1 GBP = 85.80INR                       

BREAKING NEWS

വാഗാ അതിര്‍ത്തിയില്‍ പോയി ഡാന്‍സ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസന്‍ അലിയെ രൂക്ഷമായി വിമര്‍ശിച്ച് ഷൊയിബ് അക്തര്‍; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തര്‍; സര്‍ഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ്

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: ഇന്ത്യ-പാക് മത്സരത്തില്‍ വിജയിച്ച ടീം ഇന്ത്യയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയക്കാരും എല്ലാവരും തന്നെ. എന്നാല്‍ അതിര്‍ത്തിക്ക് അപ്പുറത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റ് വാങ്ങിയതിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് പാക്കിസ്ഥാന്‍ ടീമും നായകനും എല്ലാം തന്നെ. കളിക്കളത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കെതിരെ മുന്‍ താരങ്ങളടക്കം രംഗത്ത് വന്നു. ഇപ്പോള്‍ നായകന്‍ സര്‍ഫറാസിനെയും പേസര്‍ ഹസന്‍ അലിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം ഷൊയിബ് അക്തര്‍.

വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം ഹസന്‍ അലിക്ക് എന്തുകൊണ്ടാണ് ഇന്നലെ മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തര്‍ പരിഹസിച്ചു. ഹസന്‍ അലി 2018ല്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി നൃത്തം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമര്‍ശം. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്‌പ്രെസ്.

വാഗ അതിര്‍ത്തിയില്‍ പോയി തുള്ളിച്ചാടാന്‍ ആവേശം കാണിച്ച ഹസന്‍ അലിക്ക് ക്രിക്കറ്റ് മൈതാനത്ത് പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന് അക്തര്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുന്ന വേഗതയോ സ്വിംഗോ അദ്ദേഹത്തിന്റെ പന്തുകള്‍ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ലോകോത്തര ബാറ്റിങ് നിരയുള്ള ഇന്ത്യക്കെതിരെ രോഹിത്തിന്റെയോ കോലിയുടേയോ വീക്ക് പോയിന്റില്‍ പന്തെറിയാനും ഹസന്‍ ഉള്‍പ്പടെ ആര്‍ക്കും കഴിഞ്ഞില്ല എന്നും അക്തര്‍ പറഞ്ഞു.

തലച്ചോറില്ലാത്ത ക്യാപ്റ്റന്‍ എന്നാണ് അക്തര്‍ സര്‍ഫറാസിനെ വിശേപ്പിച്ചത്. സര്‍ഫറാസിന് എങ്ങനെ ഇങ്ങനെ ബുദ്ധിയില്ലാതെ പെരുമാറാന്‍ സാധിക്കുന്നു എന്ന മനസിലാകുന്നില്ല. നമുക്ക് നന്നായി ചെയ്സ് ചെയ്യാന്‍ സാധിക്കില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നു പോയി. ടോസ് ലഭിച്ചപ്പോള്‍ കൈയില്‍ വന്ന മത്സരം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് സര്‍ഫറാസ് കളഞ്ഞ് കുളിച്ചുവെന്നും അക്തര്‍ വിമര്‍ശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category