1 GBP = 85.30 INR                       

BREAKING NEWS

ലണ്ടന്‍ നഗരത്തിലെ സര്‍വ നിയന്ത്രണങ്ങളും ക്രിമിനലുകളുടെ കൈകളിലോ? രണ്ടു കൗമാരക്കാരെ കൊന്നവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ നൂറിലധികം അക്രമികള്‍ കല്ലേറ് നടത്തി; സ്ട്രാറ്റ്ഫഡ് ഇന്നലെ ഇളകിമറിഞ്ഞത് ഇങ്ങനെ

Britishmalayali
kz´wteJI³

സ്ട്രാറ്റ്ഫഡില്‍ കൊള്ള അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ അക്രമികളുടെ അഴിഞ്ഞാട്ടം. നൂറോളം വരുന്ന അക്രമിസംഘം പോലീസിനുനേരെ കല്ലെറിഞ്ഞു. വെസ്റ്റ് ഫീല്‍ഡില്‍ കൊള്ള നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിനുനേരെയാണ് സംഘടിതമായ ആക്രമണുണ്ടായത്. കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

ക്രിമിനലുകളുടെ തലസ്ഥാനമായി ലണ്ടന്‍ മാറുകയാണെന്ന ആശങ്കയ്ക്ക് അടിവരയിടുന്നതാണ് ഈസ്റ്റ് ലണ്ടനിലെ വെസ്റ്റ് ഫീല്‍ഡ് ഷോപ്പിങ് സെന്ററിലുണ്ടായ അക്രമണം. കല്ലേറുകണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ പ്രാണരക്ഷാര്‍ഥം നിലവിളിച്ചുകൊണ്ട് പരക്കംപാഞ്ഞു. ഓടുന്നതിനിടെ, സ്‌റ്റെയര്‍കേസില്‍നിന്ന് വീണ് ഒരു സ്ത്രീക്കും പരിക്കേറ്റു.

രാത്രി എട്ടുമണിയോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് ജനക്കൂട്ടം കല്ലുകളും കത്തികളുമായി പോലീസിനെ നേരിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂ്ന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ കൊള്ളയ്ക്കും ആയുധം കൈയില്‍വെച്ചതിനും കുറ്റം ചുമത്തി. കൂടുതല്‍ പോലീസിനെ സ്ഥലത്ത് നിയോഗിക്കുമെന്നും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.

ലണ്ടനില്‍ ഒരാഴ്ചയായി തുടരുന്ന ആക്രമങ്ങളുടെ തുടര്‍ച്ചയായാണ് സ്ട്രാറ്റ്ഫഡ് സംഭവത്തെയും പോലീസ് വിലയിരുത്തുന്നത്. കഴിഞ്ഞയാഴ്ച അരമണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട കൗമാരക്കാര്‍ സൗത്ത് വെസ്റ്റ് ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയും ഒരു കത്തിക്കുത്തേറ്റ് മരിച്ചു. ഇതോടെ, ഇക്കൊല്ലം ലണ്ടന്‍ നഗരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി.

വെളളിയാഴ്ച വൈകിട്ട് 4.42-നാണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ്ങില്‍ ചെയോണ്‍ ഇവാന്‍സ് എന്ന 18-കാരന്‍ കുത്തേറ്റ് മരിച്ചത്. കൗമാരക്കാരനായ അക്രമി സംഘമാണ് കൊലനടത്തിയത്. 17 തവണയാണ് ലംബേത്ത് കോളേജ് വിദ്യാര്‍ഥിയായ ചെയോണ്‍സിന് കുത്തേറ്ററത്. കേസുമായി ബന്ധപ്പെട്ട് 17-ഉം 18-ഉം വയസ്സുള്ള രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെയോണ്‍സ് കൊല്ലപ്പെട്ട് 12 മിനിറ്റിനിടെ പ്ലംസ്റ്റീഡിലെ കാര്‍പാര്‍ക്കിയില്‍ എനിയോള അലൂക്കോ എന്ന 19-കാരന്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിനും നിരവധി തവണ വെടിയേറ്റ എനിയോള, സംഭവസ്ഥലത്തുതന്ന മരിച്ചു. ഈ കേസില്‍ മൂന്നുപേരാമ് അറസ്റ്റിലായത്. ഇതില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ക്ക് 16-ഉം 18-ഉം വയസ്സാണുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഈസ്റ്റ് ലണ്ടനിലെ ടവര്‍ ഹെല്‍മറ്റ്‌സില്‍ 30-കാരനായ യുവാവ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 33-ഉം 28-ഉം വയസ്സുള്ള രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു മണിക്കൂറിനുശേഷം നോര്‍ത്ത് ലണ്ടനിലെ എഡ്മണ്ടണ്‍ ഗ്രീനില്‍ 40-കാരനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. ബ്രിക്‌സ്ടണിലെ ക്ലാഫാമില്‍ മൂന്നുപേര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category