1 GBP = 93.50 INR                       

BREAKING NEWS

ഒസിഐ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ നിങ്ങളുടെ യാത്ര മുടങ്ങുമോ? പുതുക്കാന്‍ എന്തെല്ലാം കടമ്പകള്‍ ഉണ്ട്? പാസ്‌പോര്‍ട്ട് പുതുക്കലും പേരുമാറ്റവും എങ്ങനെ ബാധിക്കും? ഒസിഐ കാര്‍ഡ് പുതുക്കലും ആശയ കുഴപ്പങ്ങളും: അജിത്ത് പാലിയത്ത് എഴുതുന്നു

Britishmalayali
അജിത്ത് പാലിയേത്ത്

പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ലൈഫ്ലോങ് വിസയാണ് ഒ.സി.ഐ (ഓവര്‍ സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ്. കുറച്ചു നാള്‍ മുന്‍പ് ഒസിഐ കാര്‍ഡ് പുതുക്കുന്നതിനെക്കുറിച്ച് യുകെ മലയാളികള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ വരുകയും ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകളും ഫേസ്ബുക്ക് കുറിപ്പുകളും പുറത്തു വരികയും ചെയ്തിരുന്നു. എങ്കിലും യുകെ മലയാളികളുടെ സംശയവും ആശങ്കയും മാറിയിട്ടില്ലെന്നു തന്നെയാണ് വ്യക്തമായത്. 

ആ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഒസിഐ കാര്‍ഡ് പുതുക്കുന്നതു സംബന്ധിച്ചുള്ള കുറച്ചു കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് ഇവിടെ. 

ഒസിഐ കാര്‍ഡ് പുതുക്കുവാന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒസിഐ കാര്‍ഡിലെ നമ്പറും കയ്യിലെ പാസ്‌പോര്‍ട്ട് നമ്പറും ഒന്നായിരിക്കണം എന്നതാണ്. ഇരുപതു വയസ്സ് മുതല്‍ അമ്പതു വയസ്സുവരെ നിങ്ങളുടെ പാസ്‌പോര്‍ട്ട് ഓരോ പത്തുവര്‍ഷത്തിലും പുതുക്കുമ്പോള്‍, ഒസിഐ പുതുക്കേണ്ടതില്ല. എന്നാല്‍ യാത്ര ചെയ്യുമ്പോള്‍ ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് കൂടെ കരുതേണ്ടതാണ്. കാരണം ഒസിഐ കാര്‍ഡില്‍ ഉള്ള പാസ്‌പോര്‍ട്ട് നമ്പറുമായി യോജിക്കാനാണ്. ഒസിഐ സാധുവാകുന്നത് കയ്യിലെ പാസ്‌പോര്‍ട്ടു വെച്ചാണ്.

ഒസിഐ കാര്‍ഡ് പുതുക്കുന്നത് പല രീതിയിലാണ്. കൈവശമുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ ഉള്ള വ്യക്തികളുടെ വിശദാംശങ്ങള്‍ അതായത് പേര്, അഡ്രസ്സ് തുടങ്ങി പാസ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഏതു വ്യക്തി വിവരണവും മാറുകയാണെങ്കില്‍ ഒസിഐ പുതുക്കണം. 20 വയസ്സ് മുതല്‍ 50 വയസ്സുവരെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ പുതുക്കേണ്ടതില്ല.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
  • അപേക്ഷയോടൊപ്പം നല്‍കുന്ന ഫോട്ടോ സൈസ് 2 x 2 ഇഞ്ച് ആയിരിക്കണം
  • ഫോട്ടോ ബാക്ക്ഗ്രൗണ്ട് കളര്‍ ഇളം നീല നിറമോ ലൈറ്റ് ക്രീം നിറമോ വേണം. വെള്ള നിറം പാടില്ല.
  • അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ഏതു കാര്യങ്ങളേയും സാധൂകരിക്കുന്ന തെളിവുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി വെച്ചിരിക്കണം.

അതായത് 'Married' എന്നെഴുതിയാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വേണം. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അപേക്ഷയ്ക്ക് വെവ്വേറെ വേണം. പള്ളിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് കോപ്പി ഉണ്ടായിരിക്കണം. പ്രായപൂര്‍ത്തിയായ കുട്ടികളുടെ അപേക്ഷയില്‍ ഇത് വേണ്ട.

  • ഒസിഐ കാര്‍ഡില്‍ ഉള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നമ്പര്‍ ഏതാണോ, ആ പാസ്പോര്‍ട്ടിന്റെ കോപ്പി വേണം.

അതായത് ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടായാലും യു-വിസ പേജ് ഉള്‍പ്പെടെ കോപ്പി വേണമെന്ന് ചുരുക്കം.

