1 GBP = 88.30 INR                       

BREAKING NEWS

12 അംഗ സംഘം ചാത്തന്നൂരില്‍ നിന്ന് വിനോദയാത്ര പോയത് ആറ് ബൈക്കുകളിലായി; കോന്നിയിലേക്ക് തിരിച്ച സംഘത്തിലെ ഒരു ബൈക്കിന് വഴിതെറ്റി; അടവി വിനോദസഞ്ചാര കേന്ദ്രവും ലക്ഷ്യമിട്ടിറങ്ങിയ സംഘത്തിലെ രണ്ട് യുവാക്കള്‍ക്ക് അതിദാരുണ അന്ത്യം; പത്തനാപുരത്ത് വച്ചുണ്ടായ അപകടത്തിന് കാരണം ബൈക്കുകളുടെ അമിത വേഗത; സജുവിന്റേയും അരുണിന്റേയും മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍

Britishmalayali
അനന്തു തലവൂര്‍

പത്തനാപുരം: സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനാപുരത്ത് രണ്ട് യുവാക്കള്‍ അതി ദാരുണമായി മരണപ്പെട്ടത് ബൈക്കിന്റെ അമിത വേഗതമൂലം. ആറ് ആഡംബര ബൈക്കുകളിലായി ഉല്ലാസയാത്രക്ക് കോന്നിക്ക് പോയ സംഘത്തിലെ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. പുനലൂര്‍- കായംകുളം പാതയില്‍ പത്തനാപുരം പുതുവലിലാണ് അപകടം നടന്നത്. കല്ലുവാതുക്കല്‍ പാറയില്‍ സനു ഭവനില്‍ സാബു- റോസമ്മ ദമ്പതികളുടെ മകന്‍ സജു സാബു(20), കൊല്ലം ആദിച്ചനല്ലൂര്‍ ഉമ്മല്ലൂര്‍ അശ്വതി ഭവനില്‍ സുരേഷ് കുമാര്‍- ലത ദമ്പതികളുടെ മകന്‍ അരുണ്‍ സുരേഷ്(20) എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ മൈലക്കാട് പ്ലാവിളവീട്ടില്‍ ഹുസൈന്‍(19), ചാത്തന്നൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അര്‍ഷാദ്(21) എന്നിവര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം ചാത്തന്നൂരില്‍ നിന്നും ആറ് ബൈക്കുകളിലായി കോന്നി അടവി മേഖലയിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ സംഘത്തില്‍ ഉള്ളവരാണ് അപകടത്തില്‍ മരണപ്പെട്ടത്. പെണ്‍കുട്ടികളടക്കം പന്ത്രണ്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പത്തനാപുരത്ത് വച്ച് വഴി തെറ്റിയ ഇവര്‍ പത്തനംത്തിട്ട ഭാഗത്തേക്ക് പോകുന്നതിന് പകരം അടൂരിലേക്ക് പോവുകയായിരുന്നു. കുറേ ദൂരം സഞ്ചരിച്ച് വഴിതെറ്റിയെന്ന് മനസിലാക്കിയ ശേഷം തിരികെ വരവെയാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.

പത്തനാപുരത്ത് നിന്നും അടൂരിലേക്ക് പോകുകയായിരുന്നു ബസ്. അമിതവേഗതയിലെത്തിയ ഇരുചക്രവാഹനം ബസി നടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. ഏറെ പ്രയാസപ്പെട്ടാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ സജു സാബു മരണപ്പെട്ടിരുന്നു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ശേഷമാണ് അരുണ്‍ മരണപ്പെട്ടത്. ഇരുചക്രവാഹനം ഓടിച്ചതും അരുണായിരുന്നു. പത്തനാപുരത്ത് നിന്നും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ബസിനടിയില്‍ നിന്ന് വാഹനം പുറത്തെടുത്തത്.

ഇരുചക്ര വാഹനവും ബസിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലം എ. ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സുരേഷ് കുമാറിന്റെ മകനായ അരുണ്‍ കൊല്ലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. അഞ്ജലിയാണ് സഹോദരി. കല്ലമ്പലത്തുള്ള മാരുതി ഷോറൂമിലെ ജീവനക്കാരനായിരുന്നു സജു സാബു. സനുവാണ് സഹോദരന്‍.അടൂര്‍ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്‌കാരം ചടങ്ങുകളും ഇന്ന് നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category