1 GBP = 85.00 INR                       

BREAKING NEWS

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ജെ.എസ്.വി.ബി.എസ് ഓഗസ്റ്റില്‍

Britishmalayali
രാജു വേലംകാല

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ.എസ്.വി.ബി.എസ്) ഓഗസ്റ്റ് 15, 16, 17 തീയതികളില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ച് നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് പരിപാടി.


ഈ വര്‍ഷത്തെ ചിന്താ വിഷയം: തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക (റോമര്‍ 12 :21). എല്ലാ ദിവസവും വിവിധ തരം ക്ലാസ്സുകള്‍, സംഗീത പരിശീലനങ്ങള്‍, വിവിധ ആക്റ്റിവിറ്റികള്‍ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്‍കും. രജിസ്ട്രേഷന്‍ ഫീസ് ഒരു കുട്ടിക്ക് അഞ്ചു പൗണ്ട്. വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി - ഫാ: ഏലിയാസ് പോള്‍ - 07404367803, സെക്രട്ടറി - രാജു വേലംകാല - 07789411249, 01224680500, ട്രഷറാര്‍ -  ജോണ്‍ വര്‍ഗീസ് - 07737783234, 01224467104, സണ്‍ഡേ സ്‌കൂള്‍ പ്രധിനിധി - ബിനു പ്രതീഷ് - 07405610741
ദേവാലയത്തിന്റെ വിലാസം
St .Clement Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category