1 GBP = 85.00 INR                       

BREAKING NEWS

അച്ചന്‍മാരെ തികയാതെ വരുമ്പോള്‍ വിവാഹിതര്‍ക്കും സ്ത്രീകള്‍ക്കും കത്തോലിക്കാ സഭ പുരോഹിതരാവാന്‍ അവസരം നല്‍കും; ആമസോണ്‍ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിവാഹിതര്‍ക്ക് അനുമതി നല്‍കി വത്തിക്കാന്‍; സഭാ ശുശ്രൂഷയില്‍ വിപ്ലവകരമായ പരീക്ഷണമെന്ന് ലോകം

Britishmalayali
kz´wteJI³

പുരോഹിതന്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ നാളിതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന കര്‍ക്കശമായ നയത്തില്‍ നിന്നും കത്തോലിക്കാ സഭ ഇപ്പോള്‍ വിപ്ലവകരമായ ചുവട് മാറ്റം നടത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം വിവാഹിതര്‍ക്കും സ്ത്രീകള്‍ക്കും കത്തോലിക്കാ സഭയില്‍ പുരോഹിതരാവാന്‍ വത്തിക്കാന്‍ അവസരം നല്‍കും. ഇത് പ്രകാരം ആമസോണ്‍ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിവാഹിതര്‍ക്ക് പുരോഹിതരാകുന്നതിനുള്ള അനുമതി സഭ നല്‍കിയിട്ടുണ്ട്. സഭാശുശ്രൂഷയിലെ വിപ്ലവകരമായ പരീക്ഷണമാണിതെന്നാണ് ലോകം ഇതിനെ വിലയിരുത്തിയിരിക്കുന്നത്.

ആമസോണ്‍ പ്രദേശത്ത് ബിഷപ്പുമാരുടെ സിനദിലേക്ക് വിവാഹിതരായ വയോജനങ്ങളെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബറിലായിരിക്കും വിപ്ലവകരമായ ഈ നിര്‍ദേശം നടപ്പിലാക്കുന്നത്.ഇന്നലെ വത്തിക്കാന്‍ പുറത്തിറക്കിയ രേഖ പ്രകാരം ഈ പ്രദേശത്തേക്ക്  സ്ത്രീകളെ പുരോഹിതരായി പരിഗണിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ ആമസോണ്‍ പ്രദേശത്ത് മാത്രമാണ് ഈ വിട്ട് വീഴ്ചക്ക് സഭ ഒരുങ്ങുന്നതെങ്കിലും അധികം വൈകാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വിവാഹിതര്‍ക്കും സ്ത്രീകള്‍ക്കും പൗരോഹിത്യം വഹിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.

നല്ല സ്വഭാവമാണെന്നും പരിശുദ്ധമായ ജീവിതമാണ് നയിക്കുന്നതെന്നും തെളിയിക്കുന്ന വിവാഹിതരായ പുരുഷന്‍മാരെ പുരോഹിതരായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇന്നലെ പുറത്ത് വിട്ട് രേഖയിലൂടെ വത്തിക്കാന്‍ വ്യക്കമാക്കിയിരിക്കുന്നത്. ഇത്തരം പുരുഷന്‍മാര്‍ പ്രായമായവരായിരിക്കണമെന്നും പ്രാദേശിക കത്തോലിക്കാ സമൂഹത്തില്‍ ഇവര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നും കുടുംബങ്ങളില്‍ വളര്‍ന്നവരായിരിക്കണമെന്നും ഈ രേഖ നിര്‍ദേശിക്കുന്നു. പുരോഹിതന്‍മാരുടെ ബ്രഹ്മചര്യമെന്ന്ത സഭയ്ക്ക് ഒരു വരദാനമാണെങ്കിലും ആമസോണില്‍ പുരോഹിതന്‍മാര്‍ക്ക് ക്ഷാമം നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ വിവാഹിതരും പ്രായമായവരും തദ്ദേശീയരുമായ ബഹുമാന്യ വ്യക്തിത്വങ്ങളെ പുരോഹിതരായി പരിഗണിക്കാമെന്നാണ് വത്തിക്കാന്‍ രേഖ വിശദീകരിക്കുന്നത്. 

ലോകത്തില്‍ പുരോഹിതര്‍ക്ക് ക്ഷാമം നേരിടുന്ന ഏത് പ്രദേശത്തും ആമസോണിലെ പരീക്ഷണം പ്രാവര്‍ത്തികമാക്കാമെന്നാണ് ചില കത്തോലിക്കാ പണ്ഡിതന്‍മാര്‍ നിര്‍ദേശിക്കുന്നത്. പുരോഹിത ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെയും പൗരോഹിത്യത്തിന് പരിഗണിക്കാമെന്ന നിര്‍ദേശം 2017ല്‍ ഒരു ജര്‍മന്‍ ന്യൂസ് പേപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പ്രദേശത്തും ഈ ഇളവ് നടപ്പിലാക്കില്ലെന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ബ്രഹ്മചര്യമുള്ള പുരോഹിതന്‍മാര്‍ക്ക് മുഴുവന്‍ സമയവും ദൈവത്തെ സേവിക്കാനാവുമെന്നാണ് ഇതിനുള്ള ന്യായീകരണമായി പോപ്പ് അന്ന് വിശദീകരിച്ചിരുന്നത്.

യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും കത്തോലിക്കാ സഭ വര്‍ഷങ്ങളായി വേണ്ടത്ര പുരോഹിതരെ ലഭിക്കാതെ വലയുന്നുണ്ട്. ഇവിടങ്ങളിലെ പുരോഹിതന്‍മാര്‍ ലൈംഗിക ആരോപണങ്ങളില്‍ പെടുന്നതും സഭയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. അതിനിടെ ഇവിടങ്ങളിലെ സഭാംഗത്വം കുറയുന്നതും ഭീഷണിയാകുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഇവിടങ്ങളിലേക്ക് പുരോഹിതരെ എങ്ങനെയെങ്കിലും കണ്ടെത്താനാണ് സഭ ഇപ്പോള്‍ ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category