  • യുകെയില്‍ നിങ്ങളുടെ പേര് മാറ്റിയതിനു ശേഷമാണ് പുതുക്കുന്നതെങ്കില്‍ ഡീഡ് പോള്‍ കോപ്പി വെച്ചിരിക്കണം

ഏതെല്ലാം അപേക്ഷയില്‍ ഈ പേര് മാറ്റം വരുന്നുണ്ടോ അവയിലെല്ലാം ഇതിന്റെ കോപ്പി ഉണ്ടായിരിക്കണം. അതായത് കുട്ടികളുടെ അപേക്ഷയാണ് നല്‍കുന്നതെങ്കില്‍ മാതാപിതാക്കളുടെ പേര് മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ സാധൂകരിക്കുന്ന ഡീഡ് പോള്‍ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ വെച്ചിരിക്കണം.

അവസാനമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എല്ലാ കോപ്പികളുടെയും ഒറിജിനല്‍ അവരെ കാണിക്കേണ്ടതുമാണ്. ഒരു ബുക്കിങ്ങില്‍ അഞ്ചു അപേക്ഷകള്‍ വരെ സമര്‍പ്പിക്കാം. പ്രായപൂര്‍ത്തിയായാലും അല്ലെങ്കിലും കുട്ടികളെ കൊണ്ടുപോകേണ്ടതില്ല. ഏതെങ്കിലും കാരണവശാല്‍ അവിടെ കോപ്പികള്‍ എടുക്കേണ്ടി വരുകയാണെങ്കില്‍ കോയിനുകള്‍ കരുതുക. ചിലപ്പോള്‍ അവിടെ ചേഞ്ച് കിട്ടും.

  • എപ്പോഴും അപേക്ഷ സമര്‍പ്പിക്കും മുന്‍പ് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു പുതിയ അറിയിപ്പുകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക.

അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണ്?

ബിര്‍മിങാം, ദര്‍ഹാം, ഹംബര്‍സൈഡ്, ഐസില്‍ ഓഫ് മാന്‍, ഐസില്‍ ഓഫ് സില്ലി, മാഞ്ചസ്റ്റര്‍, ഷ്രോപ്പ്‌ഷെയര്‍, യോര്‍ക്ക്‌ഷെയര്‍ (നോര്‍ത്ത്), ലങ്കന്‍ഷെയര്‍, മിഡ്‌ലാന്റ്‌സ് (വെസ്റ്റ്), സ്റ്റഫോര്‍ഡ്‌ഷെയര്‍, യോര്‍ക്ക്‌ഷെയര്‍ (സൗത്ത്), ലെസ്റ്റര്‍ഷെയര്‍, നോര്ത്തംമ്പര്‍ലാന്റ്, ക്ലെവ്‌ലാന്റ്, യോര്‍ക്ക്‌ഷെയര്‍ (വെസ്റ്റ്), ലിങ്കണ്‍ഷെയര്‍, ചെഷയര്‍, ടൈന്‍ ആന്റ് വെയര്‍, കുംബ്രിയ, ഡെര്‍ബിഷെയര്‍, മേഴ്‌സിസൈഡ്, നോട്ടിംഗ്ഹാംഷെയര്‍, വാര്‍വിക്ക്‌ഷെയര്‍, നോര്‍ത്താംപ്ടണ്‍ഷെയര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോം നല്‍കുമ്പോള്‍ യുകെ ബിര്‍മിങാം മിഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന്, ബിര്‍മിങാം, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബ്രാഡ്‌ഫോര്‍ഡ്, ന്യൂ കാസില്‍ എന്നിവിടങ്ങളില്‍ ഓഫീസികളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സ്‌കോട്‌ലന്റിലെ കൗണ്ടികളില്‍ താമസിക്കുന്നവര്‍ യുകെ-എഡിന്‍ബര്‍ഗ് മിഷനാണ് സെലക്ട് ചെയ്യേണ്ടത്. എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ഇവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. യുകെയിലെ ഏതു ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും മുകളില്‍ സൂചിപ്പിച്ച കൗണ്ടികളില്‍ താമസിക്കുന്നവര്‍ക്കും ലണ്ടനിലെ രണ്ട് ഓഫീസുകളിലും (ഗോസ്വെല്‍ റോഡ്, ഹൗണ്‍സ്ലോ), കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യുകെ-ലണ്ടന്‍ മിഷന്‍ ആണ് ഇവര്‍ സെലക്ട് ചെയ്യേണ്ടത്.

ഷെഫീല്‍ഡ് മലയാളിയായ അജിത്ത് പാലിയേത്ത് യുകെ മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ്. സംഗീത സാഹിത്യ രംഗങ്ങളില്‍ അടക്കം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് യുകെ മലയാളികള്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്ന വ്യക്തിയാണ് അജിത്ത് പാലിയത്ത്. അഥേനീയം റൈറ്റേഴ്‌സ് സൊസൈറ്റിയുടെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ അജിത്ത് നോട്ടിംഗാം ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്യുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category