1 GBP = 85.80INR                       

BREAKING NEWS

ഈ മലമ്പാമ്പിന്റെ കൈയില്‍ പെട്ടാലത്തെ അവസ്ഥ ഒന്നോ ര്‍ത്ത് നോക്കൂ... പതിയിരുന്ന് പിടിച്ച് മുഴുവനായി വിഴുങ്ങിയത് ഒരു കൂറ്റന്‍ മുതലയെ; ഭയാനകമായ ഒരു പ്രകൃതി കാഴ്ച

Britishmalayali
kz´wteJI³

സ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും ഭീമാകാരന്‍ മലമ്പാമ്പ് കൂറ്റന്‍ മുതലയെ പിടിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നു.ശുദ്ധജല മുതലയെ വരിഞ്ഞ് മുറുക്കി പൂര്‍ണമായും അകത്താക്കുകയായിരുന്നു ഈ മലമ്പാമ്പ്. വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായില്‍ മനുഷ്യന്‍ അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചര്‍ച്ച ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ കൊഴുക്കുന്നുമുണ്ട്. തീര്‍ത്തും ഭയാനകമായ ഒരു പ്രകൃതി കാഴ്ചയാണ് ഈ ദൃശ്യങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വര്‍ത്തിച്ചിരിക്കുന്നത്. മുതലയുടെ വാല്‍ മാത്രം വെളിയില്‍ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തില്‍ വച്ചാണ് കയാകര്‍ മാര്‍ട്ടിന്‍ മുള്ളെര്‍ ഈ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകള്‍ ഇത്തരത്തില്‍ മുതലകളെ ഇരകളാക്കാന്‍ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.

മലമ്പാമ്പുകള്‍ തങ്ങളുടെ വായിലൊതുങ്ങുന്ന എന്തിനെയും ഇത്തരത്തില്‍ വിഴുങ്ങുന്നത് സര്‍വ സാധാരണമാണെന്നാണ് രണ്ട് ഒലിവ് മലമ്പാമ്പുകളെ വളര്‍ത്തുന്ന  ജിജി വൈല്‍ഡ് ലൈഫ് ഐന്‍സി ഉടമയായ മൈക്കല്‍ ജോണ്‍സ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ ഇരകളെ വിഴുങ്ങാന്‍ പര്യാപ്തമായ വിധത്തില്‍ മലമ്പാമ്പുകള്‍ക്ക് തങ്ങളുടെ  താടിയെല്ലുകള്‍ വികസിപ്പിക്കാനാവുമെന്നും അവര്‍ പറയുന്നു. ഉപ്പുജലത്തില്‍ വസിക്കുന്ന മുതലകളില്‍ നിന്നും വ്യത്യസ്തമായി സ്വയം പ്രതിരോധത്തിനല്ലാതെ ശുദ്ധ ജല മുതലകള്‍ മനുഷ്യരെ ആക്രമിക്കാറില്ല. 

ഒലിവ് മലമ്പാമ്പുകള്‍ക്ക് വിഷമില്ലെങ്കിലും അവ മനുഷ്യരടക്കം ഏത് ജിവിയെയും വിഴുങ്ങാറുണ്ട്. ഈ മലമ്പാമ്പ് മുതലയെ വിഴുങ്ങുന്ന അപൂര്‍വ ചിത്രങ്ങള്‍ ജിജി വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ഐഎന്‍സിയുടെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ 10,000 റെസ്പോണ്‍സുകളാണ് ലഭിച്ചിരിക്കുന്നത്. മലമ്പാമ്പിന് മുതലയെ വിഴുങ്ങാനാവുമെന്നറിഞ്ഞ് നിരവധി പേരാണ് ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പകര്‍ത്തിയതിലൂടെ മുള്ളര്‍ സ്വയം അപകടസാധ്യതയ്ക്കാണ് നിന്ന് കൊടുത്തതെന്നും ചിലര്‍ പ്രതികരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category