
വള്ളികുന്നം: സൗമ്യയെ കൊല്ലാന്‍ അജാസ് കാത്ത് നിന്നത് അഞ്ചുമണിക്കൂറോളം. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി നല്‍കിയിട്ടുണ്ട്. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്കി. ഈ മൊഴി വിശ്വസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ തന്ത്രമൊരുക്കലും ആസൂത്രണവും എല്ലാം അജാസ് ഒറ്റയ്ക്കാണ് ചെയ്തതെന്ന് പൊലീസും വിലയിരുത്തുന്നു.
കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് ആണു പ്രതി. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തിട്ടില്ല. ഇതിനിടെയും പൊലീസ് ഇയാളില്‍ നിന്ന് മൊഴി എടുക്കുകയായിരുന്നു.
ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയത്. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന് മെമോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്കൂട്ടറില്‍ തഴവ എ.വി.ഹൈസ്കൂളില്‍ പി.എസ്.സി. പരീക്ഷ എഴുതാന്‍പോയി. അജാസ് രാവിലെമുതല്‍ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ്പി.സി. പരിശീലനത്തിന് പോകുന്നതും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നു. എസ്പി.സി. പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് കണക്കുകൂട്ടി. മൂന്നേമുക്കാലോടെ സൗമ്യ സ്കൂട്ടറില്‍ വീട്ടിലേക്കു വന്നു. അപ്പോള്‍ അജാസ് കാറില്‍ പിന്തുടര്ന്നു.
വീട്ടിലെത്തി ഏതാനും മിനിറ്റുകള്‍ക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴാണ് അജാസ് കാറില്‍ വീടിന് മുന്‍പിലെത്തിയത്. വീട്ടില്‍ കയറാന്‍ സമയംകിട്ടുന്നതിനുമുന്പ് സൗമ്യ റോഡിലെത്തി. ഇതോടെ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടര്‍ന്നായിരുന്നു സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തില്‍ വെട്ടിവീഴ്ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു. സൗമ്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വള്ളികുന്നത്തേക്ക് വന്നത്. ഇതിനുള്ള ആയുധങ്ങള്‍ വീട്ടാവശ്യത്തിനെന്നുപറഞ്ഞ് എറണാകുളത്തെ മാര്‍ക്കറ്റില്‍നിന്നാണ് വാങ്ങിയത്. സ്വന്തം ബൈക്കിലെ പെട്രോള്‍ രണ്ട് കുപ്പിയിലായി ചോര്‍ത്തി കരുതുകയായിരുന്നു. തലക്ക് പിറകില്‍ കൊടുവാളിനാണ് ആദ്യം വെട്ടിയതെന്നും അജാസ് നല്കിയ മൊഴിയില്‍ പറയുന്നു.
50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഇയാളുടെ മൊഴി ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ രണ്ടാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. ശാരീരികാവസ്ഥ ദുര്‍ബലമായതോടെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാല്‍ വിജയിച്ചില്ല. അജാസുമായി സൗമ്യക്ക് ദീര്‍ഘകാല പരിചയമുണ്ടായിരുന്നതായും പലപ്പോഴും ഉപദ്രവിച്ചിരുന്നതായും മാതാവ് ഇന്ദിരയും മൊഴി നല്‍കിയിരുന്നു. നേരത്തേയും പെട്രോള്‍ ദേഹത്തൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് കാലുപിടിച്ചാണ് രക്ഷപ്പെട്ടതെന്ന് മകള്‍ പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞിരുന്നു.
അന്വേഷത്തിന്റെ സ്വഭാവം സംബന്ധിച്ച് ഞായറാഴ്ച വൈകീട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ ഐ.ജി എം.ആര്. അജിത്കുമാറിന്റെ സാന്നിധ്യത്തില്‍ കൂടിയ ഉദ്യോഗസ്ഥയോഗത്തില്‍ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, ഡിവൈ.എസ്പി അനീഷ് വി. കോര, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ബിനുകുമാര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതിനിടെ സൗമ്യയുടെ ഭര്‍ത്താവ് സജീവിന്റെ ലിബിയയില്‍നിന്നുള്ള യാത്ര വൈകിയതോടെ സംസ്കാരച്ചടങ്ങുകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് രാവിലെയോടെ സജീവ് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആജാസിന്റെ മൊഴി ഇങ്ങനെ
സൗമ്യയുമായി അഞ്ചു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് അജാസ് പറയുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ചെങ്കിലും സൗമ്യ സമ്മതം നല്‍കിയില്ല. അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നല്‍കുകയും ഫോണില്‍ വിളിച്ചാല്‍ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കൊച്ചിയില്‍ നിന്ന് ആയുധങ്ങളും പെട്രോളും കാറില്‍ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാര്‍ സ്കൂട്ടറില്‍ ഇടിച്ചു സൗമ്യയെ വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞതായി അറിയുന്നു.
ശവസംസ്കാരം ബുധനാഴ്ച
ലിബിയയിലെ ജോലിസ്ഥലത്തുനിന്ന് സൗമ്യയുടെ ഭര്‍ത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലേക്കുതിരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സൗമ്യയുടെ ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പില്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam