1 GBP = 92.50 INR                       

BREAKING NEWS

പാലാരിവട്ടത്ത് കയ്യിട്ട് വാരിയവരെ കാക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൂട്ട്കൃഷി രാഷ്ട്രീയം; നിശാന്ദിനി എന്ന ഐപിഎസുകാരിയെ കാക്കുന്നത് വര്‍ഗ സ്‌നേഹം; ചീഫ് സെക്രട്ടറിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ക്ക് പുല്ലുവില; എന്നിട്ട് ജേക്കബ് തോമസിന് മാത്രം റെക്കോഡ് ഇട്ട ശിക്ഷാവിധി; അഴിമതി വിരുദ്ധരുടെ പ്രാക്കില്‍ സിപിഎമ്മിന്റെ കുലം മുടിഞ്ഞ് പോകാതിരിക്കട്ടെ -ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

വളരെ ഏറെ സങ്കടത്തോടും നിരാശയോടും കൂടിയാണ് ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. മുന്‍പ് ഈ വിഷയത്തെ കുറിച്ച് ഒട്ടേറെ തവണ സംസാരിച്ചിട്ടുള്ളത്കൊണ്ടാണ് ഇത് വിഷമിപ്പിക്കുന്നത്. സഖാവ് പിണറായി വിജയനോടും ഇവിടെ നാട് ഭരിക്കുന്ന സിപിഎമ്മിനോടും എനിക്ക് പറയാനുള്ളത് ഇവിടെയുള്ള സാധാരണക്കാരുടെ പ്രാക്ക് ഏറ്റുവാങ്ങി നിങ്ങളുടെ കുലം മുടിഞ്ഞ് പോകാതിരിക്കാനെങ്കിലും നിങ്ങള്‍ ഈ മനുഷ്യനോട് സംസാരിക്കണം എന്നുള്ളതാണ്. ഈ മനുഷ്യന്‍ മറ്റാരുമല്ല. കേരള സംസ്ഥാനത്തെ സര്‍വ്വീസിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തന്നെയാണ്. കേരളത്തിന്റെ ഡിജിപി ലോക്നാഥ് ബഹറയെക്കാള്‍ സീനിയോരിറ്റിയുണ്ട് ജേക്കബ് തോമസിന്.

അഴിമതികക് എതിരെ നിരന്തരം പോരാട്ടം നടത്തുന്ന ഈ ഐപിഎസ് ഓഫീസറെ വീണ്ടും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യമായി ഒരു ഐപിഎസ് ഓഫീസറെ തുടര്‍ച്ചയായി രണ്ട് വര്‍ഷം സസ്പെന്‍ഡ് ചെയ്ത് പുറത്ത് നിര്‍ത്തുക എന്ന ക്രൂരമായ നടപടിയാണ് നവോത്ഥാന നായകന്‍ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യത്വം ലവലേശം ഇല്ലാത്ത പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. കേരളം കണ്ട് ഏറ്റവും മികച്ച ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജേക്കബ് ജോമസ്. അഴിമതിക്കെതിരെ സത്യസന്ധമായിട്ടും ധീരമായും നിലപാടെടുത്ത അദ്ദേഹം പല രാഷ്ട്രീയക്കാര്‍ക്കും കുറ്റവാളികള്‍ക്കും തലവേദനയായി മാറി.

വിജിലന്‍സ് ഡയറക്ടര്‍ അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉറക്കം കെടുത്തിയത് സര്‍ക്കാരുകളെ തന്നെയാണ്. ഈ സ്വഭാവം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നിരുന്നപ്പോള്‍ ആ സര്‍ക്കാരും അദ്ദേഹത്തിന് എതിരായിരുന്നു. ഇന്ന് പിണറായി വിജയന്‍ തന്റെ വ്യക്തി വിരോധം മുഴുവന്‍ ഈ മനുഷ്യന്റെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം പോലും ഇല്ല. എന്നാല്‍ കേരള ജനത മുഴുവന്‍ കണ്ണീരിലാണ്. അഴിമതിക്ക് എതിരെ വിരളുയര്‍ത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ എന്തായിരിക്കും സാധാരണക്കാരന്റെ അവസ്ഥ എന്നാണ് ജനം ചോദിക്കുന്നത്. ജേക്കബ തോമസ് ാണോ സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരന്‍. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഏതെങ്കിലും ഒന്നിന് എന്തെങ്കിലും ഒരു ചെറിയ അടിസ്ഥാനമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇന്നും അദ്ദേഹത്തിന് എതിരെ പറയുന്ന ആരോപണം ഡ്രഡ്ജര്‍ അഴിമതിയില്‍ അദ്ദേഹം വേണ്ടപോലെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നതാണ്.

ആ അഴിമതിക്കതയുടെ പിന്നാമ്പുറം തിരക്കിയവര്‍ക്ക് അറിയാം അത് എത്തരത്തിലുള്ള സംഭവമാണ് എന്നും ജേക്കബ് തോമസ് എത്തരത്തിലാണ് വിഷയത്തില്‍ ഇടപെട്ടത് എന്നും. ജേക്കബ തോമസിന്റെ കാലത്ത് അല്ലാ ഡഡ്ജര്‍ അഴിമതിയെന്നും അദ്ദേഹത്തിന ശേഷം വന്ന ഉദ്യോഗസ്ഥന്റെ കാലത്താണ് വിഷയത്തില്‍ പറയുന്ന ആരോപണങ്ങള്‍ ഉണ്ടായത്. ആാെ ഉദ്യോഗസ്ഥന്മാര്‍്ക്കൊന്നും ഒരു പ്രശ്നവും ഇല്ലാതിരിക്കുമ്പോള്‍ ജേക്കബ് തോമസിനെ മാത്രം വേട്ടയാടുന്നത് വ്യക്തി വിരോധമല്ലെങ്കില്‍ പിന്നെ എന്താണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category