്ങളാലാണ് അമരീന്ദര്‍ സിങ് എത്താതിരുന്നത്. പകരം ധനമന്ത്രിയെത്തിയിരുന്നു. ജലസേചന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തിരക്കുകാരണമാണ് ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നത്.

നീതി ആയോഗ് സമ്മേളനത്തിനു മുന്നോടിയായി മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗഹ്ലോത്, വി. നാരായണസ്വാമി, ഭൂപേശ് ബഘേല്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും സംബന്ധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category