kz´wteJI³
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ യുകെയിലെ 120ല്‍ അധികം ഡ്രൈവര്‍മാരാണ് വേഗതാപരിധി ലംഘിച്ചതിന്റെ പേരില്‍ പത്തു വട്ടം പിടിക്കപ്പെട്ടത്. എന്നാല്‍ ഇവരില്‍ ആരെയും ഡ്രൈവിംഗ് നിരോധനത്തിന് വിധേയരാക്കിയിട്ടില്ലെന്നതാണ് അത്ഭുതകരമായ കാര്യം... ഇത്തരത്തില്‍ ആവര്‍ത്തിച്ച് പിടിക്കപ്പെട്ടാലും ലൈസന്‍സ് റദ്ദാക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ചില പഴുതുകളുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം ചില പഴുതുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഡിവിഎല്‍എയില്‍ നിന്നുമുള്ള കണക്കുകള്‍ പ്രകാരം 2015 മുതല്‍ 701 മോട്ടോറിസ്റ്റുകളാണ് അഞ്ച് തവണ വേഗതാ പരിധി ലംഘിച്ചതിന് പിടിക്കപ്പെട്ടിരിക്കുന്നത്.എസ്പി 30 എന്ന് സാങ്കേതികമായി അറിയപ്പെടുന് സ്പീഡിംഗ് ലിമിറ്റ് എന്‍ഡോഴ്സ്മെന്റ് പ്രകാരം വേഗതാ പരിധി ഒരിക്കല്‍ ലംഘിച്ചാല്‍ പോലും ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചുമത്തപ്പെടുകയും പിഴ അടക്കേണ്ടി വരുകയും ചെയ്യും. മിക്ക കേസുകളിലും വേഗതാ പരിധി മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നാല് വട്ടം ലംഘിച്ചാല്‍ നിങ്ങളുടെ ലൈസന്‍സ് നഷ്ടപ്പെടുന്നതാണ്.
ഇതിനെ തുടര്‍ന്ന് ലൈസന്‍സിന് മേല്‍ 12 പെനാല്‍റ്റി പോയിന്റുകള്‍ ചുമത്തപ്പെടുകയും ചെയ്യും. ഇത്തരം ശിക്ഷ നല്കിയാല് അത് തങ്ങള്‍ക്ക് മേല്‍ 'എക്സെപ്ഷണല്‍ ഹാര്‍ഡ്ഷിപ്പ്' ന് കാരണമാകുമെന്ന് ഇത്തരം മോട്ടോറിസ്റ്റുകള്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഇത്തരത്തില്‍ ലൈസന്‍സുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് തങ്ങളുടെ വാഹനത്തെയും കുടുംബാംഗത്തെയും അല്ലെങ്കില്‍ സുഹൃത്തിനെയും ബാധിക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിലൂടെയാണ് ശികഷയില് നിന്നും രക്ഷപ്പെടാനാവുന്നത്.
യുകെയിലെ കാല്മില്യണ് മോട്ടോറിസ്റ്റുകള്‍ക്ക് വേഗതാ പരിധി 25 വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. വേഗതാ പരിധി ലംഘിച്ചതിനാല്‍ 2017ല്‍ 220 പേര് മരിക്കുകയും 1493 പേര്‍ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എക്സെപ്ഷണല്‍ സര്കംസ്റ്റാന്സുകളുടെ പേരില്‍ തുടര്‍ച്ചയായി വേഗതാ പരിധി ലംഘിക്കുന്നവരെ തുടര്‍ന്നും വണ്ടിയോടിക്കാന്‍ അനുവദിക്കുന്നത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണെന്നും ഇത് മറ്റുള്ള റോഡ് യൂസര്‍മാര്‍ക്ക് അപകടമുണ്ടാക്കുന്ന നടപടിയാണെന്നുമാണ് 2017ല്‍ ജൂലൈയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സൈക്ലിംഗ് ആന്‍ഡ് വാക്കിംഗ് കമ്മീഷണറായി നിയമിതനായ ക്രിസ് ബോര്‍ഡ്മാന്‍ ആരോപിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam