1 GBP = 85.80INR                       

BREAKING NEWS

ആഗ്രഹിച്ചത് 100 വര്‍ഷം മുന്‍പ് നടന്ന ഗ്രേറ്റ് എസ്‌കേപ്പുമായി ഹാരി ഹൗഡിനി പിന്‍ഗാമിയാകാന്‍; സംഭവിച്ചത് കെട്ടഴിച്ചു പുറത്തുവന്നാല്‍ അത് മാജിക്കും അല്ലെങ്കില്‍ അത് ദുരന്തവുമാവുമെന്ന മജീഷ്യന്റെ വാക്കുകള്‍; മൃതദേഹം കണ്ടെത്തിയത് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; 'ജാദൂഗര്‍ മാന്‍ഡ്രേക്കിന്' വിനയായത് സുരക്ഷാ ക്രമീകരണങ്ങളിലെ കുറവുകള്‍; ചഞ്ചല്‍ ലാഹിരിയുടെ മുങ്ങി മരണം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: വെള്ളത്തിനടിയില്‍ ലൈവ് സ്റ്റണ്ട് പെര്‍ഫോമന്‍സ് നടത്താന്‍ ശ്രമിച്ച് കൊല്‍ക്കത്തയില്‍ അപകടത്തില്‍പ്പെട്ട മജീഷ്യന്റെ മരണത്തിന് സ്ഥിരീകരണം. വിഖ്യാത മജീഷ്യന്‍ ഹാരി ഹൗഡിനിയുടെ മാതൃകയാക്കി കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ചഞ്ചല്‍ ലാഹിരി എന്ന മജീഷ്യന്‍ ഹൂഗ്ലി നദിയില്‍ അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ വൈകി അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ അകലയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിന് സമീപമാണ് ലാഹിരിയെ കാണാതായത്. പൊലീസും ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘവും ചഞ്ചല്‍ ലാഹിരിക്കായി തിരച്ചില്‍ നടത്തി. ഡൈവര്‍മാര്‍ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചല്‍ ലാഹിരിയെ കണ്ടെത്താനായില്ല. ഇതോടെ ഇയാള്‍ മുങ്ങിയതാണെന്ന് പോലും സംശയം ഉയര്‍ന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത് ഇതോടെ ദുരൂഹതകള്‍ മാറുന്നത്. 'ജാദൂഗര്‍ മാന്‍ഡ്രേക്ക്' എന്നറിയപ്പെടുന്ന തെക്കന്‍ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരിയാണ് ഹൗറപാലത്തിന്റെ 28-ാം നമ്പര്‍ തൂണിനടുത്തായി മുങ്ങിപ്പോയത്.

21 വര്‍ഷം മുമ്പ് വിജയകരമായി സമാനമായ വിദ്യ ചെയ്തിട്ടുണ്ടെന്ന് പ്രകടനത്തിനുമുമ്പ് ലാഹിരി മാധ്യമപ്രവര്‍ത്തകരോടു അവകാശപ്പെട്ടിരുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ ചങ്ങല ബന്ധിച്ച് പൂട്ടി ഹൗറ പാലത്തില്‍നിന്ന് താഴേക്കിറക്കുകയായിരുന്നു അന്ന്. 29 സെക്കന്‍ഡിനകം പുറത്തുവന്നതായി ലാഹിരി അവകാശപ്പെട്ടു. ഇത്തവണ സ്വതന്ത്രനാകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. കെട്ടഴിച്ചു പുറത്തുവന്നാല്‍ അത് മാജിക്കാണ്. അല്ലെങ്കില്‍ അത് ദുരന്തമായിരിക്കും- അദ്ദേഹം പറഞ്ഞു. ഈ വാക്കുകളാണ് ശരിയായത്. അതിസാഹസികത ട്രാജഡിയായി.

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചല്‍ ലാഹിരി പെര്‍ഫോമന്‍സ് നടത്തിയത്. അതേസമയം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറയുന്നു. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചല്‍ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനില്‍ കൂട് ഹൂഗ്ലി നദിയിലേയ്ക്ക് ഇറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. ക്രെയിനില്‍ കൂട് താഴേക്കിറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. എന്നാല്‍ ചഞ്ചല്‍ ലാഹിരിയുടെ സാഹസിക പ്രകടനത്തിന് കയ്യടിച്ച കാണികള്‍, 10 മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായി. ഇതോടെയാണ് പ്രതീക്ഷ ആശങ്കയായി മാറിയത്.

ഫെയര്‍ലി പ്ലേസ് ഘട്ടില്‍ നിന്ന് ഒരു ബോട്ട് പിടിച്ചാണ് ചഞ്ചല്‍ ലാഹിരി പോയത്. ഉച്ചയോടെ പില്ലര്‍ 28ല്‍ നിന്ന് നദിയിലേയ്ക്ക് ചാടി. വളരെയധികം റിസ്‌കുള്ളതും സങ്കീര്‍ണവുമായ മാന്ത്രിക പ്രകടനത്തിനാണ് ചഞ്ചല്‍ ലാഹിരി ശ്രമിച്ചത്. എന്നാല്‍ വെള്ളത്തിന് അടിയില്‍ വച്ച് കെട്ടുകള്‍ അഴിക്കാനാവതിരുന്നതാണ് ചഞ്ചല്‍ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. 100 വര്‍ഷം മുന്‍പ് അമേരിക്കന്‍ മജീഷ്യന്‍ ഹാരി ഹൗഡിനി പ്രശസ്തമാക്കിയ സാഹസിക ഇനം അനുകരിക്കുന്നതിനിടെയാണ് മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന യുവാവ് അപകടത്തില്‍പെട്ടത്.

മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കകം പൂട്ടെല്ലാം പൊളിച്ച് അദ്ദേഹം രക്ഷപ്പെടുന്നതാണു മാജിക്. 2013 ലും ഹൂബ്ലി നദിയില്‍ ലാഹിരി ഇതേ ഇനം അവതരിപ്പിച്ചെങ്കിലും രക്ഷപ്പെടുന്ന സൂത്രവിദ്യ കാഴ്ചക്കാര്‍ മനസിലാക്കിയതോടെ നമ്പര്‍ പൊളിഞ്ഞു. ഇതു മൂലം തല്ലും കിട്ടി. അതുകൊണ്ട് തന്നെ ഇത്തവണ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെയായിരുന്നു പ്രകടനത്തിന് എത്തിയത്. ലാഹിരിയെ ബോട്ടില്‍ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ചു പൂട്ടി. തുടര്‍ന്ന് ഹൗറ പാലത്തില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിനു ശേഷവും മജീഷ്യന്‍ വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വരാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി.

ഇവരാണു പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ വിഭാഗവും തിരച്ചില്‍ ആരംഭിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ ആളെ കണ്ടെത്താനായില്ല. മാജിക് നടത്തുന്നതിനു പൊലീസില്‍ നിന്നും കൊല്‍ക്കത്ത പോര്‍ട് ട്രസ്റ്റില്‍ നിന്നും ലാഹിരി അനുമതി നേടിയിരുന്നു. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ല. സമാനമായ ദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് വിവാദങ്ങളുണ്ടാക്കി. പന്തളത്ത് ഫയര്‍ എസ്‌കേപ് നടത്തുന്നതിനിടെ ഓട്ടോഡ്രൈവര്‍ കൂടിയായ മജീഷ്യന്‍ സണ്ണി ജോര്‍ജ് മരിച്ചത് 2000 ലെ ക്രിസ്മസ് രാത്രിയാണ്.

ശരീരം ചങ്ങല കൊണ്ടു ബന്ധിച്ച ശേഷം കത്തുന്ന കച്ചിക്കൂനയിലേക്കു തലകീഴായി കെട്ടിയിറക്കപ്പെട്ട സണ്ണിക്കു രക്ഷപ്പെടാനായില്ല. സാഹസിക നീന്തല്‍താരം കരുനാഗപ്പള്ളി സ്വദേശി ശ്യാം എസ്. പ്രബോധിനി 2005 ഒക്ടോബറില്‍ ശരീരം ബന്ധിച്ചു നീന്തുന്നതിനിടെ അപകടത്തില്‍ മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category