1 GBP = 97.40 INR                       

BREAKING NEWS

ബിനോയ് കോടിയേരി യുവതിയെ പരിചയപ്പെടുന്നത് മെഹ്ഫില്‍ എന്ന ഡാന്‍സ് ബാറില്‍ വെച്ച്; സൗന്ദര്യത്തില്‍ മയങ്ങിയ ബിനോയി അന്ന് ആഘോഷിച്ചത് യുവതിയുടെ മേല്‍ നോട്ടുകള്‍ വാരിവിതറി; പിന്നീട് കൂടുതല്‍ അടുത്ത് പലപ്പോഴായി വിലയേറിയ സമ്മാനങ്ങള്‍ നല്‍കി; വിവാഹ അഭ്യര്‍ത്ഥന നടത്തിയ ശേഷം യുവതിയോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു; വിവാഹ ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തി; ഓഷ്വാര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

Britishmalayali
kz´wteJI³

മുംബൈ: മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുരുക്കാകുമെന്ന് ഉറപ്പായി. വിവാഹ വാഗ്ദാനം നല്‍കി മകന്‍ യുവതിയെ പീഡിപ്പിച്ച വിവരം കോടിയേരി ബാലകൃഷ്ണന് അറിയാമായിരുന്നു. ഈ വിവരം അറിഞ്ഞ് കുടുംബം യുവതിയെ ഭീഷണിപ്പെടുത്തി എന്ന് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വിനയാകുക. നേരത്തെ പ്രശ്നം തീര്‍ക്കാന്‍ വേണ്ടി പണം നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതില്‍ നിന്നും ബിനോയി പിന്മാറിയതോടൊണ് പൊലീസില്‍ പരാതിയായി എത്തുന്നത്.

സംഭവം കേരളത്തില്‍ വിവാദമായി മാരുന്നതിനിടെ ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെ ബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പൊലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. 2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയതെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വച്ചാണ് ബിനോയിയെ പരിചയപ്പെടുന്നത്.

ഡാന്‍സ് ബാറില്‍ വച്ചാണ് ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കാണുന്നത്. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ ഡാന്‍സ് ബാറില്‍ വെച്ച് എനിക്ക് മേലെ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു. തുടര്‍ന്ന് എന്റെ നമ്പര്‍ സംഘടിപ്പിച്ച ബിനോയ് നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. മലയാളിയാണെന്നും ദുബായില്‍ നിര്‍മ്മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാനുമായി കൂടുതല്‍ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു. - എഫ്ഐആറില്‍ പറയുന്നു.

2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010 ല്‍ മുംബൈയിലെത്തിച്ച് അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് ഫ്ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് സ്ഥിരമായി ആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. 2011 ല്‍ മില്ലറ്റ് നഗറില്‍ മറ്റൊരു വീട് എടുത്തു നല്‍കി.. ഇതോടെ അമ്മയുടെ ആവശ്യപ്രകാരം ഞാന്‍ വീണ്ടും കല്ല്യാണക്കാര്യം ചോദിച്ചു.. മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ വിവാഹിതരാകാമെന്നായിരുന്നു മറുപടി.. ഈ കാലയളവിലൊക്കെ മാസചെലവിന് തുകയും നല്‍കുമായിരുന്നു. 2014ല്‍ വാടക കരാര്‍ കഴിഞ്ഞതോടെ ജോഗേശ്വരിയില്‍ പുതിയൊരു ഫ്‌ലാറ്റ് എടുത്തു നല്‍കി.  2015 ല്‍ തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചെലവിനായുള്ള തുക ഇനി നല്‍കാനാവില്ലെന്നും അറിയിച്ചു.'
2018ല്‍ ബിനോയ് ഉള്‍പ്പെട്ട 13 കോടി രൂപയുടെ തട്ടിപ്പ് കേസ് വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് യുവതി ബിനോയിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ബിനോയിയുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പരിശോധിച്ചു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് അക്കൗണ്ടുകള്‍ ഉണ്ടെന്നും എന്നാല്‍ രണ്ടെണ്ണം ആക്ടീവല്ലെന്നും മനസിലായി. ബിനോയ് സജീവമായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം മനസിലായതെന്നും യുവതി പറയുന്നു.
ഇതില്‍ കേരളത്തിലെ ഇയാളുടെ കുടുംബത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ തന്നെയുണ്ടായിരുന്നു. ഇതോടെ യുവതി വീണ്ടും ബിനോയിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. തിരികെയെത്തി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ആവശ്യം ഉന്നയിച്ച് വന്നാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തുകയയിരുന്നുവെന്നാണ് യുവതിയുമായി അടുത്ത ചിലര്‍ പറയുന്നത്. എഫ്ഐആറില്‍ കുടുംബവും ഭീഷണിപ്പെടുത്തി എന്ന വിവരം പുറത്തുവന്നതാണ് സിപിഎമ്മിനെ വിഷയത്തില്‍ വെട്ടിലാക്കുന്നത്. രാഷ്ട്രീയമായി കോടിയേരിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്ന പ്രധാന ഘടകവും ഇതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category