1 GBP = 88.40 INR                       

BREAKING NEWS

പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കായി 800 പൗണ്ട് ശേഖരിച്ചു നല്‍കി അകാല്‍; നഴ്‌സിംഗ് ഡേയില്‍ കാരുണ്യത്തിന്റെ തിരി തെളിയിച്ച് ലിവര്‍പൂളിലെ സൗഹൃദ കൂട്ടായ്മ

Britishmalayali
kz´wteJI³

ലിവര്‍പൂളില്‍ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ക്കു വേണ്ടി 800 പൗണ്ട് ശേഖരിച്ച് ലിവര്‍പൂള്‍ ഫസക്കെര്‍ലി കൗണ്‍സിലര്‍ ലിന്‍സി മെലിയ ഏല്‍പ്പിച്ച് ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (അകാല്‍) മാതൃകയാകുന്നു. സംഘടനയിലെ അംഗങ്ങളില്‍ നിന്നുതന്നെയാണ് ഫണ്ട് ശേഖരണം നടത്തിയത്. അകാല്‍ പ്രസിഡന്റ് ജിജിമോന്‍ മാത്യുവില്‍ നിന്ന് ചെക്ക് സ്വീകരിച്ചു കൊണ്ട് കൗണ്‍സിലര്‍ ലിണ്ട്സി മെലിയ അകാല്‍ അംഗങ്ങളെ അഭിനന്ദിച്ചു. അകാല്‍ എല്ലാ വര്‍ഷവും നടത്തുന്ന നേഴ്സ് ഡേ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് ചെക്ക് കൈമാറിയത്.

ലിവര്‍പൂളില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നുവെന്ന പത്ര വാര്‍ത്ത കണ്ടാണ് അകാല്‍ ഈ ഉദൃമത്തിനു തുനിഞ്ഞത്. മലയാളി സമൂഹത്തിനു ലോകത്ത് എല്ല സ്ഥലത്തും എത്തിച്ചേരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് നഴ്സിംഗ് എന്ന ജോലിയാണ് അതിനു തുടക്കം കുറിച്ച ഫ്ലോറെന്‍സ് നൈറ്റിംഗെയിലിന്റെ ജന്മദിനമാണ് നഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും നഴ്സ് ഡേ ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ കൂടിയാണ് അകാല്‍.

ഈ വര്‍ഷവും അതി മനോഹരമായി നഴ്സ് ഡേ ആഘോഷം നടന്നു. ചടങ്ങില്‍ വച്ച് ബ്രോഡ് ഗ്രീന്‍ ഹോസ്പിറ്റലില്‍ നിന്നും ബെസ്റ്റ് നഴ്സ് ആയി തിരഞ്ഞെടുത്ത ഷേര്‍ലി ജെയിംസിനെ ആദരിച്ചു. അകാല്‍ എന്നാല്‍ ലിവര്‍പൂളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനത്തില്‍ കൂടി എന്നും ജനശ്രദ്ധ നേടിയിട്ടുള്ള മലയാളി അസോസിയേഷനും ഒരു മലയാളി അസോസിയേഷന്റെ ഔദ്യോഗികതകള്‍ ഒന്നും ഇല്ലാതെ ഫാസക്കര്‍ലി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗഹൃദ കുടുംബ കൂട്ടായ്മ കൂടിയും ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category