1 GBP = 92.00INR                       

BREAKING NEWS

ഡാന്‍സ് ബാറിലെ നര്‍ത്തകിയുടെ മാറിടത്തിലേക്ക് നോട്ട്‌കെട്ടുകള്‍ വാരിയെറിയുന്ന നവോത്ഥാനം; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരില്‍ ഭീഷണിക്ക് കേസ് എടുക്കുന്ന സ്ത്രീ സമത്വം; സാമ്പത്തിക തിരിമറികളില്‍ പ്രതിചേര്‍ക്കപ്പെടുകയും സ്വന്തം ഡാന്‍സ് ബാര്‍ നടത്തുകയും അനേകം ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരോപിക്കപ്പെടുകയും ചെയ്യുന്ന മക്കളുള്ള പാര്‍ട്ടി സെക്രട്ടറി; സത്യത്തില്‍ സിപിഎമ്മിന് എന്താണ് സംഭവിച്ചത്?

Britishmalayali
ഷാജന്‍ സ്‌കറിയ

 

സ്തുതി പാടുക നാം മര്‍ത്യന് സ്തുതി പാടുക നാം മര്‍ത്യന് സ്തുതി പാടുക. തന്‍ അയല്‍പക്കത്തരവയര്‍ നിറയാ പെണ്ണിന് പെരുവയര്‍ നല്‍കും മര്‍ത്യന് സ്തുതി പാടുക നാം മര്‍ത്യന് സ്തുതി പാടുക നാം. ഇത് മഹാനായ അയ്യപ്പപ്പണിക്കര്‍ എഴുതിയ ഒരു കവിതയിലെ വരികളാണ്. വളരെ സുന്ദരമായി അദ്ദേഹം പറഞ്ഞിരിക്കുന്നു മനുഷ്യവര്‍ഗം എങ്ങനെയാണ് അര വയര്‍ നിറയാത്ത പെണ്ണിന്റെ പെരുവയര്‍ നിറയ്ക്കാന്‍ അവന്‍ തയാറാണ് എന്ന്. ഇന്ന് ഇത് ഏറെ പ്രസക്തമായിരിക്കുന്നത് നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഒരു മകന്‍ ആ കര്‍മ്മം ഭംഗിയായി നിറവേറ്റുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതുകൊണ്ടാണ്.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായിലെ ഒരു ഡാന്‍സ് ബാറിലെ ബീഹാറിയായ ഒരു യുവതിയെ പത്തു വര്‍ഷത്തോളം കൊണ്ടു നടന്ന് ലൈംഗികമായി ഉപയോഗിക്കുകയും പെരുവയര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരിക്കുന്നു. അങ്ങനെ പിറന്ന ഒരു കുഞ്ഞിന് ഇപ്പോള്‍ എട്ട് വയസ് പ്രായമായി. ആദ്യമൊക്കെ ആ കുഞ്ഞിന്റെ ചെലവ് നടത്തുകയും അമ്മയേയും കുഞ്ഞിനേയും മുംബൈയില്‍ സുരക്ഷിതമായി താമസിപ്പിക്കുകയും ഒക്കെ ചെയ്ത ബിനോയ് കോടിയേരി ഒടുവില്‍ അതൊക്കെ മറന്നു. സഹായങ്ങളൊക്കെ നിര്‍ത്തി, പെണ്‍കുട്ടി പരാതി കൊടുത്തിരിക്കുന്നു, ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തിരിക്കുന്നു.

ശരിതെറ്റുകള്‍ പൊലീസ് കണ്ടെത്തി തീരുമാനിക്കട്ടെ. പക്ഷേ ഒരു യുവതി തന്റെ കുഞ്ഞിന്റെ അച്ഛന്‍ ഒരാളാണ് എന്ന് ആവശ്യപ്പെടണമെങ്കില്‍ അതിന് പിന്നില്‍ തീര്‍ച്ചയായും കാരണം വേണം. അല്ലെങ്കില്‍ തന്റെ ആരോപണം വ്യാജമാണ് എന്ന് വേഗത്തില്‍ തെളിയക്കാന്‍ പൊലീസിന് കഴിയുമെന്നറിയാം. കുടുക്കുകയാണ് ആ യുവതിയുടെ ലക്ഷ്യമെങ്കില്‍ കുഞ്ഞിന്റെ കാര്യം പറയേണ്ടതില്ല. അങ്ങനെ നോക്കിയാല്‍ പ്രഥമ ദൃഷ്ട്യാ ആ കുറ്റം യുവാവ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനോയ് ചെയ്തെന്ന് വേണം അനുമാനിക്കാന്‍.

എന്റെ വിഷയം അതൊന്നുമല്ല രാജ്യത്തെ ഏറ്റവും വലിയ നവോത്ഥാന സ്ത്രീ ശാക്തീകരണ, പുരോഗമന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ എങ്ങനെയാണ് ഇങ്ങനെയായത് എന്നതാണ്. അപ്പോള്‍ ചോദിക്കും മകന്‍ ഇങ്ങനെയായതിന് അച്ഛന്‍ എന്ത് പിഴച്ചു എന്ന്. അതിന് ഒരുപാട് മറു ചോദ്യങ്ങള്‍ ഉണ്ട്. മകന്‍ ആദ്യമായല്ല ഇങ്ങനെയാകുന്നത്. മകന്‍ ഇങ്ങനെയൊക്കെയാണെന്ന് അച്ഛന്‍ അറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുകയാണ് ഈ അച്ഛന്‍. സിപിഎം പോലൊരു വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ എങ്ങനെയാണ് ഇങ്ങനെയായി തീര്‍ന്നത്. പലപ്പോഴും മക്കള്‍ അച്ഛനെ ധിക്കരിച്ച് വേറെ രീതിയില്‍ പോകാറുണ്ട്.

പക്ഷേ അത്തരം മക്കളെ അത്തരം അച്ഛന്മാര്‍ തള്ളിപ്പറയാറുമുണ്ട്. പക്ഷേ ഇന്നും കോടിയേരിയുടെ മക്കള്‍ നിരന്തരമായി വിവാദങ്ങളില്‍ ചെന്ന് ചാടുകയും അവരൊക്കെ കോടിയേരിയുടെ ജീവിതത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുമ്പോള്‍ ഒരു പരിധി വരെ മക്കളുടെ ചെയ്തികള്‍ക്ക് കോടിയേരിക്ക് ഉത്തരവാദിത്വമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളെ കുറിച്ച് ആദ്യമല്ല ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ദുബായില്‍ വച്ച് ചില സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റ് വാറണ്ടുണ്ടായ വാര്‍ത്ത മുന്‍പേ വന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

gfhfg 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category