1 GBP = 85.00 INR                       

BREAKING NEWS

അപ്പന്റെ കൈവിരലുകളില്‍ ഗൗരവത്തോടെ സ്പര്‍ശിച്ച് മകന്‍; ഹാരിയുടെ കുഞ്ഞിന്റെ പുതിയ ചിത്രം ഫാദേഴ്‌സ് ഡേയില്‍ വൈറലാകുമ്പോള്‍; മാമ്മോദീസ അടുത്തയാഴ്ച

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ക്ക് ബ്രിട്ടനില്‍ ഏറെ ആരാധകരുണ്ട്. പ്രത്യേകിച്ചും കൊട്ടാരത്തിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ക്ക്. ഹാരി രാജകുമാരനും മേന്‍ രാജകുമാരിയും ഫാദേഴ്‌സ് ഡേയില്‍ പോസ്റ്റ് ചെയ്ത ആര്‍ച്ചിയുടെ ചിത്രം വളരെപ്പെട്ടെന്ന് വൈറലായത് അതുകൊണ്ടാണ്. ഹാരി രാജകുമാരന്റെ കൈവിരലുകളില്‍ മുറുക്കിപ്പിടിക്കുന്ന ആര്‍ച്ചിയുടെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്. മികച്ച ഫാദേഴ്‌സ് ഡേ ചിത്രമായും സോഷ്യല്‍ മീഡിയ ഇതാഘോഷിച്ചു.

സസക്‌സ് റോയല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം പെട്ടെന്നുതന്നെ വളരെയേറെപ്പേര്‍ ലൈക്ക് ചെയ്തു. ട്ടേറെ ഷെയറുകളും ലഭിച്ചു. ഹാരി രാജകുമാരന് ആദ്യ ഫാദേഴ്‌സ് ഡേ ആശംസകള്‍ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രം ചുരുങ്ങിയ സമയംകൊണ്ട് നാലരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. ഹാരിയും മേഗനും ഉയോഗിക്കുന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് സസക്‌സ് റോയല്‍.

ആറാഴ്ച പ്രായമായ ആര്‍ച്ചിയുടെ മാമോദീസ ചടങ്ങുകള്‍ അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ് കുഞ്ഞുരാജകുമാരന്റെ മുഴുവന്‍ പേര്. ഹാരിയുടെ മാമോദീസ 1984-ല്‍ നടന്ന, ഹാരിയും മേഗനും കഴിഞ്ഞവര്‍ഷം വിവാഹം കഴിച്ച വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്‌സ് ചാപ്പലിലായിരിക്കും ചടങ്ങുകള്‍.

മെയ് 12-ന് ആര്‍ച്ചിയുടെ കാല്‍പ്പാദം ഇന്‍സ്റ്റഗ്രാമില്‍ ഹാരിയും മേഗനും പോസ്റ്റ് ചെയ്തിരുന്നു. മദേഴ്‌സ് ഡേയുടെ ഭാഗമായാണ് അന്ന് പോസ്റ്റിട്ടത്. അതിനുശേഷം കുഞ്ഞുരാജകുമാരന്റെ ചിത്രം ആദ്യമായാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ആര്‍ച്ചിയുടെ കാല്‍പ്പാദവുമായെത്തിയ മദേഴ്‌സ് ഡേ പോസ്റ്റ് രണ്ട് മില്യണിലേറെപ്പേരാണ് ലൈക്ക് ചെയ്തത്.

ലോകത്തെ എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു. ഇന്നത്തെയും പണ്ടത്തെയും ഇനി അമ്മയാകാന്‍ പോകുന്നവര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന രീതിയിലുള്ള പോസ്റ്റ് എന്ന പ്രത്യകത ഇപ്പോഴത്തെ ഫാദേഴ്‌സ് ഡേ ചിത്രത്തിനുണ്ട്. മനസ്സിനേറെ ആഹ്ലാദം പകര്‍ന്ന ചിത്രമെന്നാണ് ആര്‍ച്ചിയുടെ ഫാദേഴ്‌സ്  ഡേ ചിത്രത്തിന് ലഭിച്ച സ്വീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category