1 GBP = 85.00 INR                       

BREAKING NEWS

കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത് കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗം; ജോസ് കെ മാണിക്ക് പാര്‍ട്ടി അമരത്ത് വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവരുടെ ഒറ്റക്കെട്ടായ തീരുമാനം; പുതിയ ചെയര്‍മാന്‍ ജയ് വിളിച്ച് അണികളും; തീരുമാനം അംഗീകരിക്കില്ലെന്നും നടന്നത് ബദല്‍ നീക്കവുമെന്ന നിലപാടില്‍ പി ജെ ജോസഫ് വിഭാഗവും; ചെയര്‍മാന്‍ സ്ഥാനത്ത് ജോസ് കെ മാണി എത്തിയതോടെ ഇനി കളി കോടതിയില്‍

Britishmalayali
kz´wteJI³

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നു. കെ എം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് സ്വയം പ്രഖ്യാപിച ചെയര്‍മാനായി പി ജെ ജോസഫ് രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ തീരുമാനം അംഗീകരിക്കാതെ ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നിയിച്ച ജോസ് കെ തോമസ് ഇന്ന് കോട്ടയത്ത് യോഗം വിളിച്ചു. യോഗത്തില്‍ ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

ജോസ് കെ മാണിക്ക് പാര്‍ട്ടി അമരത്ത് വേണമെന്ന് ഇന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. പുതിയ ചെയര്‍മാന് ജയ് വിളിച്ച് അണികളും രംഗത്തെത്തി. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്. ഇതോടെ യോഗം വിളിച്ച നേതാക്കളെ പി ജെ ജോസഫ് ചെയര്‍മാന്‍ പവര്‍ ഉപയോഗിച്ച് പുറത്താക്കാനാണ് സാധ്യത. ഇനി നിയമപരമായ പോരാട്ടത്തിലേക്കാണ് കേരളാ കോണ്‍ഗ്രസ് നീങ്ങുന്നത്.

റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എംഎല്‍എമാരാണ് ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നത്. അതേസമയം സിഎഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല. അദ്ദേഹം പി ജെ ജോസഫ് പക്ഷത്താണ് നിലകൊള്ളുന്നത്. പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷവും ജോസ് കെ മാണിയെ അനുകൂലിക്കുന്നവരാണ്. കെ എം മാണിയുടെ പാര്‍ട്ടി എന്ന വികാരത്തോടെയാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇന്നും എത്തിയത്. ഇ ജെ അഗസ്റ്റിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ നോമിനേറ്റ് ചെയ്തത്. 320 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം ജോസ് കെ മാണി ഇന്ന് വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി ജെ ജോസഫിന്റെ ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇത് അവഗണിച്ചാണ നേതാക്കള്‍ യോഗത്തിന് എത്തിയത്. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതുമാണ് ജോസ് കെ മാണി വിഭാഗത്തിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനാണ് ജോസഫ് ഒരുങ്ങുന്നത്. ജോസ് പക്ഷം പാര്‍ട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും.

ചെയര്‍മാനെ തെരെഞ്ഞെടുക്കുന്നതിനായി പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂണ്‍ 3 ന് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. ഭരണഘടനാപ്രകാരം ഇത്തരത്തില്‍ കത്ത് ലഭിച്ചാല്‍ യോഗം വിളിച്ചുചേര്‍ത്തേ മതിയാവൂ. എന്നാല്‍ ജോസഫ് ഈ തീരുമാനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യമുയര്‍ന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തില്‍ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിര്‍ന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്തത്.

പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ ചേരുന്ന നിയമസഭയിലും പിളര്‍പ്പുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ നീളുമെന്ന കാര്യം ഉറപ്പാണ്. 2013ല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിരുന്നു. 2013 ഓഗസ്റ്റ് മുതലാണ് ഇത് നിലവില്‍ വന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ചെയര്‍മാനേയും വര്‍ക്ികംഗ് ചെയര്‍മാനേയും മാറ്റാനുള്ള വ്യവസ്ഥയാണ് ഇത്. മൂന്നിലൊന്ന് സംസ്ഥന സമിതി അംഗങ്ങളുടെ പിന്തുണയോടെ സമിതി വിളിക്കാന്‍ കത്ത് നല്‍കിയാല്‍ 15 ദിവസത്തിനകം വിളിച്ചു ചേര്‍ക്കണം. അല്ലാത്ത പക്ഷം സംസ്ഥാന സമിതിയിലെ ആര്‍ക്കും യോഗം വിളിച്ച് ചേര്‍ക്കാം. അവിടെ ഭൂരിപക്ഷവും തെളിയിക്കാം. ഭരണഘടനയിലെ ഈ വ്യവസ്ഥയാണ് ജോസ് കെ മാണിക്കായി മാണി വിഭാഗം പ്രയോഗിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category