1 GBP = 94.00 INR                       

BREAKING NEWS

കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കണ്ണ് വച്ച് ബ്രിട്ടന്‍; ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ ബ്രിട്ടന് വേണ്ടതില്‍ അധികം ഉല്‍പന്നങ്ങള്‍; നിരന്തരം സന്ദര്‍ശിച്ച് കച്ചവടം ഉറപ്പിക്കാന്‍ ബ്രി ട്ടീഷ് അധികൃതര്‍; കേരളവും ബ്രിട്ടനും കൈകോര്‍ക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കേരളത്തിന്റെ 'മേയ്ക്കര്‍ വില്ലേജ്' എന്നറിയപ്പെടുന്ന കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കണ്ണ് വച്ച് ബ്രിട്ടന്‍ രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ ബ്രിട്ടന് വേണ്ടതില്‍ അധികം ഉല്‍പന്നങ്ങളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ നിരന്തരം സന്ദര്‍ശിച്ച് കച്ചവടം ഉറപ്പിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളവും ബ്രിട്ടനും കൈകോര്‍ക്കുന്നത് ഇത്തരത്തിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഇന്‍ക്യുബേറ്ററായ കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നിന്നും വാങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ബ്രിട്ടന്റെ സ്ഥാനമെന്ന് ഒരു ഒഫീഷ്യല്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിട്ടുണ്ട്.

മേയ്ക്കല്‍ വില്ലേജിലേക്ക് സ്പെഷ്യല്‍ ടീമിനെ കൊണ്ടു വരാനും ഇവിടുത്തെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് യുകെയിലെ വ്യവസായ തലവന്‍മാരെ ബോധ്യപ്പെടുത്തുന്നതിനുമാണ് യുകെ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ട്രേഡ്, എക്കണോമിക്സ് ആന്‍ഡ് പ്രൊസ്പെരിറ്റി-സൗത്ത് ഏഷ്യ) അമോ കലാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 60,000 സ്‌ക്വയര്‍ ഫീറ്റ് ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ സന്ദര്‍ശിക്കാന്‍ ഒഫീഷ്യല്‍ ഇവിടെയെത്തിയിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കാര്യത്തില്‍ ബ്രിട്ടന്‍ ലോകത്തില്‍ നാലാം റാങ്കിലാണെന്നും കലാര്‍ വെളിപ്പെടുത്തുന്നു.

മേയ്ക്കര്‍ വില്ലേജിലെ മൂന്ന് സെഗ്മെന്റുകളിലെ ഉല്‍പന്നങ്ങല്‍ താന്‍ ഏറെ ആകൃഷ്ടനായിരിക്കുന്നുവെന്നാണ് കലാര്‍ പറയുന്നത്. എന്‍വയോണ്‍മെന്റ്, മെഡിക്കല്‍ ടെക്നോളജി, പവര്‍ റണ്‍ വെഹിക്കിളുകള്‍ തുടങ്ങിയവയാണീ മൂന്ന് മേഖലകള്‍. ഇവിടുത്തെ ഹെല്‍ത്ത് കെയര്‍ പ്രൊഡക്ടുകളില്‍ ചിലത് ബ്രിട്ടീഷുകാര്‍ക്ക് ഉപയോഗിക്കാന്‍ ഉചിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കലാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും യുകെയും തമ്മിലുള്ള കോണ്‍ക്ലേവ് ആധുനിക ടെക്നോളജി സെക്ടറില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്നാണ്  ഒഫീഷ്യല്‍ ഓര്‍മിക്കുന്നത്.

ഈ ഇവന്റ് കാരണം ഏറ്റവും അധികം മെച്ചമുണ്ടായിരിക്കുന്നത് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. വ്യാവസായിക കാഴ്ചപ്പാടില്‍ ഏറെ ഉപയോഗമുള്ള മേയ്ക്കര്‍ വില്ലേജില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ സാമൂഹിക മൂല്യമുള്ളവയാണെന്നും കലാര്‍ അഭിപ്രായപ്പെടുന്നു.ബ്രിട്ടീഷ് ഡെലിഗേഷന്‍ ഈ വില്ലേജ് സന്ദര്‍ശിക്കാനെത്തുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നു.വില്ലേജില്‍ ഒഫീഷ്യല്‍ സന്ദര്‍ശിക്കുമ്പോള്‍ സീനിയര്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ , ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്, ചെന്നൈയിലെ ബ്രിട്ടീഷ് ഹൈകമ്മീഷനായ ദീപ്തി പാശുമൂര്‍ത്തി എന്നിവര്‍ അനുഗമിച്ചിരുന്നു.

സന്ദര്‍ശനത്തിനിടെ കലാര്‍  മേയ്ക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായരുമായും മറ്റ് ഉന്നത ഒഫീഷ്യലുകളുമായും  ചര്‍ച്ച നടത്തിയിരുന്നു.ഇന്ത്യയിലെയും ബ്രിട്ടനിലെയും സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍മാരുമായി കൂടുതല്‍ വിനിമയങ്ങള്‍ ഉണ്ടാകണമെന്ന് ഈ ചര്‍ച്ചകള്‍ക്കിടെ ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. കലാറിന്റെ സന്ദര്‍ശനത്തിലൂടെ  ബ്രിട്ടനുമായുള്ള മേയ്ക്കര്‍ വില്ലേജിന്റെബിസിനസ് സഹകരണം വര്‍ധിക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്നുവെന്നാണ് പ്രസാദ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category