kz´wteJI³
തെരേസ മേയുടെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ്. കണ്‍സര്‍വേറ്റീവ് പാര്‍്ട്ടിയില്‍ നടന്ന ആദ്യ വോട്ടെടുപ്പില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയതോടെ, അദ്ദേഹത്തിന്റെ സാധ്യതകള്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കായി ചാനല്‍ 4 സംഘടിപ്പിച്ച ഡിബേറ്റില്‍ ബോറിസിന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ ബ്രിട്ടന് ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടിയിലെ എതിരാളികളുമായി സംവദിക്കാന്‍ തയ്യാറാകാത്ത ബോറിസ്, എങ്ങനെ യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി ബ്രക്സിറ്റ് വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രധാനമായി ഉയരുന്ന ചോദ്യം.
ആദ്യമായാണ് ടോറി നേതാക്കള്‍ക്കിടയില്‍ ടിവി ഡിബേറ്റ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഡിബേറ്റില്‍ പങ്കെടുക്കാതെ വീട്ടില്‍ വിശ്രമിക്കുവാനാണ് ബോറിസ് തീരുമാനിച്ചത്. മറ്റുനേതാക്കള്‍ ബ്രിട്ടനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ചപ്പോള്‍, ഡെലിവറൂവില്നിന്നും ഊബര്‍ ഈറ്റ്സില്നിന്നും ഭക്ഷണം വരുത്തിക്കഴിക്കുകയായിരുന്നു ബോറിസെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍, ഇത്തരമൊരു ചര്‍ച്ചയില്‍ പങ്കെടു്ക്കാതെ മാറിനില്‍ക്കുക വഴി ബോറിസ് വിജയം ഉറപ്പിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണന് ഗുരു മൂര്‍ത്തി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ബോറിസിന്റെ ഒഴിഞ്ഞുകിടന്ന കസേരയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ചര്‍ച്ച നടക്കുന്നതിനിടെ, വേണമെങ്കില്‍ ടാക്സി വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാന്‍ ബോറിസിന് ഇനിയും സമയമുണ്ടെന്ന കൃഷ്ണന് ഗുരുമൂര്‍ത്തിയുടെ പരാമര്‍ശം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. മറ്റ് എതിരാളികളാകട്ടെ, ബോറിസ് എവിടെയെന്ന് വ്യക്തമാക്കണമെന്നും അന്തര്‍വാഹിനി തന്ത്രമാണ് ലണ്ടനില്‍ ഒളിച്ചിരിക്കുന്നതിലൂടെ പയറ്റുന്നതെന്നും ആക്ഷേപിച്ചു.
സ്വന്തം പാര്‍ട്ടിയിലെ അഞ്ച് അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാന്‍ ബോറിസിന്റെ ഉപദേശസംഘം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കില്‍, യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ ബോറിസ് എന്തുചെയ്യുമെന്ന് ജെറമി ഹണ്ട് ചോദിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കാനെന്നപോലെ, വിട്ടുനില്‍ക്കാനും ബോറിസിന് അവകാശമുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. അനാവശ്യ ചര്‍ച്ചയ്ക്ക് പിടികൊടുക്കാതെ ബോറിസ് വിജയിച്ചുവെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
മറ്റ് സ്ഥാനാര്ഥിക പിന്തുണയ്ക്കുന്നവര്‍ ബോറിസിനെതിരേയും രംഗത്തെത്തി. ഒരുപക്ഷേ, എതിരാളികളെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തുകൊണ്ടാവാം ബോറിസ് വരാതിരുന്നതെന്ന് വെറ്ററന്‍ എംപി നിക്കോളാസ് സോമെസ് പറഞ്ഞു. സ്ഥാനാര്‍ഥികള്‍ പരസ്പരം ആരോപണ പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ചര്‍ച്ചയില്‍ ഇടയ്ക്കിടെ കൃഷ്ണന് ഗുരുമൂര്‍ത്തിക്ക് ഇടപെടേണ്ടിയും വന്നു. നാളെ ടോറി പാര്‍ട്ടിയില്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു ചര്‍ച്ച.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam