1 GBP = 85.80INR                       

BREAKING NEWS

11-ാം വയസ്സില്‍ ബ്രിട്ടീഷ് മെന്‍സ ലിസ്റ്റില്‍ ഇന്ത്യന്‍ ബാലിക; മുംബൈ യില്‍നിന്നും കുടിയേറിയ ടെക്കി ദമ്പതിമാരുടെ മകളുടെ നേട്ടത്തില്‍ കൈയടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും

Britishmalayali
kz´wteJI³

ക്യു പരിശോധനയില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. മുംബൈക്കാരായ ഇന്ത്യന്‍ ദമ്പതിമാരുടെ 11 വയസ്സുള്ള മകളാണ് ബ്രിട്ടീഷ് മെന്‍സ ടെസ്റ്റില്‍ പരമാവധി മാര്‍ക്ക് സ്‌കോര്‍ ചെയ്യുകയും മെന്‍സ അംഗത്വത്തിന് ഉടമയാവുകയും ചെയ്തത്. കാറ്റര്‍ തേഡ് ബി പരീക്ഷയില്‍ സാധ്യമായ 162 മാര്‍ക്കും നേടാന്‍ ജിയ വഡൂച്ചയെന്ന മിടുക്കിക്കായി.

ജിയയുടെ നേട്ടം തങ്ങളെയാകെ ആഹ്ലാദിപ്പിക്കുന്നുവെന്ന് അമ്മ ബിജാല്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്കെ സവിശേഷമായൊരു ബുദ്ധി ജിയ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മെന്‍സ പരിശോധനയില്‍ മുന്നിലെത്തുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഷെ്‌നല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന സോഫ്റ്റ്‌വേര്‍ സ്ഥാപനം നടത്തുന്ന ബിജാല്‍ അഭിപ്രായപ്പെട്ടു.

മുംബൈയില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ജിയയുടെ കുടുംബം. അക്കൗണ്ടന്റുമാരും ഐടി പ്രൊഫഷണലുകളും വ്യവസായികളും നിറഞ്ഞ കുടുംബത്തില്‍, ഏതെങ്കിലുമൊരു പ്രൊഫഷനില്‍ തളച്ചിടപ്പെടാന്‍ ജിയ ആഗ്രഹിക്കുന്നില്ലെന്ന് ബിജാല്‍ പറഞ്ഞു. സംഗീതവും കലയുമാണ് ജിയയുടെ ഇഷ്ട മേഖലകള്‍. അതില്‍ മികവുകാട്ടണമെന്നാണ് ആഗ്രഹവും-അമ്മ പറഞ്ഞു.

ഐക്യു ലെവലില്‍ മികവ് കാട്ടുന്നവര്‍ക്കുള്ളതാണ് മന്‍സ അംഗത്വം. മെന്‍സ നടത്തുന്ന പരീക്ഷയുടെയും മനശാസ്ത്രജ്ഞന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മെന്‍സയില്‍ അംഗത്വം നല്‍കുന്നത്. എന്നാല്‍, മെന്‍സ അംഗത്വം കിട്ടുന്നവരെ ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായും സ്റ്റീഫന്‍ ഹോക്കിങ്ങുമായും താരതമ്യപ്പെടുത്തുന്നതില്‍ യുക്തിയില്ലെന്ന് ബ്രിട്ടീഷ് മെന്‍സ അഭിപ്രായപ്പെട്ടു.

മെന്‍സ പരിശോധനയില്‍ വാങ്ങാനാവുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് 162. എന്നാല്‍, ഐന്‍സ്റ്റീനോ ഹോക്കിങ്ങോ ഈ പരീക്ഷയെഴുതിയതിന് തെളിവില്ലാത്തതിനാല്‍, അവരുമായുള്ള താരതമ്യം യുക്തിയല്ലെന്നാണ് ബ്രിട്ടീഷ് മെന്‍സയുടെ അഭിപ്രായം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category