1 GBP = 98.30INR                       

BREAKING NEWS

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും എത്തിയത് എന്‍എച്ച്എസിലേക്ക്; സമസ്ത മേഖലകളിലും കൈവച്ച ഷെഫീല്‍ഡിലെ ആനി പാലിയത്ത് ഇനി ആകാശത്തു നിന്നും എടുത്തു ചാടും

Britishmalayali
ജോര്‍ജ്ജ് എടത്വാ

സംഗീതം... നൃത്തം... സാഹിത്യം... തുടങ്ങി ആനി പാലിയത്ത് കൈവെക്കാത്ത മേഖലകളില്ല. അക്കൂട്ടത്തിലേക്ക് ഇനി സാഹസികത കൂടി ചേര്‍ക്കാം. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിംഗിലൂടെയാണ് ആനി പാലിയത്ത് സാഹസിതക കാട്ടാനൊരുങ്ങുന്നത്. ആകാശച്ചാട്ടത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലഭിച്ച ആദ്യത്തെ അപേക്ഷ ആയിരുന്നു ആനി പാലിയേത്തിന്റേത്. ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലിനോക്കുന്ന ആനിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത് ഇന്ത്യന്‍ ആര്‍മിയിലെ ജീവിത കാലമാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്‌സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുള്ള ആനിയുടെ ധീരത യുകെ മലയാളികള്‍ നേരിട്ടറിയുവാന്‍ പോകുന്നത് സ്‌കൈ ഡൈവിംഗിലൂടെ ആയിരിക്കും. ആകാശച്ചാട്ടത്തില്‍ ഏറെ ആവേശത്തോടെയാണ് ആനി പാലിയത്ത് പങ്കെടുക്കുന്നത്. സാഹസികതയും സാമൂഹ്യ പ്രതിബദ്ധതയും ആതുര സേവനവും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പകച്ചുപോയ ഒരു സമൂഹത്തിന് കൈതാങ്ങാകുവാന്‍ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷന്‍ നടത്തുന്ന സ്‌കൈ ഡൈവിങ്ങില്‍ കൂടി സാധിയ്ക്കും എന്നു ആനി പാലിയത്ത് ഉറച്ചു വിശ്വസിക്കുന്നു.
എറണാകുളം നഗരത്തിലെ കലൂരില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ആനി പാലിയത്ത്. എറണാകുളം സെന്റ് തെരേസാസ്സ്, സെന്റ് പോള്‍സ് കളമശ്ശേരി, ആലുവ സെന്റ് സേവിയേഴ്സ്സ് എന്നിവിടങ്ങളിലെ പഠനശേഷം ആര്‍മിയില്‍ മിലിട്ടറി നഴ്‌സിംഗ് പൂര്‍ത്തിയാക്കി. എട്ടു കൊല്ലം ബാംഗ്ലൂര്‍, ഡെല്‍ഹി, ഗോവ എന്നിവടങ്ങളില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്‌സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തു. 2002ല്‍ കുടുംബസമേതം യുകെയിലേക്കുകുടിയേറി ബ്രിട്ടീഷ് പൗരത്വവും സ്വീകരിച്ചു. പ്രശസ്തമായ നിരവധി കവിതകളും ഗ്രന്ഥങ്ങളും രചിച്ച കൊച്ചി വൈദ്യ വിശാരദ്സെബാസ്റ്റിയന്‍ വൈദ്യന്റെ കൊച്ചു മോളും, ടീച്ചറും എഴുത്തുകാരിയുമായ അല്‍ഫോണ്‍സയും പരേതനായ കലൂര്‍ നടുവിലവീട്ടില്‍ ഇസിദോറിന്റെ മകളുമാണ്. ഇന്ത്യന്‍ ആര്‍മി ജീവിതത്തിനിടയില്‍ പങ്കെടുത്ത റിപ്പബ്ലിക്ക് ഡേയുടെ ഡല്‍ഹി ക്യാമ്പ്,ഓഗസ്റ്റ് 15ന്റെ ക്യാമ്പ് ജീവിതത്തിന്റെ സാമൂഹ്യപരമായ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സഹായിച്ചു.

യുകെയിലെ ജീവിതം വഴി കൂടുതല്‍ സാമൂഹ്യ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും ശ്രദ്ധ നല്‍ക്കുവാന്‍ സാധിച്ചു.സാമൂഹ്യ മാധ്യമങ്ങളില്‍ വലുതുംചെറുതുമായആര്‍ട്ടിക്കിള്‍എഴുതാന്‍ തുടങ്ങി. വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍, മതങ്ങള്‍, കുടുംബഭദ്രത, ആതുരസേവനം, ശിശുപരിപാലനം എന്നീ വിഷയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം കൊടുത്തത്. ലോകസമാധാനത്തെ കുറിച്ചെഴുതിയ 'അതിരുകളില്ലാത്ത ലോകം' എന്ന ആര്‍ട്ടിക്കിള്‍ ഡിസി ബുക്സിന്റെ 'ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍' എന്ന ബുക്കില്‍ അച്ചടിച്ചു വന്നു. ഷെഫീല്‍ഡില്‍ ഭര്‍ത്താവ് അജിത് പാലിയത്തിനോടൊപ്പം 'അഥേനിയം അക്ഷര ഗ്രന്ഥാലയം' എന്ന പേരില്‍ മലയാളികള്‍ക്കായി ഒരു പബ്‌ളിക് ആന്റ്ഓണ്‍ലൈന്‍ ലൈബ്രറി വീട്ടില്‍ നടത്തുന്നു. യുകെയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി യുകെ കോ-ഓര്‍ഡിനേറ്റര്‍ ആണ്.

അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തുന്നസാഹിത്യശില്‍പശാലകള്‍ക്കും, സാഹിത്യ രചനാമത്സരങ്ങള്‍ക്കും, സാഹിത്യോത്സവങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. അഥേനിയം ബുക്‌സ് യുകെ പുറത്തിറക്കിയ 'ഫ്‌ലൈലീഫ്, മഷിത്തണ്ട് തുടങ്ങിയ പലയുകെപുസ്തകങ്ങളിലും മാഗസിനുകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം പുസ്തക നിരൂപണങ്ങളും, സിനിമ നിരൂപണങ്ങളും എഴുത്തുകളില്‍പെടും. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച 'രാത്രികളെ ഞാന്‍ ഭയപ്പെട്ടിട്ടില്ല' എന്ന കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. യുകെയിലെ മികച്ച ഗായകരിലൊരാളായ ഭര്‍ത്താവ് അജിത്തിനോടൊപ്പം യുകെയിലെ ഒട്ടു മിക്കവേദികളിലും ഗാനങ്ങള്‍ ആലപിക്കാറുണ്ട്.

യുകെയിലെ പ്രസിദ്ധ ഗാനോത്സവങ്ങളായ ഗീതാഞ്ജലി, ഓള്‍ഡ് ഈസ് ഗോള്‍ഡ്, ഗ്രേസ് നൈറ്റ്, ടോണ്ടന്‍ ഗാനോത്സവം, മഴവില്‍ സംഗീതം, മയൂര ഫെസ്റ്റ് എന്നിവയിലെ നിറസാന്നിധ്യം. യുകെയിലെ പല പരിപാടികളിലുംമലയാളത്തിലും ഇംഗ്ലീഷിലും ആങ്കറിങ്നടത്താറുണ്ട്. ഏറെ പ്രശസ്തമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ്നൈറ്റില്‍ പല തവണ മിസ്/മിസ്സിസ് യുകെ സൗന്ദര്യ മത്സരങ്ങളുടെകോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലയാളിഅവാര്‍ഡ് നൈറ്റില്‍ ഒരു തവണ മിസ്സിസ് യുകെ മത്സരത്തില്‍ പങ്കെടുത്തു മിസ്സിസ് കന്‍ജീനിയാലിറ്റി പട്ടം കരസ്ഥമാക്കി.

2013ല്‍ യുകെയില്‍ അവതരിപ്പിച്ച കെപിഎസിയുടെ അശ്വമേധംഎന്ന പ്രൊഫഷണല്‍ നാടകത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു. 2014ല്‍ ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് മലയാളി അസോസിയേഷന്‍ നടത്തിയ കലോത്സവത്തില്‍ നോര്‍ത്ത് റീജിയന്‍ കലാതിലകമായി. പാട്ട്, പ്രസംഗം, മോണോആക്ട്, ഫാന്‍സി ഡ്രസ്സ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് കലാതിലക പട്ടം നേടിയത്.

ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ എന്നും ആനിയുടെ പ്രഥമ പരിപാടിയില്‍ ഉള്ളതാണ്. സതാംപ്ടണ്‍ മദേര്‍സ് ചാരിറ്റി, സെന്റ്ലൂക്ക് ചാരിറ്റി, ബ്രിട്ടീഷ് മലയാളി ചാരിറ്റി എന്നിവയ്ക്ക് സ്ഥിരമായി സംഭാവനകള്‍ നല്‍കുന്നതിനോടൊപ്പം രണ്ടു പ്രാവശ്യമായി ചാരിറ്റിക്കായിസ്വന്തം മുടി മുറിച്ചു ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ നല്‍കി. മറ്റൊരു പ്രസിദ്ധ ചാരിറ്റി പരിപാടിയായ സമര്‍പ്പണയുടെ പങ്കാളിയാണ്. നിലവില്‍ ചേര്‍ത്തല സംഗമം ചാരിറ്റി കോര്‍ഡിനേറ്ററാണ്. കഴിഞ്ഞ കേരള പ്രളയത്തില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ആവിശ്യ സാധനങ്ങള്‍ സ്വരൂപിച്ചു കേരളത്തിലേക്ക് നല്‍കുകയുണ്ടായി.ഒപ്പം ചേര്‍ത്തല ചാരിറ്റിയിലൂടെ പണം സ്വരൂപിച്ചു കുട്ടനാട്ടില്‍ കൊണ്ടുചെന്ന് ആവിശ്യപ്പെട്ടവര്‍ക്ക് വീടുകളില്‍ കൊണ്ടുചെന്ന് നല്‍കുകയുണ്ടായി.
നാട്ടിലുള്ള കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു പഠന ചിലവുകള്‍ക്കും ഓരോ ആഘോഷദിവസങ്ങളുടെയും പണം എല്ലാ വര്‍ഷവും സ്വരുക്കൂട്ടി അയച്ചു കൊടുക്കുന്നുണ്ട്. ആര്‍തര്‍ പാലിയത്ത്, ആഡം പാലിയത്ത്, അഡ്രിയാന്‍ പാലിയത്ത് എന്നിവര്‍ മക്കളാണ്.

ആകാശച്ചാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്തംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് ആകാശച്ചാട്ടം നടത്തുന്നത്.  ഇതുവരെ ലഭിച്ച അപേക്ഷകളില്‍ നിന്നും ഇരുപതോളം പേരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇനി പത്ത് ആളുകള്‍ക്ക് കൂടി ആകാശച്ചാട്ടത്തില്‍ പങ്കെടുക്കാം. 16 വയസുകഴിഞ്ഞ കുട്ടികള്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ വാര്‍ത്തയുടെ വീഡിയോയില്‍ കാണുന്ന [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് ബന്ധപ്പെടുക സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.

മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category