1 GBP = 85.80 INR                       

BREAKING NEWS

യാത്രയായത് മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല ഗായിക; സ്വരമാധുരി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായത്രി ശ്രീകൃഷ്ണന് കലാ ലോകത്തിന്റെ കണ്ണീര്‍പ്പൂക്കള്‍; കോഴിക്കോട് ആകാശവാണി നിലയത്തില്‍ ദീര്‍ഘകാലം വോയിസ് ആര്‍ട്ടിസ്റ്റ്; പന്ത്രണ്ടാം വയസില്‍ മുഹമ്മദ് റഫിക്കൊപ്പം സ്റ്റേജില്‍ പാടി ആരംഭം; കലാ ജീവിതത്തില്‍ ഏറെ പ്രശസ്തയാക്കിയത് 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം' എന്ന ഗാനം

Britishmalayali
kz´wteJI³

ഡല്‍ഹി: മലയാള ചലച്ചിത്ര ഗാന രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അതുല്യ കലാപ്രതിഭയേയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ആദ്യകാല ഗായികമാരില്‍ ഒരാളായ ഗായത്രി ശ്രീകൃഷ്ണന്‍ (85) ഇനി ഓര്‍മ്മ. 1934ല്‍ കൊച്ചിയിലാണ് ഗായത്രി ജനിച്ചത്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 'തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി' എന്ന ഗാനവും ശാന്താ പി നായരൊത്തു പാടിയ 'നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന പാട്ടുമാണ്. ഇതില്‍ 'നാഴിയൂരി പാലുകൊണ്ട്' എന്ന ഗാനം അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.


കോഴിക്കോട് ആകാശവാണിയില്‍ ദീര്‍ഘകാലം വോയിസ് ആര്‍ട്ടിസ്റ്റായിരുന്ന ഗായത്രി കുട്ടികള്‍ക്ക് വേണ്ടിയുള്ള റേഡിയോ പരിപാടിയായ 'ബാലഗോകുലത്തിന്റെ' അവതാരകയുമായിരുന്നു. 'ചേച്ചി' എന്ന പേരിലായിരുന്നു ഗായത്രി അറിയപ്പെട്ടിരുന്നത്. കോഴിക്കോട് വെള്ളിമാടുകുന്ന് സിഎച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് ഡല്‍ഹിയില്‍ മകനും പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനുമായ ജി.എസ്.രാജനൊപ്പമായിരുന്നു താമസം. ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായി വിരമിച്ച പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ജി.എസ്. ശ്രീകൃഷ്ണനാണു ഭര്‍ത്താവ്. മക്കള്‍: സി.എസ്.രാജന്‍, സുജാത. മരുമകളും ജി.എസ്.രാജന്റെ ഭാര്യയുമായ അഞ്ജനാ രാജന്‍ നര്‍ത്തകിയും കലാ നിരൂപകയുമാണ്.

 1956 ഫെബ്രുവരിയില്‍ റിലീസായ രാരിച്ചന്‍' നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സാഫീസില്‍ തിളങ്ങിയില്ല. എന്നിരുന്നാലും പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. രാരിച്ചനില്‍ പാടി നാട്ടിലേക്ക് മടങ്ങിയ ശേഷം സിനിമയിലേക്ക് തിരിച്ചുചെന്നതേയില്ല ഗായത്രി ശ്രീകൃഷ്ണന്‍. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ശേഷം അമ്മയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള മൂന്നു പെണ്‍മക്കളെയും വളര്‍ത്തിക്കൊണ്ടുവന്നത്. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വേണ്ടി സിനിമാ മോഹങ്ങളൊക്കെ സ്വയം വേണ്ടെന്നു വച്ചെങ്കിലും സംഗീതത്തെ ഉപേക്ഷിച്ചില്ല ഗായത്രി.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയി ചേര്‍ന്നു അവര്‍. അര നൂറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പ്രക്ഷേപക, പാട്ടുകാരി, നാടകനടി അങ്ങനെ വൈവിധ്യമാര്‍ന്ന റോളുകള്‍. ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം പക്ഷേ ഇതൊന്നുമല്ല. ഗന്ധര്‍വ ഗായകന്‍ മുഹമ്മദ് റഫിയോടൊപ്പം സ്റ്റേജില്‍ പാടിയതാണ്.

മട്ടാഞ്ചേരിക്കടുത്ത പഴയ പട്ടേല്‍ ടാക്കീസില്‍ നടന്ന ഗാനമേളയില്‍ പണ്ഡിറ്റ് നെഹ്റുവിനെ പ്രകീര്‍ത്തിച്ച് ഭജുഗ് ജുഗ് ജിയേ ജവാഹര്‍ലാല്‍' എന്നൊരു പാട്ട് റഫി സാഹിബിനൊപ്പം പാടുമ്പോള്‍ ഗായത്രിക്ക് പ്രായം വെറും പന്ത്രണ്ട് വയസാണ്. മെഹബൂബും ഉണ്ടായിരുന്നു അന്ന് കോറസില്‍ ഒപ്പം. പാട്ട് പാടിക്കഴിഞ്ഞ ശേഷം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തു തട്ടി റഫി ചോദിച്ചു: കുട്ടീ, ബോംബെയിലേക്ക് വന്നാല്‍ ഇനിയും പാടാം. വരുന്നോ? ഇല്ലെന്നു തലയാട്ടി ഒന്നും മിണ്ടാതെ പകച്ചുനിന്നു കൊച്ചു ഗായത്രി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category